ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Saturday, January 28, 2017

സ്ക്കൂള്‍ പ്രവര്‍ത്തനക്കലണ്ടര്‍-ഫെബ്രുവരി മാസം



ഫെബ്രുവരി 1 ബുധന്‍
മലയാളത്തിളക്കം-സ്ക്കൂള്‍തലം ആരംഭം

ഫെബ്രുവരി 2 വ്യാഴം
ജി.ശങ്കരക്കുറുപ്പ് ചരമദിനം

  • അസംബ്ലി-ജി.ശങ്കരക്കുറുപ്പ് അനുസ്മരണം
  • ജി.കവിതയുടെ ആലാപനം
  • സാഹിത്യ ക്വിസ്-വിദ്യാരംഗം കലാസാഹിത്യവേദി

ഫെബ്രുവരി 3 വെള്ളി
SRG യോഗം
അജണ്ട

  • സ്ക്കൂള്‍ വികസനത്തിനായുള്ള പ്രാദേശികക്കൂട്ടായ്കളുടെ പ്രവര്‍ത്തനം-വിലയിരുത്തല്‍
  • മലയാളത്തിളക്കം-അവലോകനം
  • അടുത്ത ആഴ്ച-ആസൂത്രണം

ഫെബ്രുവരി 6 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • കവിതയുടെ ദൃശ്യാവിഷ്ക്കാരം-അവതരണം,വിലയിരുത്തല്‍
  • സ്റ്റോറി തീയറ്റര്‍-കഥകളുടെ ദൃശ്യാവിഷ്ക്കാരം(നാലു കഥകള്‍,നാലു ആവിഷ്ക്കാരങ്ങള്‍)(ഈ ആഴ്ച)


ഫെബ്രുവരി 9 ചൊവ്വ
യൂണിറ്റ് വിലയിരുത്തല്‍-ആരംഭം

ഫെബ്രുവരി 10 വെള്ളി

ഫെബ്രുവരി 11തോമസ് ആല്‍വാ എഡിസന്‍-ജന്മദിനം

  • അസംബ്ലി-എഡിസന്‍ അനുസ്മരണം
  • ശാസ്ത്ര പരീക്ഷണമേള-സയന്‍സ് ക്ലബ്ബ്
  • ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പരീക്ഷണങ്ങള്‍ അവതരിപ്പിക്കല്‍,മികച്ചത് തെരഞ്ഞെടുക്കല്‍)
SRG യോഗം
അജണ്ട

  • കഴിഞ്ഞ ആഴ്ച-അവലോകനം
  • യൂണിറ്റ് വിലയിരുത്തല്‍-അവലോകനം

 ഫെബ്രുവരി 13 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • സ്റ്റോറി തീയറ്റര്‍-കഥകളുടെ ദൃശ്യാവിഷ്ക്കാരം-അവതരണവും വിലയിരുത്തലും
  • My Profile-ക്ലാസിലെ മുഴുവന്‍ കുട്ടികളുടേയും പ്രൊഫൈല്‍ ഇംഗ്ലീഷില്‍ തയ്യാറാക്കല്‍-ഗ്രൂപ്പ്(ഈ ആഴ്ച)

സ്ക്കൂള്‍ വികസന സെമിനാര്‍-ഉദ്ഘാടനം MP ശ്രീ.പി.കരുണാകരന്‍


ഫെബ്രുവരി 17 വെള്ളി

SRG യോഗം

  • യൂണിറ്റ് വിലയിരുത്തല്‍-അവലോകനം
  • കുട്ടികളുടെ പഠന നിലവാരം-ചര്‍ച്ച
  • ആവശ്യമായ പിന്തുണ-ആസൂത്രണം
  • പഠനയാത്ര-ആസൂത്രണം

ഫെബ്രുവരി 18 ശനി
സ്കൂള്‍ പഠനയാത്ര


ഫെബ്രുവരി 20 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • My Profile-Presentation and assessment
  • ക്ലാസ് പത്രം-നാലു ഗ്രൂപ്പ്,നാല് പത്രം



ഫെബ്രുവരി 23 വ്യാഴം
SRG യോഗം

  • സ്ക്കൂള്‍ വികസന സെമിനാര്‍-അവലോകനം
  • ക്ലാസ് പിടിഎ-ആസൂത്രണം
  • ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം-ആസൂത്രണം

 ഫെബ്രുവരി 23 വ്യാഴം
SRG യോഗം

  • സ്ക്കൂള്‍ വികസന സെമിനാര്‍-അവലോകനം
  • ക്ലാസ് പിടിഎ-ആസൂത്രണം
  • ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം-ആസൂത്രണം

