Wednesday, July 25, 2018
Monday, March 26, 2018
പ്രിയപ്പെട്ട അധ്യാപികമാര്‍ക്ക് യാത്രയയപ്പ്
തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് സ്ക്കൂളിന്റെ പടിയിറങ്ങുന്ന തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകമാര്‍ക്ക് സ്ക്കൂള്‍ സ്റ്റാഫ് അംഗങ്ങളുടെ വക 28.3.2018ഞാറാഴ്ച യാത്രയയപ്പ് നല്‍കി.
പുല്ലൂരിന്റെ പ്രിയപ്പെട്ട അധ്യാപികമാര്‍ 2018 മാര്‍ച്ച് 31 ന് സ്ക്കൂളിനോട് വിടപറയുകയാണ്. സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ചന്ദ്രിക ടീച്ചര്‍,സാവിത്രി ടീച്ചര്‍,ശ്യാമള ചീച്ചര്‍ എന്നിവര്‍ക്കും കഴിഞ്ഞവര്‍ഷം സ്ക്കൂളില്‍ ഹെഡ്മിസ്റ്റ്രസ്സായി ചാര്‍ജ് എടുത്ത ഇന്ദിരാമ്മ ടീച്ചര്‍ക്കും സ്ക്കൂള്‍ സ്റ്റാഫിന്റെ വക പ്രൗഢഗംഭീരമായ യാത്രയയപ്പ് നല്‍കി.
നീലേശ്വരം കാര്യങ്കോട് പുഴയിലൂടെ, വിരമിക്കുന്ന അധ്യാപികമാരേയും കൊണ്ട് ഹൗസ് ബോട്ടില്‍ യാത്രനടത്തിക്കൊണ്ടായിരുന്നു സ്റ്റാഫ് അംഗങ്ങള്‍ തങ്ങളുടെ സഹപ്രവര്‍ത്തകരോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചത്.ഏറെ ആഹ്ലാദകരമായ ആ യാത്രക്കിടെ ഹൗസ് ബോട്ടില്‍ വെച്ച് യാത്രയയപ്പ് സമ്മേളനം നടന്നു.നാലുപേര്‍ക്കും ഉപഹാര സമര്‍പ്പണം നടത്തി. സ്റ്റാഫ് അംഗങ്ങള്‍ അവരുടെ ദീര്‍ഘമായ,സമര്‍പ്പണബോധത്തോടെയുള്ള സേവനങ്ങള്‍ അനുസ്മരിച്ചു.
തുടര്‍ന്ന് സ്റ്റാഫ് അംഗങ്ങളുടെ കലാപരിപാടികളും നടന്നു.
Sunday, March 11, 2018
കൂട്ടക്കനിക്കാരെ വരവേറ്റ് പുല്ലൂര്‍ സ്ക്കൂള്‍
മാര്‍ച്ച് 7ബുധനാഴ്ച്ച കൂട്ടക്കനി സ്ക്കൂളിലെ ഏഴാം ക്ലാസിലെ മുഴുവന്‍ മിടുക്കികളും മിടുക്കന്‍മാരും ഞങ്ങളുടെ വിദ്യാലയം സന്ദര്‍ശിച്ചു.എസ്.എസ്.എയുടെ ';ട്വിന്നിങ്ങ് ഓഫ് സ്ക്കൂള്‍സ്'എന്ന പദ്ധതിയുടെ ഭാഗമായാണിത്...
പഠനമികവിന്റെ കാര്യത്തിലായാലും പശ്ചാത്തല സൗകര്യവികസനത്തിന്റെ കാര്യത്തിലായാലും ഇന്ന് കേരളത്തിലെ സ്ക്കൂളുകള്‍ക്ക് മാതൃകയാണ് ഗവ.യു.പി.സ്ക്കൂള്‍ കൂട്ടക്കനി.കൂട്ടക്കനി സ്ക്കൂളിലെ ഏഴാം ക്ലാസിലെ മുഴുവന്‍ മിടുക്കികളും മിടുക്കന്‍മാരും ഇന്ന് ഞങ്ങളുടെ വിദ്യാലയം സന്ദര്‍ശിച്ചു.എസ്.എസ്.എയുടെ ';ട്വിന്നിങ്ങ് ഓഫ് സ്ക്കൂള്‍സ്'എന്ന പദ്ധതിയുടെ ഭാഗമായാണിത്.
