ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Wednesday, November 27, 2019

ഗവ.യു.പി സ്കൂളിന്റെ ഭരണഘടന പ്രകാശനം
 2019 നവംബർ 26 ഭരണഘടനാദിനത്തില്‍  പുല്ലൂർ സ്ക്കൂളിന്റെ ഭരണഘടന ഹെഡ്മാസ്റ്റർ  സ്കൂൾ ലീഡർക്ക് നല്കി പ്രകാശനം നിർവ്വഹിച്ചു.

ഒന്നാംതരത്തിലെ "നന്നായി വളരാൻ" എന്ന പാഠവുമായി ബന്ധപ്പെട്ട് നടത്തിയ പലഹാരമേള


Tuesday, November 26, 2019

പ്രതിഭയോടൊപ്പം

ശ്രീ.ദിവാകരൻ വിഷ്ണുമംഗലം

പ്രശസ്തകവി ശ്രീ.ദിവാകരൻ വിഷ്ണുമംഗലത്തെ  ജി.യു.പി.എസ്. പുല്ലൂരിലെ കുട്ടികൾ സന്ദർശിച്ചു..കവിതയ്ക്ക് നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ച പ്രതിഭയാണ് അദ്ദേഹം. പതിന‍ഞ്ചാം വയസ്സുമുതല്‍ കവിതകൾ എഴുതി തുടങ്ങി.നിർവ്വചനം, പാഠാവലി,ജീവന്റെ ധമനികൾ,രാവോർമ്മ, കൊയക്കട്ട, ഉറവിടം എന്നിവ അദ്ദേഹത്തിൻറെ കവിതാസമാഹാരങ്ങളാണ്. സ്വന്തം കവിതകൾ അവതരിപ്പിച്ചുകൊണ്ട് ഓരോ പുസ്തകവും പരിചയപ്പെടുത്തി.സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ കുട്ടികളെ ഏല്പിച്ചു.കുട്ടികളെക്കൊണ്ട് കവിതകൾ ചൊല്ലിപ്പിച്ചു.

Monday, November 25, 2019

ശ്രീ രാജേന്ദ്രൻ പുല്ലൂർ
പൊതുവിദ്യാഭ്യാസ സംരക്ഷണ യ‍ഞ്ജത്തിൻറെ ഭാഗമായി വിദ്യാലയം പ്രതിഭകളോടൊപ്പം എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഗവ.യു.പി സ്കൂൾ പുല്ലൂരിലെ കുട്ടികൾ ചിത്രകലയെ അടുത്തറിയുന്നതിനായി പ്രശസ്ത ചിത്രകാരനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ രാജേന്ദ്രൻ പുല്ലൂരുമായി കൂടിക്കാഴ്ച നടത്തി.
സൂക്ഷമായ നിരീക്ഷണത്തിലൂടെയുംകൂട്ടിച്ചേർക്കലുകൾ ഉൾപ്പെടുന്ന നിരന്തരമായ വരയിലൂടെ യുമാണ് ചിത്രകല അഭ്യസിക്കേണ്ടതെന്ന് ധാരാളം അവാർഡുകൾ കരസ്ഥമാക്കിയ ശ്രീ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു 


മൂന്നാം ക്ലാസ്സിലെ നിഹാര യുടെ ഏതാനും ചിത്രങ്ങ

 
 

Tuesday, November 19, 2019

പ്രതിഭകളെ ആദരിക്കൽ





വിദ്യാലയം പ്രതിഭകൾക്കൊപ്പം:-
തെയ്യം കലാകാരൻ രഘുപണിക്കർ



വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി പുല്ലൂ‍ർ ഗവൺമെൻറ് യു.പി. സ്കൂളിലെ കുട്ടികൾ 14.11.2019 ന് പ്രശസ്ത തെയ്യം കലാകാരൻ രഘുപണിക്കരുമായി സംവദിച്ചു. ഓരോതെയ്യത്തിൻറേയും പിന്നിലെ ഐതിഹ്യം, തോറ്റം പാട്ട്, മുഖത്തെഴുത്തിലെ വ്യത്യാസം, ആടയാഭരണങ്ങളിലെ വ്യത്യാസം, പുതിയ തലമുറയുടെ സമീപനം,തെയ്യം കലാകാരന്മാർ നേരിടുന്ന പ്രയാസങ്ങൾ എന്നിവ വളരെ നന്നായി വിശദീകരിച്ചു.

സംഗീതജ്ഞൻ കാഞ്ഞങ്ങാട് ശ്രീ.ടി.പി. ശ്രീനിവാസൻ മാസ്റ്റർ
സംഗീതരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച കാഞ്ഞങ്ങാട് ശ്രീ.ടി.പി. ശ്രീനിവാസൻ മാസ്റ്ററെ15.11.2019 ന് പുല്ലൂർ സ്കൂളിലെ വിദ്യാർത്ഥികൾ സന്ദർശിച്ചു. സംഗീതത്തിലെ ത്രിമൂർത്തികൾ, സംഗീതത്തിലെ പ്രധാനപ്പെട്ട രാഗങ്ങൾ എന്നിവയെ കുറിച്ച് സംസാരിച്ചു. തോടി രാഗം പരിചയപ്പെടുത്തി.പ്രസ്തുത രാഗത്തിലുള്ള സിനിമാഗാനങ്ങൾ ആലപിച്ചു.