ഫെബ്രുവരി 27 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • ക്ലാസ് പത്രം-പ്രകാശനവും വിലയിരുത്തലും
  • പഴഞ്ചൊല്‍പയറ്റ്-പഴഞ്ചൊല്‍ ശേഖരണവും വ്യാഖ്യാനവും(ഗ്രൂപ്പ്)

ഫെബ്രുവരി 28 ചൊവ്വ
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം(രാമന്‍ ഇഫക്ട്)

  • അസംബ്ലി-സി.വി.രാമന്‍ അനുസ്മരണം
  •   സ്ലൈഡ് ടോക്ക്-സി.വി.രാമനും രാമന്‍ ഇഫക്ടും(സയന്‍സ് ക്ലബ്ബ്)
         

ഉച്ചയ്ക്കു ശേഷം ക്ലാസ് പിടിഎ

  • യൂണിറ്റ് വിലയിരുത്തല്‍-കുട്ടികളുടെ പഠനനിലവാരം പങ്കുവയ്ക്കല്‍
  • പോര്‍ട്ട് ഫോളിയോ sharing,കുട്ടികളുടെ അവതരണങ്ങള്‍
  • കുട്ടിയെക്കുറിച്ച്  അമ്മയും അമ്മയെക്കുറിച്ച് കുട്ടിയും
  • മാര്‍ച്ച് മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
  • മറ്റു കാര്യങ്ങള്‍

Friday, January 27, 2017

പരീക്ഷണം ഇങ്ങനേയും ചെയ്യാം..


കാന്തത്തിന്റെ ആകര്‍ഷണപരിധി കണ്ടെത്താനുള്ള പരീക്ഷണം.സൂചി നൂലില്‍ കെട്ടിത്തൂക്കിയിടണം.അതിന് സ്റ്റാന്റ് വേണം. ഓരോ ഗ്രൂപ്പിനും ആവശ്യമായത്ര സ്റ്റാന്റ് ലബോറട്ടറിയില്‍ ഇല്ല.എന്തുചെയ്യും?”ദാ...സ്റ്റാന്റ്” രണ്ടു വാട്ടര്‍ബോട്ടിലിനുമുകളില്‍ ഒരു സ്കെയില്‍ കുറുകെവെച്ച് മാളവിക ഒരു സ്റ്റാന്റുണ്ടാക്കി.ക്ലാസില്‍ ലഭ്യമായ മരക്കട്ടകളും മറ്റുംവെച്ച് മറ്റുള്ളവരും...അങ്ങനെ പരീക്ഷണം പൊടിപൊടിച്ചു.




 

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി കൈകോര്‍ത്തപ്പോള്‍...


പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് സക്കൂളിന് മുന്നില്‍ തീര്‍ത്ത സംരക്ഷണ വലയം..

രാവിലെ 11മണിക്ക്  രക്ഷിതാക്കളും വിദ്യാലയ അഭ്യുദയകാംക്ഷികളും സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകരും പരസ്പരം കൈകോര്‍ത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.


 

Wednesday, January 25, 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

2017 ജനുവരി 27 വെള്ളിയാഴ്ച



 സുഹൃത്തേ,
പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 11മണിക്ക് നടക്കുകയാണ്.
 

ഇതോടനുബന്ധിച്ച് അന്നേദിവസം നമ്മുടെ സ്ക്കൂളിലും രാവിലെ 11മണിക്ക്  രക്ഷിതാക്കളും വിദ്യാലയ അഭ്യുദയകാംക്ഷികളും സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകരും പരസ്പരം കൈകോര്‍ത്ത് സ്ക്കൂളിന് വലയം തീര്‍ത്ത്,പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്തുകൊണ്ട് പ്രസ്തുത പരിപാടിക്ക് തുടക്കമിടുകയാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ പങ്കാളികളാകാന്‍ ഈ വിദ്യാലയത്തെ സ്നേഹിക്കുന്ന താങ്കളേയും സുഹൃത്തുക്കളേയും സാദരം ക്ഷണിച്ചുകൊണ്ട്,

