ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Saturday, July 16, 2016

സ്റ്റാഫ് റൂം ഇങ്ങനെ മാറി



ഇപ്പോള്‍ സ്റ്റാഫ് റൂം കൂടുതല്‍ ആകര്‍ഷകമായിരിക്കുന്നു.


Friday, July 15, 2016

വിലയിരുത്തലും ഫീഡ്ബാക്കും



കുട്ടികള്‍ അവരുടെ സയന്‍സ് നോട്ടുപുസ്തകങ്ങള്‍ പരസ്പരം വിലയിരുത്തി നല്‍കിയ ഫീഡ് ബാക്കുകകള്‍ നോക്കൂ..കൂട്ടുകാരുടെ നോട്ടുബുക്കിലെ തകരാറുകള്‍ പോസിറ്റീവ് ഫീഡ് ബാക്കുകകളിലൂടെ കുട്ടികള്‍ ചൂണ്ടിക്കാണിക്കുന്നത് എങ്ങനെയാണെന്ന് പഠിക്കണം.അധ്യാപകര്‍ക്ക് ഇങ്ങനെ ചെയ്യാന്‍ കഴിയുമോ?

അഞ്ചാം ക്ലാസിലെ നന്ദന കൂട്ടുകാരി റെജിലയുടെ നോട്ടുപുസ്തകം വിലയിരുത്തി എഴുതി നല്‍കിയ കുറിപ്പ് ഇങ്ങനെയായിരുന്നു..


'പ്രിയപ്പെട്ട കൂട്ടുകാരി റെജിലേ,
നിന്റെ പുസ്തകം നല്ല വൃത്തിയുണ്ട്.നിന്റെ കൈയ്യക്ഷരം കുറച്ച് ഭംഗിയുണ്ട്. ഇനി മുതല്‍ നല്ല കൈയ്യക്ഷരത്തില്‍ എഴുതാന്‍ ശ്രമിക്കണം.അക്ഷരത്തെറ്റില്ലാതെ എഴുതണേ.പിന്നെ നല്ല ഭംഗിയില്‍ ചിത്രം വരയ്ക്കണം.ചിത്രം വരച്ചാല്‍ മാത്രം പോര.അതു വൃത്തിയില്‍ അടയാളപ്പെടുത്താന്‍ ശ്രമിക്കുക.നീ എല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ട്(എല്ലാ പ്രവര്‍ത്തനങ്ങളും).ഇപ്പോള്‍ സാരമില്ല.അടുത്ത പ്രാവശ്യം എല്ലാത്തിനും എ ഗ്രേഡ് വാങ്ങണം,കേട്ടോ..'









 

Friday, July 8, 2016

സര്‍ഗ്ഗാത്മക ക്ലാസുമുറി

സയന്‍സ് ക്ലാസിലെ നാടകം
അഞ്ചാം ക്ലാസുകാര്‍ പ്രകാശസംശ്ലേഷണം നാടകമാക്കിയപ്പോള്‍..
.









Thursday, July 7, 2016

ബഷീര്‍ ദിനം


വൈക്കം മുഹമ്മദ് ബഷീര്‍ എന്ന സാഹിത്യകാരനെ കുട്ടികള്‍ അടുത്തറിയണം എന്ന ലക്ഷ്യം മുന്നില്‍ കണ്ടായിരുന്നു ഞങ്ങള്‍ ബഷീര്‍ ദിനം ആചരിച്ചത്.വിദ്യാലയത്തില്‍ ലഭ്യമായ ബഷീറിന്റെ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിച്ചു.ഓരോ ക്ലാസിലും ക്ലാസ് ടീച്ചര്‍ അദ്ദേഹത്തിന്റെ കഥകള്‍ പരിചയപ്പെടുത്തി.ഉച്ചയ്ക്ക് സ്ക്കൂളില്‍ നടന്ന ചടങ്ങില്‍ വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യരംഗം കലാസാഹിത്യവേദി തയ്യാറാക്കിയ പത്രം സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.വി.ഗോപി പ്രകാശനം ചെയ്തു. സ്ക്കൂളിലെ അധ്യാപകനായ ശ്രീ.പി.ടി.രാജേഷ് ബഷീര്‍ അനുസ്മരണ പ്രഭാഷണം  നടത്തി.ഏഴാം ക്ലാസിലെ കുട്ടികള്‍ക്കായി ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി സിനിമ പ്രദര്‍ശിപ്പിച്ചു.



