ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Monday, October 5, 2015

കരവിരുതില്‍ വിരിഞ്ഞ ചാരുത

പുല്ലൂര്‍ സ്ക്കൂളിലെ പ്രവൃത്തി പരിചയമേള കുട്ടികളുടെ കഴിവുകള്‍ മാറ്റുരയ്ക്കാനുള്ള വേദിയായി.ക്ലേ മോഡലിങ്ങ് മുതല്‍ മരത്തിലെ കൊത്തുപണിവരെ വ്യത്യസ്തമായ നിരവധി ഉത്പ്പന്നങ്ങളാണ് കുട്ടികളുടെ കരവിരുതില്‍ രൂപം കൊണ്ടത്. കുട്ടികളുടെ വര്‍ദ്ധിച്ച പങ്കാളിത്തം കൊണ്ട് മേള ശ്രദ്ധേയമായി.തങ്ങളുടെ കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ തിരിച്ചറിയാന്‍ അധ്യാപകര്‍ക്കും ഈ മേള ഏറെ പ്രയോജനപ്പെട്ടു.





















 ഇത് കുട്ടികളുടെ സ്വന്തം മേള

ശാസ്ത്ര-ഗണിത ശാസ്ത-സാമൂഹ്യശാസ്ത്ര മേളകളില്‍ വിവിധ മേഖലകളിലായി നിരവധി ഉത്പ്പന്നങ്ങളാണ് കുട്ടികള്‍ പ്രദര്‍ശിപ്പിച്ചത്.
സ്റ്റില്‍ മോഡല്‍,വര്‍ക്കിങ്ങ് മോഡല്‍,ലഘു പരീക്ഷണങ്ങള്‍,ഇംപ്രൊവൈസ്ഡ് പരീക്ഷണങ്ങള്‍,ചാര്‍ട്ടുകള്‍,ശേഖരണങ്ങള്‍,പ്രൊജക്ടുകള്‍ എന്നിങ്ങനെ
ഓരോ വിഭാഗത്തിലും കുട്ടികളുടെ നല്ല പങ്കാളിത്തമുണ്ടായി.ഇത്തരം മേളകള്‍ പലപ്പോഴും രക്ഷിതാക്കളുടേയും അധ്യാപകരുടേയും മേളകളായി മാറുമ്പോള്‍, കുട്ടികളുടെമാത്രം  സ്വന്തമായ ആലോചനയിലും കരവിരുതിലും രൂപം കൊള്ളുന്ന ഉത്പ്പന്നങ്ങളുടെ  നിര്‍മ്മാണത്തിന്റേയും പ്രദര്‍ശനത്തിന്റേയും പ്രാധാന്യം വളരെ വലുതാണ്.ഇവിടെയാണ് യഥാര്‍ത്ഥത്തില്‍ പഠനം നടക്കുന്നത്. സ്ക്കൂള്‍ തലത്തിലുള്ള കുട്ടികളുടെ സ്വന്തം മേളകളില്‍.ഇവിടെ മേളകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.









 പരീക്ഷണങ്ങള്‍













ചാര്‍ട്ടുകള്‍







                അജയ്ക്ക് സ്കൂള്‍ അസംബ്ലിയുടെ ആദരം


ചിത്രരചനയില്‍ പുല്ലൂര്‍ യു.പി.യില്‍ ഒരു പൊന്‍തൂവല്‍

ഒക്ടോബര്‍ 2ന് കാസര്‍ഗോഡ്   വനം വന്യജീവി വകുപ്പ് നടത്തിയ ജില്ലാതല ചിത്ര രചനാമത്സരത്തില്‍ ചിത്രരചന പെന്‍സിലില്‍ ഒന്നാം സ്ഥാനവും  പെയ്ന്‍റിങ്ങില്‍  മൂന്നാം സ്ഥനവും 4  ക്ലാസിലെ അജയ് കരസ്ഥമാക്കി

Sunday, October 4, 2015

ക്ലാസുമുറിയില്‍ വായനയുടെ വെളിച്ചം


പുല്ലൂര്‍ സ്ക്കൂളിലെ  ക്ലാസുമുറികളില്‍ വായനയുടെ വെളിച്ചം നിറയുകയാണ്.
ഓരോ ക്ലാസിലും ക്ളാസ് ലൈബ്രറികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടുകഴിഞ്ഞു.വര്‍ഷാവസാനമാകുമ്പോഴേക്കും സ്ക്കൂളിലെ മുഴുവന്‍ കുട്ടികളേയും മികച്ചവായനക്കാരാക്കുക എന്നതാണ് 'വായനയുടെ വെളിച്ചം' പരിപാടിയുടെ ലക്ഷ്യം.


  • ഓരോ ക്ലാസിലും പുസ്തകങ്ങള്‍ ഭംഗിയായി പ്രദര്‍ശിപ്പിച്ചു.ഇതിലൂടെ കുട്ടികളെ പുസ്തകങ്ങളിലേക്ക് ആകര്‍ഷിച്ചു.
  • കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കി.
  • രണ്ടു കുട്ടികളെ  ക്ലാസ് ലൈബ്രേറിയന്‍മാരായി തെരഞ്ഞെടുത്തു.
  • എല്ലാ ആഴ്ചയിലും ചൊവ്വ,വെള്ളി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ മാറ്റിയെടുക്കാം.
  • ലൈബ്രറിയിലേക്ക് കുടൂതല്‍ പുസ്തകങ്ങള്‍ വാങ്ങിക്കാനുള്ള സാമ്പത്തികം കണ്ടത്താന്‍ തീരുമാനിച്ചു.
  • സ്ക്കൂള്‍ ലൈബ്രറി നവീകരിക്കുക.
  •  ആഴ്ചയില്‍ ഒരു പിരീഡ് കുട്ടികളുടെ വായനാഅനുഭവം പങ്കുവെക്കാനായി ഉപയോഗിക്കുക
  • '

Thursday, October 1, 2015

കൃഷി മാഷ്

ജൈവ കൃഷിയുടെ നല്ല പാഠങ്ങള്‍...
വിത്തു വിതച്ചു കൊണ്ട് കേബിയാര്‍ കണ്ണേട്ടന്റെ കൃഷി ക്ലാസ്









Wednesday, September 30, 2015





ജൈവകൃഷിയും ഭക്ഷണക്രമവും എന്ന വിഷയത്തെ ആസ്പദമാക്കി കെ.ബി.ആര്‍.കണ്ണന്‍ കണ്ടോത്ത് ക്ലാസെടുക്കുന്നു

Sunday, August 23, 2015

കൊതുക്  വാരാചരണം 


                                             ONAGHOSHAM   2015
Add caption











ഓണാഘോഷം    2015