ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Sunday, November 27, 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-ഡിസംബര്‍ മാസം

2016
ഡിസംബര്‍




ഡിസംബര്‍ 1 വ്യാഴം
ലോക എയ്ഡ്സ് ദിനം

  • അസംബ്ലി-പ്രസംഗം(ഹെല്‍ത്ത്  ക്ലബ്ബ്)
  • ആരോഗ്യ പ്രവര്‍ത്തകനുമായി അഭിമുഖം(ഹെല്‍ത്ത്  ക്ലബ്ബ്)

ഡിസംബര്‍ 2 വെള്ളി
SRG യോഗം
ക്ലാസ് പിടിഎ വിലയിരുത്തല്‍
 

ഡിസംബര്‍ 5 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • കവിതകളുടെ ദൃശ്യാവിഷ്ക്കാരം-തയ്യാറെടുപ്പിനും അവതരണത്തിനും ഒരാഴ്ച


ഡിസംബര്‍ 9 വെള്ളി
SRG യോഗം

  • രണ്ടാം പാദവാര്‍ഷിക പരീക്ഷ-ആസൂത്രണം
  • ക്രിസ്മസ് ആഘോഷം- ആസൂത്രണം

 
ഡിസംബര്‍ 13 ചൊവ്വ

  • ന്യൂ ഇയര്‍ ഫ്രണ്ടിനെ തെരഞ്ഞെടുക്കല്‍
  • ആശംസാകാര്‍ഡുകളുടെ നിര്‍മ്മാണം-ബേസിക്ക് ഗ്രൂപ്പ്

ഡിസംബര്‍ 14 ബുധന്‍
രണ്ടാം പാദവാര്‍ഷിക പരീക്ഷ-ആരംഭം


 ഡിസംബര്‍ 23 വെള്ളി
  • ക്രിസ്മസ് ആഘോഷം
  • ക്രിസ്മസ് കരോള്‍
  • കേക്ക് മുറിക്കല്‍
  • അവധിക്കാല വായന- ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യല്‍


 

Saturday, November 26, 2016

ക്ലാസുമുറി രംഗവേദിയായപ്പോള്‍...


ആറാം ക്ലാസ് കേരളപാഠാവലിയിലെ 'മായക്കാഴ്ചകള്‍' എന്ന യൂണിറ്റിലാണ് ലോകപ്രശസ്ത നാടോടിക്കഥയായ 'ഹാംമെലനിലെ കുഴലൂത്തുകാരന്‍' കുട്ടികള്‍ക്ക് പഠിക്കാനുള്ളത്.
കുട്ടികള്‍ എട്ട് പേര്‍ വരുന്ന നാലു ഗ്രൂപ്പുകളായിക്കൊണ്ടായിരുന്നു നാടകം അവതരിപ്പിച്ചത്.സ്ക്രിപ്പ്റ്റ് മുന്‍കൂട്ടി എഴുതിത്തയ്യാറാക്കാതെയുള്ള improvised drama യായിരുന്നു ചെയ്തത്.നേരത്തെ തയ്യാറാക്കിയ മുഖംമൂടികളും മറ്റു പ്രോപ്പുകളുമൊക്കെ നാടകത്തിനുവേണ്ടി ഉപയോഗിച്ചു.നാടകത്തിന്റെ രംഗാവിഷ്ക്കാരത്തെക്കുറിച്ച് കുട്ടികള്‍ പതുക്കെ ബോധവാന്മാരാകുന്നത് ഈ നാടകത്തിന്റെ അവതരണത്തില്‍ കാണാന്‍ കഴിഞ്ഞു.എലിയും കുഴലൂത്തുകാരനുമൊക്കെയായി അദുലിന്റെ ഗംഭീരമായ അഭിനയം അവരുടെ ഗ്രൂപ്പിന്റെ അവതരണത്തെ മികവുറ്റതാക്കി.






 

Sunday, November 20, 2016

വന്‍കരകളും സമുദ്രങ്ങളും



ക്ലാസ് V
യൂണിറ്റ്6-വന്‍കരകളും സമുദ്രങ്ങളും


ഗ്ലോബും മാപ്പും കുട്ടികള്‍ ആഹ്ലാദത്തോടെ പഠിക്കും.എപ്പോള്‍?

ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും കൈകാര്യം ചെയ്യാന്‍ പാകത്തില്‍ ഈ ഉപകരണങ്ങള്‍ ലഭ്യമാക്കണം എന്നതാണ് ഒന്നാമത്തെക്കാര്യം.ഗ്ലോബ് ഓരോ കുട്ടിയും എടുത്ത് നോക്കണം.ഒന്ന് കറക്കണം.അതിലൂടെ വിരലോടിക്കണം.ഗ്ലോബും മാപ്പും സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള പഠനസന്ദര്‍ഭം ക്ലാസില്‍ ഒരുക്കിയാലെ ഇതു സാധ്യമാകൂ.അപ്പോഴാണ് കുട്ടികള്‍ കടലിനക്കരെയുള്ള വിശാലമായ രാജ്യങ്ങളെക്കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങുന്നത്.




 മുപ്പത് കുട്ടികളുള്ള ഒരു ക്ലാസില്‍ ചുരുങ്ങിയത് അഞ്ചു ഗ്ലോബുകളെങ്കിലും വേണം.ആറ്  കുട്ടികളുള്ള ഒരു ഗ്രൂപ്പിന് ഒന്നു വീതമെങ്കിലും. വാള്‍മാപ്പുകളും ഇതു പോലെതന്നെ.പക്ഷേ,ക്ലാസില്‍ ചുമരില്‍ തൂക്കിയിടുന്ന പഴയ മാപ്പുകളുടെ കാലം കഴിഞ്ഞെന്നു തോന്നുന്നു.ഇന്ന് ഐ.ടി.സാധ്യതകള്‍ ഉപയോഗിച്ച് ചുമരില്‍ വലുതായി മാപ്പുകള്‍ പ്രൊജക്ട് ചെയ്ത് കാണിക്കാന്‍ കഴിയും.രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് സൂം ചെയ്യാം.രാജ്യങ്ങളിലൂടെ സഞ്ചരിക്കാം.  മാപ്പുകളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് പഠനം  കൂടുതല്‍ എളുപ്പമാകും.







 

Friday, November 18, 2016

അന്വേഷണാത്മക ശാസ്ത്രപഠനം



ഏഴാം ക്ലാസുകാര്‍ മണ്ണ് പരിശോധനയില്‍...
യൂണിറ്റ് 6-നിര്‍മ്മലമായ പ്രകൃതിക്കായി
വിവിധ തരം മണ്ണുകള്‍,അവയുടെ പ്രത്യേകതകള്‍,മണ്ണിലെ ജലാംശം,മണ്ണിന്റെ ഘടന...
കുട്ടികള്‍ ഏറെ താത്പര്യത്തോടെയാണ് പഠനത്തില്‍ മുഴുകുന്നത്....






Tuesday, November 15, 2016

ജില്ലാ ശാസ്ത്രമേളയിലും പുല്ലൂരിന് നേട്ടം


ചട്ടഞ്ചാല്‍ ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വച്ചു നടന്ന കാസര്‍ഗോഡ് ജില്ലാസ്ത്രമേളയില്‍ മികവ് തെളിയിച്ച് പുല്ലൂര്‍ സ്ക്കൂളിലെ കുട്ടികള്‍.മത്സരിച്ച മൂന്ന് ഇനങ്ങളില്‍ യു.പി.വിഭാഗം സയന്‍സ് പ്രൊജക്ടില്‍ എ ഗ്രേഡോടെ രണ്ടാസ്ഥാനവും ഇംപ്രൊവൈസ്ഡ് എക്സപെരിമെന്റില്‍ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും എല്‍.പി. വിഭാഗം ശേഖരണത്തില്‍ എ ഗ്രേഡും സ്വന്തമാക്കി.