 

Wednesday, July 6, 2016

മണ്ണില്‍ പൊന്നു വിളയിക്കാം


പതിവയ്ക്കലും ഗ്രാഫ്റ്റിങ്ങും ബഡ്ഢിങ്ങുമൊക്കെ ഈ ഏഴാം ക്ലാസുകാര്‍ക്ക് നന്നായി വഴങ്ങും.സയന്‍സ് ക്ലാസില്‍ ഇതിനുള്ള പ്രോയോഗിക പരിശീലനം കുട്ടികള്‍ നേടിക്കഴിഞ്ഞു.ഒരു വിദഗ്ധന്റേയും സഹായം ഇതിലവര്‍ക്ക് കിട്ടിയിട്ടില്ല.സയന്‍സ് ക്ലാസില്‍ ടീച്ചര്‍ കാണിച്ചുകൊടുത്ത ചില വീഡിയോകളാണ് കുട്ടികളെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്വയം ഏറ്റെടുത്ത് നടത്തുന്നതിലേക്ക് നയിച്ചത്.പിന്നീട് പലതവണ ചെയ്തുനോക്കി.പതിയെ കുട്ടികള്‍ ഇതില്‍ വിദഗ്ധരായി.സ്ക്കൂള്‍ കോമ്പൗണ്ടിലെ നെല്ലിയിലും മാവിലും റോസിലുമൊക്കെയാണ് പരിക്ഷണം.ഗ്രാഫിറ്റിങ്ങ് ചെയ്യാന്‍ കുട്ടികള്‍ തന്നെ നാടന്‍ മാവിനങ്ങളും മറ്റും മുളപ്പിച്ച് തൈകളുണ്ടാക്കിയാണ് ചെയ്തത്.

ഏഴാം ക്ലാസിലെ ഒന്നാം യൂണിറ്റായ 'മണ്ണില്‍ പൊന്നു വിളയിക്കാം' എന്ന പാഠത്തിലാണ് പതിവയ്ക്കലും ഗ്രാഫ്റ്റിങ്ങും ബഡ്ഢിങ്ങുമൊക്കെ കുട്ടികള്‍ക്ക് പഠിക്കാനുള്ളത്.ചെയ്ത കാര്യങ്ങള്‍ ചിത്രം വരച്ച് കുട്ടികള്‍ നോട്ട് ബുക്കില്‍ മനോഹരമായി രേഖപ്പെടുത്തുകയുണ്ടായി.


ഗ്രാഫ്റ്റിങ്ങ്







പതിവയ്ക്കല്‍  








ബഡ്ഢിങ്ങ്





Saturday, July 2, 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-ജൂലായ് മാസം

2016
ജൂലൈ





ജൂലൈ 1 വെള്ളി


SRG യോഗം

  • ക്ലാസ് പിടിഎ-അവലോകനം
  • യൂണിറ്റ് വിലയിരുത്തല്‍-ആസൂത്രണം
  • ജൂലൈ 5ബഷീര്‍ ചരമദിനം-ആസൂത്രണം

ജൂലായ് 4 തിങ്കള്‍

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • മഴക്കാല രോഗങ്ങള്‍ -സെമിനാര്‍ അവതരണം,വിലയിരുത്തല്‍
  • ക്ലാസ് പത്രനിര്‍മ്മാണം (ഈ ആഴ്ച )നാലു ഗ്രൂപ്പ് നാലു പത്രങ്ങള്‍
  • സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍-നോട്ടിഫിക്കേഷന്‍
  • നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കല്‍
  • സയന്‍സ് ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ് രൂപീകരണം

 ജൂലൈ 5 ചൊവ്വ
ജൂലൈ 5ബഷീര്‍ ചരമദിനം

  • അസംബ്ലി-വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം
  • ബഷീര്‍ കഥകള്‍ പരിചയപ്പെടുത്തല്‍
  • വൈക്കം മുഹമ്മദ് ബഷീര്‍ -ഡോക്യുമെന്ററി പ്രദര്‍ശനം.
  • ബഷീര്‍ പുസ്തകങ്ങളുടെ പ്രദര്‍ശനം
  • ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരണം

ജൂലൈ 8 വെള്ളി

യൂണിറ്റ് വിലയിരുത്തല്‍ ആരംഭം

SRG യോഗം

  • ലോകജനസംഖ്യാദിനം-ആസൂത്രണം

 ജൂലൈ 11 തിങ്കള്‍
 ലോകജനസംഖ്യാദിനം

  • അസംബ്ലി-ലഘുപ്രഭാഷണം
  • സ്ലൈഡ് ഷോ
  • യൂണിറ്റ് വിലയിരുത്തല്‍
  • ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • ക്ലാസ് പത്രം-പ്രകാശനവും വിലയിരുത്തലും
  • ഈ ആഴ്ച -ചാന്ദ്രദിനം-ഗ്രൂപ്പ് ക്വിസിന് തയ്യാറെടുപ്പ്

ജൂലൈ 12 ചൊവ്വ

യൂണിറ്റ് വിലയിരുത്തല്‍

ജൂലൈ 13 ബുധന്‍
യൂണിറ്റ് വിലയിരുത്തല്‍


 ജൂലൈ 14 ചൊവ്വ
സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ പ്രവര്‍ത്തനം

