ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Wednesday, July 25, 2018

ചാന്ദ്രപക്ഷാചരണത്തോടനുബന്ധിച്ചു വാനനിരീക്ഷണ ക്ലാസ്  വെള്ളൂർ ഗംഗാധരൻ മാസ്റ്റർ നിർവഹിച്ചു . ചടങ്ങിൽ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു 

ചാന്ദ്രമനുഷ്യർ പുല്ലൂരിലേക്ക് 


Sunday, July 15, 2018

 സ്കൂൾപത്രം ഹെഡ് മാസ്റ്റർ പ്രകാശനം ചെയ്യുന്നു  


എൽ പി  ബാലസഭ 


എൽ.പി . ശാസ്ത്രപരീക്ഷണങ്ങൾ 


Monday, March 26, 2018

പ്രിയപ്പെട്ട അധ്യാപികമാര്‍ക്ക് യാത്രയയപ്പ്


തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് സ്ക്കൂളിന്റെ  പടിയിറങ്ങുന്ന തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകമാര്‍ക്ക് സ്ക്കൂള്‍ സ്റ്റാഫ് അംഗങ്ങളുടെ വക 28.3.2018ഞാറാഴ്ച യാത്രയയപ്പ് നല്‍കി. 


പുല്ലൂരിന്റെ  പ്രിയപ്പെട്ട അധ്യാപികമാര്‍ 2018 മാര്‍ച്ച് 31 ന് സ്ക്കൂളിനോട് വിടപറയുകയാണ്. സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ചന്ദ്രിക ടീച്ചര്‍,സാവിത്രി ടീച്ചര്‍,ശ്യാമള ചീച്ചര്‍ എന്നിവര്‍ക്കും കഴിഞ്ഞവര്‍ഷം സ്ക്കൂളില്‍ ഹെഡ്മിസ്റ്റ്രസ്സായി ചാര്‍ജ് എടുത്ത ഇന്ദിരാമ്മ ടീച്ചര്‍ക്കും സ്ക്കൂള്‍ സ്റ്റാഫിന്റെ വക പ്രൗഢഗംഭീരമായ യാത്രയയപ്പ് നല്‍കി.




നീലേശ്വരം കാര്യങ്കോട് പുഴയിലൂടെ, വിരമിക്കുന്ന അധ്യാപികമാരേയും കൊണ്ട് ഹൗസ് ബോട്ടില്‍ യാത്രനടത്തിക്കൊണ്ടായിരുന്നു സ്റ്റാഫ് അംഗങ്ങള്‍ തങ്ങളുടെ സഹപ്രവര്‍ത്തകരോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചത്.ഏറെ  ആഹ്ലാദകരമായ ആ യാത്രക്കിടെ ഹൗസ് ബോട്ടില്‍ വെച്ച് യാത്രയയപ്പ് സമ്മേളനം നടന്നു.നാലുപേര്‍ക്കും ഉപഹാര സമര്‍പ്പണം നടത്തി. സ്റ്റാഫ് അംഗങ്ങള്‍ അവരുടെ ദീര്‍ഘമായ,സമര്‍പ്പണബോധത്തോടെയുള്ള സേവനങ്ങള്‍ അനുസ്മരിച്ചു.

തുടര്‍ന്ന് സ്റ്റാഫ് അംഗങ്ങളുടെ കലാപരിപാടികളും നടന്നു.











Sunday, March 11, 2018

കൂട്ടക്കനിക്കാരെ വരവേറ്റ് പുല്ലൂര്‍ സ്ക്കൂള്‍


മാര്‍ച്ച് 7ബുധനാഴ്ച്ച കൂട്ടക്കനി സ്ക്കൂളിലെ ഏഴാം ക്ലാസിലെ മുഴുവന്‍ മിടുക്കികളും മിടുക്കന്‍മാരും ഞങ്ങളുടെ വിദ്യാലയം സന്ദര്‍ശിച്ചു.എസ്.എസ്.എയുടെ  ';ട്വിന്നിങ്ങ് ഓഫ് സ്ക്കൂള്‍സ്'എന്ന പദ്ധതിയുടെ ഭാഗമായാണിത്...

 



 പഠനമികവിന്റെ കാര്യത്തിലായാലും പശ്ചാത്തല സൗകര്യവികസനത്തിന്റെ കാര്യത്തിലായാലും ഇന്ന് കേരളത്തിലെ സ്ക്കൂളുകള്‍ക്ക് മാതൃകയാണ് ഗവ.യു.പി.സ്ക്കൂള്‍ കൂട്ടക്കനി.കൂട്ടക്കനി സ്ക്കൂളിലെ ഏഴാം ക്ലാസിലെ മുഴുവന്‍ മിടുക്കികളും മിടുക്കന്‍മാരും ഇന്ന് ഞങ്ങളുടെ വിദ്യാലയം സന്ദര്‍ശിച്ചു.എസ്.എസ്.എയുടെ  ';ട്വിന്നിങ്ങ് ഓഫ് സ്ക്കൂള്‍സ്'എന്ന പദ്ധതിയുടെ ഭാഗമായാണിത്. 


