സ്ക്കൂള്‍ കലോത്സവം ഒക്ടോബര്‍ 13 വെള്ളിയാഴ്ച നടന്നു.കുട്ടികളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള കലോത്സവവേദി ആരോഗ്യകരമായ മത്സരം കാഴ്ചവെച്ച് കുട്ടികള്‍ ധന്യമാക്കി.കുട്ടികള്‍ നാല് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു മത്സരം.
75പോയന്റ് നേടിക്കൊണ്ട് തേജസ്വിനി ഗ്രൂപ്പ് വിയിച്ചു. 67പോയന്റ് നേടിക്കൊണ്ട് പയസ്വിനി ഗ്രൂപ്പിനായിരുന്നു രണ്ടാംസ്ഥാനത്ത്.കാവേരി ഗ്രൂപ്പ് 63പോയന്റ് നേടിക്കൊണ്ട് മൂന്നാം സ്ഥാനത്തെത്തി.നിള ഗ്രൂപ്പിനായിരുന്നു നാലാം സ്ഥാനം.
English Skit
Mono Act
Padhyam chollal
Nadodi Nirtham
Painting
7 സ്വര്‍ണ്ണം 6 വെള്ളി 5 വെങ്കലം
ആകെ 68 പോയന്റ് നേടിക്കൊണ്ട് യു.പി.വിഭാഗത്തില്‍
ഒന്നാം സ്ഥാനം
തച്ചങ്ങാട് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍വെച്ചു നടന്ന ബേക്കല്‍ ഉപജില്ലാ കായികമേളയില്‍ പുല്ലൂര്‍ സ്ക്കൂളിലെ കുട്ടികള്‍ മെഡലുകള്‍ തൂത്തുവാരി.
യു.പി.കിഡ്ഡീസ് ഗേള്‍സ്,എല്‍.പി.മിനി ബോയ്സ്,എല്‍.പി.മിനി ഗേള്‍സ് എന്നീ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
അഞ്ചാം ക്ലാസിലെ ശ്രീനന്ദ യു.പി.കിഡ്ഡീസ് ഗേള്‍സില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടി.
നാലാം ക്ലാസിലെ അനാമിക മധു എല്‍.പി.മിനി ഗേള്‍സില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
7 സ്വര്‍ണ്ണം 6 വെള്ളി 5 വെങ്കലം
ആകെ 68 പോയന്റ് നേടിക്കൊണ്ട് യു.പി.വിഭാഗത്തില്‍
ഒന്നാം സ്ഥാനം
Photo Courtesy- Devika Madikkal (MPTA President)
ശ്രീനന്ദ -യു.പി.കിഡ്ഡീസ് ഗേള്‍സില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്
അനാമിക മധു -എല്‍.പി.മിനി ഗേള്‍സില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്
SOORYA
UP Kiddies -200mtr First Prize&100 mtr Second Prize
DIPIN RAJ
Sub-Junior Boys 600 mtr Second Prize
ARCHANA MADHU
Sub-Junior Girls 600 mtr Second Prize,
100mtr Third Prize&200mtr Third Prize
NIVED MOHAN
LPMini Boys-50mtr Third Prize
LP mini GIRLS -4x50 Mtr RELAY First Prize
Anamika,Amaya,Amrutha,Sandra
LP mini Boys -4x50 Mtr RELAY Second Prize
Anuraj,Navajith,Nived Mohan,Navaneeth Raj,Aswin Krishna
Sub-Junior Girls 4x100 mtr Relay-Second Prize
Archana Madu,Nandana,Arya,Malavika
UP Kiddies Girls 4x100 mtr Relay-First Prize
ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പുല്ലൂര്‍ ഗവ.യു.പി.സ്ക്കൂളില്‍ നടപ്പാക്കുന്ന ബാലമുകുളം പദ്ധതിക്ക് 12.10.2017വ്യാഴാഴ്ച തുടക്കമായി.സ്ക്കൂള്‍ കുട്ടികള്‍ക്ക് ആയുര്‍വ്വേദ ചികിത്സ നല്‍കുന്ന പദ്ധതിയാണിത്.മാസത്തില്‍ ഒരു തവണ ഡോക്ടര്‍മാരുടെ ഒരു സംഘം കുട്ടികളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കുന്നു.
ബാലമുകുളം പദ്ധതി പുല്ലൂര്‍ പെരിയപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശാരദാ എസ്.നായര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു അധ്യക്ഷത വഹിച്ചു.
ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.
തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം കുട്ടികളെ പരിശോധിച്ചു.
സ്ക്കൂള്‍ തല ശാസാത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേള ഒക്ടോബര്‍ 9 തിങ്കളാഴ്ച നടന്നു.കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയില്‍ അവതരിപ്പിക്കപ്പെട്ട ഇനങ്ങള്‍ ശാസ്ത്ര-ഗണിതശാസ്ത്ര വിഷയങ്ങളില്‍ കുട്ടികളുടെ താത്പര്യവും ജിജ്ഞാസയും വിളിച്ചോതുന്നതായിരുന്നു.കുട്ടികള്‍ക്കുവേണ്ടി മുതിര്‍ന്നവര്‍ തയ്യാറാക്കിക്കൊടുക്കുന്നതില്‍ നിന്നും വ്യത്യസ്തമായി കുട്ടികള്‍ തന്നെയായിരുന്നു ഓരോ ഇനവും രൂപ കല്പന ചെയ്തതും നിര്‍മ്മിച്ചതും.ഇംപ്രൊവൈസ്ഡ് പരീക്ഷണങ്ങള്‍,സ്റ്റില്‍ മോഡലുകള്‍ ,വര്‍ക്കിങ്ങ് മോഡലുകള്‍,ഗണിത ചാര്‍ട്ടുകള്‍,ശേഖരണങ്ങള്‍ എന്നിവയില്‍ നിരവധി കുട്ടികളാണ് പങ്കെടുത്തത്.
ഇതോടനുബന്ധിച്ച് നടന്ന പ്രവൃത്തിപരിചയമേള കുട്ടികളുടെ കലാപരമായ കഴിവുകളുടെ മാറ്റുരയ്ക്കലായി മാറി.ചന്ദനത്തിരി നിര്‍മ്മാണം മുതല്‍ ചിരട്ടകൊണ്ടുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം വരെ വൈവിധ്യമാര്‍ന്ന ഇനങ്ങളില്‍ കുട്ടികളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്നു.കുട്ടികള്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തോടെയായിരുന്നു മേള സമാപിച്ചത്.
പ്രവൃത്തിപരിചയ മേള
ഒന്നാം ക്ലാസുകാര്‍ പൂമ്പാറ്റകളെ ഉണ്ടാക്കി.ക്ലാസുമുഴുവന്‍ പൂമ്പാറ്റകള്‍.നിറത്തിലും പുള്ളികളിലുമൊക്കെ ഓരോ പൂമ്പാറ്റയും വ്യത്യസ്തം.
മൂന്നാം യൂണിറ്റില്‍ മണവും മധുരവും..എന്ന പാഠഭാഗത്താണ് പൂമ്പാറ്റകളുടെ നിര്‍മ്മാണം.കുട്ടികള്‍ പൂമ്പാറ്റകളുടെ കട്ടൗട്ടുകളില്‍ വരച്ച്,നിറം കൊടുത്ത് ചാര്‍ട്ട് പേപ്പറില്‍ ഒട്ടിച്ച് ക്ലാസില്‍ പ്രദര്‍ശിപ്പിച്ചു..
ശലഭോദ്യാനം 1 VIDEO
ശലഭോദ്യാനം 2 VIDEO