  • നാമനിര്‍ദ്ദേശ പത്രിക-സൂക്ഷ്മപരിശോധന
  • സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കല്‍
  • ചിഹ്നം അനുവദിക്കല്‍
  • തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭം


ജൂലൈ 14 വ്യാഴം
PTA,SMC ജനറല്‍ ബോഡി യോഗം

  • പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കല്‍

ജൂലൈ 15 വെള്ളി

SRG യോഗം

  • ചാന്ദ്രദിനം-പ്ലാനിങ്ങ്
  • സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍-പ്ലാനിങ്ങ്
  • യൂണിറ്റ് വിലയിരുത്തല്‍ അവലോകനം-പരിഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യല്‍

 ജൂലൈ 18 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • ചാന്ദ്രദിനം-ഗ്രൂപ്പ് ക്വിസ്-വിജയികളെ കണ്ടെത്തല്‍
  • ഈ ആഴ്ച-തെരഞ്ഞെടുപ്പ് പ്രചാരണം തന്ത്രങ്ങള്‍,നടപ്പാക്കല്‍

ജൂലൈ 21 വ്യാഴം
ചാന്ദ്രദിനം

  • അസംബ്ലി-ചാന്ദ്രദിനത്തിന്റെ പ്രാധാന്യം-പ്രസംഗം
  • ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലുകള്‍-ടോക്ക് ഷോ(സയന്‍സ് ക്ലബ്ബ്)
  • സിനിമാ പ്രദര്‍ശനം

 ജൂലൈ 22 വെള്ളി
സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ പ്രവര്‍ത്തനം

  • തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്ലാസ്
  • SRG യോഗം
  • കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
  • പാഠാസൂത്രണം
  • ക്ലസ് പിടിഎ- അജണ്ട രൂപീകരണം

ജൂലൈ 25 തിങ്കള്‍

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • ജലവുമായി ബന്ധപ്പെട്ട simple experiments(ഈ ആഴ്ച)
  • കണ്ടെത്തലും ആസൂത്രണവും


  • സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ പ്രചാരണം
  • മീറ്റ് ദ കേന്‍ഡിഡേറ്റ്


ജൂലൈ 27 ബുധന്‍
സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍

  • പോളിങ്ങ് സാമഗ്രികളുടെ വിതരണം
  • പോളിങ്ങ്
ഉച്ച
  • വോട്ടെണ്ണല്‍
  • ഫലപ്രഖ്യാപനം
  • തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ


ജൂലൈ 28 വ്യാഴം

ക്ലാസ് പിടിഎ

  • ജൂലൈ  മാസത്തെ പഠനപ്രവര്‍ത്തനങ്ങള്‍-അവലോകനം
  • കുട്ടികളുടെ പഠനനേട്ടങ്ങള്‍-യൂണിറ്റ് വിലയിരുത്തല്‍
  • പോര്‍ട്ട് ഫോളിയോ sharing
  • കുട്ടിയെക്കുറിച്ച്  അമ്മയും അമ്മയെക്കുറിച്ച് കുട്ടിയും
  • ആഗസ്ത് മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ

ജൂലൈ 29 വെള്ളി
SRG യോഗം

  • ക്ലസ് പിടിഎ- അവലോകനം
  • ഗലീലിയോ ദിനം,ഹിരോഷിമാ ദിനം-പ്ലാനിങ്ങ്


മഴക്കാല രോഗങ്ങള്‍ക്കെതിരെ...


മഴക്കാല രോഗങ്ങള്‍ക്കെതിരെ കുട്ടികളെ ബോധവല്‍ക്കരിക്കുകയും ശൂചീകരണ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തേണ്ടുന്നതിന്റെ പ്രാധാന്യം തിരിച്ചറിയുയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു കഴിഞ്ഞ രണ്ടാഴ്ചത്തെ ക്ലാസ് തല ബേസിക്ക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ആസൂത്രണം ചെയ്തത്. കഴിഞ്ഞാഴ്ച മഴക്കാലരോഗങ്ങളുമായി ബന്ധപ്പെട്ട് ചുമര്‍പത്രികയുടെ നിര്‍മ്മാണമായിരുന്നു നടന്നത്.ഈ ആഴ്ച നാടകവും.നാടത്തിന് കുട്ടികളുടെ തയ്യാറെടുപ്പും അവതരണവും മികച്ചതായിരുന്നു.

അഞ്ചാം ക്ലാസുകാരുടെ ഈ ആഴ്ചത്തെ ബേസിക്ക് ഗ്രൂപ്പ് പ്രവര്‍ത്തനം.




അണിയറയില്‍ കൊതുകുകള്‍ രൂപം കൊള്ളുന്നു.