രണ്ടാഴ്ച മുന്നേ പുല്ലൂരിലെ ഏഴാം ക്ലാസുകാര്‍ കൂട്ടക്കനി സ്ക്കൂള്‍ സന്ദര്‍ശിച്ചിരുന്നു.അധ്യാപികമാരും പിടിഎ അംഗങ്ങളും കുട്ടികളെ അനുഗമിച്ചു.ആ സന്ദശനം അവര്‍ക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു സമ്മാനിച്ചത്.
ഇത്തവണ അവര്‍ നമ്മുടെ സ്ക്കൂളിലേക്ക്...
പുല്ലൂരിലെ ഏഴാം ക്സാസുകാര്‍ കൂട്ടക്കനിയിലെ കൂട്ടുകാരെ തുണിസഞ്ചിയും പൂവും ഓല പന്തും നല്‍കി സ്വീകരിച്ചു.അസംബ്ലിയില്‍ കൂട്ടക്കനിക്കാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഗാനം ആലപിച്ചു.



പുല്ലൂരിലെ സ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനവുമായാണ് അവര്‍ വന്നത്.രണ്ടു പെട്ടികള്‍ നിറയെ ഈത്തപ്പഴം.അത് എല്ലാക്ലാസിലും വിതരണം ചെയ്തു.

തുടര്‍ന്ന് കുട്ടികള്‍ തമ്മിലുള്ള കൂട്ടുകൂടല്‍ സെഷന്‍.ഇംഗ്ലിഷ്,സയന്‍സ്,മലായാള ഭാഷ എന്നീവിഷയങ്ങളില്‍ ഊന്നിക്കൊണ്ടുള്ള കുട്ടികളെ ഏറെ രസിപ്പിച്ച ക്ലാസുകള്‍..
എത്ര പെട്ടെന്നാണ് കുട്ടികള്‍ പരസ്പരം കൂട്ടുകാരായത് !!വൈകുന്നേരമാകുമ്പോഴേക്കും പലര്‍‍ക്കും പിരിഞ്ഞുപോകാന്‍ വിഷമം.


കുട്ടികളുടെ കൂട്ടുകൂടല്‍ സെഷന്‍.









Monday, February 12, 2018

അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം

ജനുവരി 7  ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു. 




2018-19 വര്‍ഷത്തെ സ്ക്കൂളിന്റെ അക്കാദമിക കാഴ്ചപ്പാടും  പ്രവര്‍ത്തനപദ്ധതിയും ഉള്‍ക്കൊള്ളുന്ന അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സനുമായ ശ്രീമതി ടി.ബിന്ദുവില്‍ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു.സ്ക്കൂളിന്റെ ചരിത്രം ഔര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ലഘുഭാഷണത്തില്‍ സ്ക്കൂളിന്റെ തുടര്‍ന്നുള്ള പുരോഗമനപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും അര്‍പ്പിച്ചു.


പി.ടി,എ പ്രസിഡണ്ട് ശ്രീ.വി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ക്കൂള്‍ ഹെഡ്മിസ്റ്റ്രസ്സ് ശ്രീമതി ഇന്ദിരാമ്മ സ്വാഗതം പറഞ്ഞു.സ്ക്കൂള്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.ടി.രാജേഷ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സദസ്സിനെ പരിചയപ്പെടുത്തി. .ഒമ്പതാം വാര്‍ഡ് മെമ്പര്‍ ശ്രീമതി.കെ.ബിന്ദു,വികസനസമിതി ചെയര്‍മാന്‍ ശ്രീ.വി.നാരായണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.



Friday, February 9, 2018

മൈസൂരിനെ അറിയാന്‍ ഒരു പഠനയാത്ര..

ഇത്തവണത്തെ സ്ക്കൂള്‍  പഠനയാത്ര മൈസൂരിലേക്കായിരുന്നു…

25-1-2018 to 27-1-2018



ഇത്തവണത്തെ സ്ക്കൂള്‍  പഠനയാത്ര മൈസൂരിലേക്കായിരുന്നു…
കുട്ടികളും അധ്യാപികമാരും പി.ടി.എ അംഗങ്ങളുമടക്കം അമ്പത്തഞ്ച് പേരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്.25.1.2018 വ്യാഴാഴ്ച  രാത്രി കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും നിന്നും മംഗലാപുരത്തേക്ക് തീവണ്ടിയില്‍ യാത്ര.അവിടെ നിന്നും ബസ്സില്‍ മൈസൂരിലേക്ക്. അന്ന് പുലര്‍ച്ചെ മൈസൂരില്‍.അവിടെ ലോഡ്ജില്‍ വിശ്രമം.