പി.ടി.എ പ്രസിഡണ്ട്/സെക്രട്ടറി


Friday, January 20, 2017

വിക്ടോറിയ വെള്ളച്ചാട്ടം കാണാനെത്തിയ സഞ്ചാരികള്‍


ആറാം ക്ലാസുകാര്‍ക്ക് എസ്.കെ.പൊറ്റക്കാടിന്റെ 'കാപ്പിരികളുടെ നാട്ടില്‍' നിന്നുള്ള 'വിക്ടോറിയ വെള്ളച്ചാട്ടം' പഠിക്കാനുണ്ട്.വിക്ടോറിയ വെള്ളച്ചാട്ടം കാണാനെത്തിയ സഞ്ചാരികളായി കുട്ടികള്‍.പശ്ചാത്തലത്തില്‍ ഡേവിഡ് ലിവിംഗ്സ്റ്റണിന്റെ പ്രതിമയും കാണാം...Improvisation


ഈ പ്രവര്‍ത്തനം ചെയ്തതുകൊണ്ട് കുട്ടികള്‍ക്കുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെ?
  • പാഠത്തിന്റെ ആഴത്തിലുള്ള വായന സാധ്യമായി.
  • പാഠഭാഗത്തെ ഭാവനയില്‍ പുനഃസൃഷ്ടിച്ചു.
  • കാണുന്നത് വിക്ടോറിയ വെള്ളച്ചാട്ടമാണെന്ന് കാഴ്ചക്കാര്‍ക്ക് മനസ്സിലാകുന്നരീതിയിലുള്ള സംഭാഷണങ്ങള്‍ തത്സമയം രൂപപ്പെടുത്തി.
  • റിഹേഴ്സലിന് സമയം നല്‍കാത്തതുകാരണം കുട്ടികള്‍ക്ക്  തങ്ങളുടെ സര്‍ഗ്ഗാത്മകതയെ Improvisation വേണ്ടി ഉപയോഗപ്പെടുത്താനുള്ള അവസരമുണ്ടായി.
  • പാഠഭാഗത്തെ വൈകാരികമായി ഉള്‍ക്കൊള്ളാനും പുനഃസൃഷ്ടിക്കാനുമുള്ള അവസരമുണ്ടായി.
  • പാഠഭാഗവുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനം ചെയ്യാനുള്ള പ്രചോദനം കൂടിയായി ഈ പ്രവര്‍ത്തനം.




Friday, January 13, 2017

സ്ക്കൂള്‍ വികസനത്തിനായി പ്രാദേശിക കൂട്ടായ്മകള്‍ രൂപം കൊണ്ടു.ഇനി ആലോചനാ യോഗങ്ങള്‍


ഇന്നത്തെ യോഗത്തില്‍ രക്ഷിതാക്കളില്‍ നിന്നും ആവേശകരമായ പ്രതികരണം.സ്ക്കുള്‍ പരിസരത്തെ പത്ത് പ്രദേശങ്ങളില്‍ നിന്നും പത്ത് ജനകീയ കമ്മിറ്റികള്‍ രൂപം കൊണ്ടു.

1.കൊടവലം 2.പുല്ലൂര്‍ സ്ക്കൂള്‍ പരിസരം 3.കേളോത്ത് 4.പൊള്ളക്കട 5.താളിക്കുണ്ട് 6.വണ്ണാര്‍ വയല്‍,കണ്ണങ്കോത്ത് 7.തടത്തില്‍ 8.ഉദയനഗര്‍ ജംഗ്ഷന്‍ 9.കരക്കക്കുണ്ട് 10.പുല്ലൂര്‍ ജംഗ്ഷന്‍





ഓരോ പ്രാദേശിക കമ്മിറ്റികള്‍ക്കും കണ്‍വീനറേയും ജോ.കണ്‍വീനറേയും തെരഞ്ഞെടുത്തു.കൂടാതെ പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും.
അതാതു പ്രദേശത്ത് സ്ക്കൂള്‍ വിസനക്കൂട്ടായ്മകള്‍ സംഘടിപ്പിക്കാനുള്ള ചുമതല ഈ ജനകീയ കമ്മിറ്റിക്കായിരിക്കും.രണ്ടാഴ്ചയ്ക്കകം ഓരോ പ്രദേശത്തും എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വികസനക്കൂട്ടായ്മകള്‍ നടക്കും.സ്ക്കൂളിലെ മുന്‍ വിദ്യാര്‍ത്ഥികള്‍,വിവിധ രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകര്‍,കുടുംബശ്രീ അംഗങ്ങള്‍,ക്ലബ്ബുകള്‍,മറ്റു പ്രമുഖ വ്യക്തികള്‍ എന്നിവര്‍ ആ യോഗത്തില്‍ പങ്കാളികളാകും.സ്ക്കൂള്‍ വികസനപദ്ധതിയുടെ കരട്  ആ യോഗത്തില്‍ ചര്‍ച്ച ചെയ്യും.നര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തും.