യു.പി.വിഭാഗം സയന്‍സ് പ്രൊജക്ട്-രണ്ടാം സ്ഥാനം
 

അരുണിമ,അനഘ(ഏഴാം ക്ലാസ്)


 യു.പി.വിഭാഗം ഇംപ്രൊവൈസ്ഡ് എക്സപെരിമെന്റ്-മൂന്നാം സ്ഥാനം

നന്ദന എസ്.എം.,അര്‍ച്ചന മധു(ആറാം ക്ലാസ്)



എല്‍.പി. കളക്ഷന്‍-എ ഗ്രേഡ

ശ്രീനന്ദന,ദേവനന്ദന(മൂന്നാം ക്ലാസ്)




  Mathrubhoomi Newspaper Report(16-11-2016)


Monday, November 14, 2016

ബേക്കല്‍ ഉപജില്ലാ കായികമേളയില്‍ നേട്ടം കൊയ്ത് പുല്ലൂര്‍ സ്ക്കൂള്‍


കായിക മികവ്
ബേക്കല്‍ ഉപജില്ലാ കായികമേളയില്‍ നേട്ടം കൊയ്ത് പുല്ലൂര്‍ സ്ക്കൂള്‍.എല്‍.പി.കിഡ്ഡീസ് ഗേള്‍സ്,യു.പി കിഡ്ഡീസ് ബോയ്സ്,യു.പി കിഡ്ഡീസ് ഗേള്‍സ് എന്നിവയില്‍ പുല്ലൂരിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്.ആറാം ക്ലാസിലെ അര്‍ച്ചന മധു,ദിപിന്‍ രാജ് എന്നിവര്‍ യു.പി കിഡ്ഡീസ് ഗേള്‍സ്,യു.പി കിഡ്ഡീസ് ബോയ്സ് എന്നീ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍മാരായപ്പോള്‍ നാലാം ക്ലാസിലെ സഫ എല്‍.പി.കിഡ്ഡീസ് ഗേള്‍സില്‍ വ്യക്തിഗത ചാമ്പ്യനായി.ആകെ 71 പോയന്റ് നേടിക്കൊണ്ട്,ഹൈസ്ക്കൂള്‍-ഹയര്‍സെക്കന്ററി വിഭാഗത്തോട് മത്സരിച്ച് അഞ്ചാം സ്ഥാനത്തെത്തി ഈ സ്ക്കൂള്‍.യു.പി.സ്ക്കൂളുകള്‍ മാത്രമെടുക്കുകയാണെങ്കില്‍ പുല്ലൂര്‍ സ്ക്കൂളാണ് ഒന്നാം സ്ഥാനത്ത്.


യു.പി കിഡ്ഡീസ് ഗേള്‍സ് -ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്


യു.പി കിഡ്ഡീസ് ബോയ്സ്-ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്


എല്‍.പി.കിഡ്ഡീസ് ഗേള്‍സ്-ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്


യു.പി കിഡ്ഡീസ് ഗേള്‍സ് -വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്
അര്‍ച്ചന മധു-100,200M,Relay-I prize


 യു.പി കിഡ്ഡീസ് ബോയ്സ്-വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്
ദിപിന്‍ രാജ് -100,200M,Relay-I prize



 എല്‍.പി.കിഡ്ഡീസ് ഗേള്‍സ്-വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്
സഫ -50M,I prize 100m,Relay II prize


യു.പി കിഡ്ഡീസ് ഗേള്‍സ്
Relay-I prize


യു.പി കിഡ്ഡീസ് ബോയ്സ്
Relay-I prize


 

യു.പി കിഡ്ഡീസ് ബോയ്സ്-High jump
Arjun II prize


എല്‍.പി.മിനി ഗേള്‍സ്-SBJ
Revathi P II prize,Anaika Madhu III Prize


യു.പി കിഡ്ഡീസ് ഗേള്‍സ് 
Sreelakshmi
Long Jump II prize


എല്‍.പി.മിനി ഗേള്‍സ്
Relay-IIIprize


എല്‍.പി.മിനി ബോയ്സ്
Relay-IIIprize


 LP Kiddies Boys- 50M 
Abhinav.V

 

Thursday, November 10, 2016

ഹാമെലിനിലെ കുഴലൂത്തുകാരന്‍



ഹാമെലിനിലെ കുഴലൂത്തുകാരന്‍
ആറാം ക്ലാസുകാര്‍ മുഖംമൂടി നിര്‍മ്മാണത്തില്‍








മുഖങ്ങള്‍