ആദ്യ ദിവസം മൈസൂര്‍ പ്രദേശം മുഴുവന്‍ ഞങ്ങള്‍  ചുറ്റിക്കണ്ടു.ചാമുണ്ഡിക്കുന്നിലേക്കായിരുന്നു ആദ്യം പോയത്. പ്രകൃതി രമണീയമായ സ്ഥലം.കുറേ നേരം ഞങ്ങളവിടെ ചെലവഴിച്ചു. ,ചരിത്രത്തിലേക്കുള്ള ഒരു കിളിവാതിലായിരുന്നു മനോഹരമായ മൈസൂര്‍ കൊട്ടാരം.മൈസൂര്‍ രാജാക്കന്‍മാരുടെ ആഢംബര ജീവിതം എങ്ങനെയായരുന്നുവെന്ന് വിളിച്ചോതുന്ന ഒട്ടനവധി ചരിത്രശേഷിപ്പുകള്‍ അവിടെ കണ്ടു. പിന്നീട്  മൃഗശാല സന്ദര്‍ശിച്ചു.പലതരം മൃഗങ്ങള്‍, അപൂര്‍വ്വ ഇനത്തില്‍ പെട്ട പക്ഷികള്‍.., 





 പിന്നീട് നേരെ വൃന്ദാവനത്തിലേക്ക്.മനോഹരമായ ഉദ്യാനം.അവിടത്തെ മ്യൂസിക്കല്‍ ഫൗണ്ടയിന്‍ അതിമനോഹരം.
മുറിയില്‍ തിരച്ചെത്തുമ്പോള്‍ നേരം നന്നേ വൈകിയിരുന്നു.




രണ്ടാം ദിവസം നേരെ പോയത് സെന്റ് ഫിലോമിന ചര്‍ച്ചിലേക്കായിരുന്നു.ചരിത്രം ഉറങ്ങിക്കിടക്കുന്ന പ്രൗഢഗംഭീരമായ പള്ളി.പിന്നീട് ടിപ്പു സമാധിയിലേക്ക്.ടിപ്പു രാജാവ് എന്ന ധീരമായ ഭരണാധികാരി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം.പിന്നീട് ശ്രാവണ ബലഹോളയിലെ ഗോമടേശ്വര പ്രതിമ കാണാന്‍..ശില്പങ്ങളാല്‍ അലംകൃതമായ ഹളിബേഡുവിലെ ശിവക്ഷേത്രം,ബേളുരിലെ അതിഗംഭീരമായ ഗോപുരം.രണ്ടാംദിവസം കാഴ്ചകളാലും അതു നല്‍കിയ അറിവുകളാലും സമ്പന്നമായിരുന്നു.

 സങ്കത്തോടെയായിരുന്നു ഞങ്ങള്‍ മൈസൂരിനോട് വിട പറഞ്ഞത്.
മനസ്സില്‍ എന്നെന്നും സൂക്ഷിക്കാന്‍ ഏറെ അനുഭവങ്ങള്‍ നല്‍കിയ ഒരു യാത്ര....





 




Sunday, January 28, 2018

രക്ഷാകര്‍തൃ പരിശീലനം ആരംഭിച്ചു



പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള രക്ഷാകര്‍തൃ പരിശീലനം  പുല്ലൂര്‍ പെരിയ പഞ്ചായത്ത് വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ ശ്രീമതി.ബിന്ദു ഉദ്ഘാടനം ചെയ്തു.മദര്‍ പിടിഎ പ്രസിഡണ്ട് ശ്രീമതി ദേവിക അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്റ്റ്രസ് ശ്രീമതി ഇന്ദിരാമ്മ സ്വാഗതം പറഞ്ഞു.സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ചന്ദ്രിക,അധ്യാപകനായ ശ്രീ.സുരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


 
19.1.2018 വെള്ളിയാഴ്ച എല്‍പി വിഭാഗം പരിശിലനം നടന്നു.എല്‍പി വിഭാഗം പരിശിലനത്തിന് അധ്യാപകനായ ശ്രീ ബിന്റോ രമേശും 22.1.2018നു നടന്ന യു.പി. വിഭാഗം പരിശിലനത്തിന് ശ്രീ.പി.ടി. രാജേഷും നേതൃത്വം കൊടുത്തു.രണ്ടു ബാച്ചുകളിലായി ഏതാണ്ട് 170 രക്ഷിതാക്കള്‍ പങ്കെടുത്തു.ബാക്കിയുള്ളവര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശിലനം നല്‍കും.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യങ്ങളും അതിന്റെ പ്രാധാന്യവും വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്കുയരുമ്പോള്‍ രക്ഷിതാക്കളുടെ റോള്‍ എന്തായിരിക്കണമെന്നതുമാണ് പരിശിലനത്തിന്റെ ഉള്ളടക്കം.





Group discussion & Presentation