ഫെബ്രൂവരി ആദ്യവാരം പ്രാദേശിക ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പുല്ലൂര്‍ പ്രദേത്തെ മുഴുവന്‍ ജനങ്ങളും വിദ്യാലയത്തില്‍ ഒത്തുചേരും.അന്നേ ദിവസം സ്ക്കൂള്‍ വികസന സെമിനാര്‍ നടക്കും.കാസര്‍ഗോഡ് എം.പി. ശ്രീ പി കരുണാകരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.അവിടെവെച്ച് അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന സ്ക്കൂള്‍ വികസന പദ്ധതിക്ക് അന്തിമ രൂപം നല്‍കും.







Wednesday, January 11, 2017

എന്റെ വിദ്യാലയം മാറുന്ന വിദ്യാലയം

സ്ക്കൂള്‍ വികസനത്തിനായി പ്രാദേശിക കൂട്ടായ്മകള്‍



















സുഹൃത്തേ,

പുല്ലൂര്‍ ഗവ.യു.പി.സ്ക്കൂള്‍  ഒരു വട്ടം കൂടി   ഈ വിദ്യാലയമുറ്റത്തേക്ക് താങ്കളെ തിരിച്ചു വിളിക്കുകയാണ്.

നമ്മുടെ ജീവിതത്തില്‍ നിന്ന്,ഓര്‍മ്മകളില്‍ നിന്ന് എങ്ങനെയാണ് നമുക്ക് ഈ വിദ്യാലയത്തെ അടര്‍ത്തിമാറ്റാന്‍ കഴിയുക?
ഈ വിദ്യാലയത്തിലെ ക്ലാസുമുറികള്‍,ഒരേ ബെഞ്ചിലിരുന്നു പഠിച്ച കൂട്ടുകാര്‍,കറുത്ത ബോര്‍ഡില്‍ തെളിഞ്ഞ അറിവിന്റെ അക്ഷരക്കൂട്ടങ്ങള്‍,നമ്മെ നേര്‍വഴിക്കു നയിച്ച നമ്മുടെ പ്രിയപ്പെട്ട
ഗുരുക്കന്‍മാര്‍.....


 1924 ല്‍ ആണ് പുല്ലൂര്‍ഗവ.യു.പി.സ്ക്കൂള്‍  സ്ഥാപിതമായത്.
ഏതാണ്ട് നൂറു വര്‍ഷം പൂര്‍ത്തിയാക്കാന്‍ തുടങ്ങുന്ന ഈ  വിദ്യാലയത്തിന് പുല്ലൂരിന്റേയും പരിസര പ്രദേശത്തിന്റെയും സാംസ്ക്കാരിക വളര്‍ച്ചയില്‍ ഒരു പ്രധാന സ്ഥാനമുണ്ട്.അജ്ഞതയിലും അന്ധകാരത്തിലും ആണ്ടുകിടന്ന ഒരു ജനസമൂഹത്തെ അറിവിന്റേയും  സ്വാതന്ത്ര്യത്തിന്റെയും വെളിച്ചത്തിലേക്ക് നയിച്ചതില്‍ ഈ വിദ്യാലയവും അതിന്റേതായ  പങ്ക് വഹിച്ചിട്ടുണ്ട്.പുല്ലൂര്‍ പ്രദേശത്തെ മനുഷ്യരുടെ ജീവിതവും അവരുടെ സാംസ്ക്കാരികമായ ഉയര്‍ത്തെഴുനേല്‍പ്പുമായി  ഈ വിദ്യാലയത്തിന്റെ ചരിത്രം കെട്ടുപിണഞ്ഞു കിടക്കുന്നു.


 ഇത്തവണ നാം കൈകോര്‍ക്കുന്നത് നമ്മുടെ വിദ്യാലയത്തെ മാറ്റിത്തീര്‍ക്കാനാണ്.നാം പഠിക്കുമ്പോള്‍ ഇവിടെ പരിമിതമായ സൗകര്യങ്ങളേ  ഉണ്ടായിരുന്നുള്ളു.പക്ഷേ,നമ്മുടെ കുട്ടികള്‍ക്ക് അതു പോര.ആധുനിക സൗകര്യങ്ങളുള്ള,ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന,കുട്ടികള്‍  ഇഷ്ടപ്പെടുന്ന  ഒരു വിദ്യാലയമായി നമുക്കിതിനെ മാറ്റിയെടുക്കണം.അടുത്ത അഞ്ചുവര്‍ഷം കൊണ്ട് പുല്ലൂര്‍ പ്രദേശത്തെ ജനങ്ങളുടെ അഭിമാന സ്ഥാപനമായി പുല്ലൂര്‍ഗവ.യു.പി.സ്ക്കൂള്‍ ഉയരണം.രാഷ്ടീയ വ്യത്യാസം മറന്ന്, ഒരേ മനസ്സോടെ നാം കൈകോര്‍ത്താല്‍ സാക്ഷാത്ക്കരിക്കാന്‍ കഴിയുന്നതേയുള്ളു ഈ സ്വപ്നം.

 ഫെബ്രുവരി മാസം ആദ്യവാരത്തില്‍ നാം വിദ്യാലയമുറ്റത്ത് വീണ്ടും കൂടിച്ചേരും.വിദ്യാലയത്തിനായി ഒരു സമഗ്രവികസന പദ്ധതി തയ്യാറാക്കാനുള്ള ഒരു ശില്പശാലയാണ് അന്ന് നടക്കുക.അഞ്ചുവര്‍ഷം കഴിയുമ്പോള്‍ നമ്മുടെ വിദ്യാലയം ഇങ്ങനെയായിരിക്കണമെന്ന  സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ നമുക്ക് കഴിയണം.ശ്രീ.പി.കരുണാകരന്‍ എം.പി.യായിരിക്കും വികസന ശില്പശാല ഉദ്ഘാടനം ചെയ്യുക.ഈ സംരംഭം വിജയപ്രദമാക്കുന്നതിന്റെ മുന്നോടിയായി പ്രാദേശിക തലത്തില്‍ സ്ക്കൂള്‍ വികസന കൂട്ടായ്മകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്.അതിന്റെ സ്ഥലവും തീയ്യതിയും സമയവും ഈ നോട്ടീസില്‍ നല്‍കിയിട്ടുണ്ട്.

 ഈ വിദ്യാലയത്തിന്റെ ഓര്‍മ്മ കെട്ടുപോകാതെ മനസ്സില്‍ സൂക്ഷിക്കുന്ന ഓരോരുത്തരും അതില്‍ പങ്കാളികളാകണം.ഒരുമിച്ചു പഠിച്ച പഴയ കൂട്ടുകാരെക്കൂടി അതില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കണം.
നമ്മുടെ പ്രിയപ്പെട്ട വിദ്യാലയത്തിനുവേണ്ടി നമുക്ക് ഒരിക്കല്‍കൂടി കൈകോര്‍ക്കാം..



എന്ന് സ്നേഹത്തോടെ, 

പി.ടി.എ പ്രസിഡണ്ട് /സെക്രട്ടറി


സ്ക്കൂള്‍ വികസനത്തിനായുള്ള  പ്രാദേശിക കൂട്ടായ്മയുടെ യോഗം

തീയ്യതി...............സ്ഥലം...........................സമയം................


 

Friday, January 6, 2017

ആശംസാകാര്‍ഡുകളെന്ന ആവിഷ്ക്കാരം



ആശംസാകാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍  കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ്.കാരണം അത് കുട്ടികളുടെ ശക്തമായ സര്‍ഗ്ഗാത്മക ആവിഷ്ക്കാരമാണ്. അതില്‍ വരയുണ്ട്;വര്‍ണ്ണങ്ങള്‍ ശരിയായ വിന്യസിക്കാനുള്ള കുട്ടികളുടെ ശ്രമമുണ്ട്;ലേ-ഔട്ടുണ്ട്‌;കത്രിക ഉപയോഗിച്ച് ചെയ്യേണ്ട അലങ്കാരപ്പണികളുണ്ട്;മറ്റുള്ളവരുടേതില്‍ നിന്നും തന്റേത് എങ്ങനെ വ്യത്യസ്തമാക്കാം എന്ന ചിന്തയുണ്ട്; ആശംസാവാചകങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതില്‍ കുട്ടികളുടെ ഭാഷാപരമായ കഴിവുകളുടെ പ്രയോഗമുണ്ട്. എല്ലാത്തിലുമപരി കാര്‍ഡുകളുടെ കൈമാറ്റം കുട്ടികള്‍ക്കിടയിലെ സ്നേഹബന്ധത്തിന്റെ പ്രകടനം കൂടിയാണ്.

അഞ്ചാം ക്ലാസുകാര്‍ ആശംസാകാര്‍ഡുകളുടെ നിര്‍മ്മാണത്തില്‍.
.