രണ്ടാഴ്ച മുന്നേ പുല്ലൂരിലെ ഏഴാം ക്ലാസുകാര്‍ കൂട്ടക്കനി സ്ക്കൂള്‍ സന്ദര്‍ശിച്ചിരുന്നു.അധ്യാപികമാരും പിടിഎ അംഗങ്ങളും കുട്ടികളെ അനുഗമിച്ചു.ആ സന്ദശനം അവര്‍ക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു സമ്മാനിച്ചത്.
ഇത്തവണ അവര്‍ നമ്മുടെ സ്ക്കൂളിലേക്ക്...
പുല്ലൂരിലെ ഏഴാം ക്സാസുകാര്‍ കൂട്ടക്കനിയിലെ കൂട്ടുകാരെ തുണിസഞ്ചിയും പൂവും ഓല പന്തും നല്‍കി സ്വീകരിച്ചു.അസംബ്ലിയില്‍ കൂട്ടക്കനിക്കാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഗാനം ആലപിച്ചു.
പുല്ലൂരിലെ സ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനവുമായാണ് അവര്‍ വന്നത്.രണ്ടു പെട്ടികള്‍ നിറയെ ഈത്തപ്പഴം.അത് എല്ലാക്ലാസിലും വിതരണം ചെയ്തു.
തുടര്‍ന്ന് കുട്ടികള്‍ തമ്മിലുള്ള കൂട്ടുകൂടല്‍ സെഷന്‍.ഇംഗ്ലിഷ്,സയന്‍സ്,മലായാള ഭാഷ എന്നീവിഷയങ്ങളില്‍ ഊന്നിക്കൊണ്ടുള്ള കുട്ടികളെ ഏറെ രസിപ്പിച്ച ക്ലാസുകള്‍..
എത്ര പെട്ടെന്നാണ് കുട്ടികള്‍ പരസ്പരം കൂട്ടുകാരായത് !!വൈകുന്നേരമാകുമ്പോഴേക്കും പലര്‍ക്കും പിരിഞ്ഞുപോകാന്‍ വിഷമം.
കുട്ടികളുടെ കൂട്ടുകൂടല്‍ സെഷന്‍.
Monday, February 12, 2018
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം
ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു.
2018-19 വര്‍ഷത്തെ സ്ക്കൂളിന്റെ അക്കാദമിക കാഴ്ചപ്പാടും പ്രവര്‍ത്തനപദ്ധതിയും ഉള്‍ക്കൊള്ളുന്ന അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സനുമായ ശ്രീമതി ടി.ബിന്ദുവില്‍ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു.സ്ക്കൂളിന്റെ ചരിത്രം ഔര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ലഘുഭാഷണത്തില്‍ സ്ക്കൂളിന്റെ തുടര്‍ന്നുള്ള പുരോഗമനപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും അര്‍പ്പിച്ചു.
പി.ടി,എ പ്രസിഡണ്ട് ശ്രീ.വി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ക്കൂള്‍ ഹെഡ്മിസ്റ്റ്രസ്സ് ശ്രീമതി ഇന്ദിരാമ്മ സ്വാഗതം പറഞ്ഞു.സ്ക്കൂള്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.ടി.രാജേഷ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സദസ്സിനെ പരിചയപ്പെടുത്തി. .ഒമ്പതാം വാര്‍ഡ് മെമ്പര്‍ ശ്രീമതി.കെ.ബിന്ദു,വികസനസമിതി ചെയര്‍മാന്‍ ശ്രീ.വി.നാരായണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
Subscribe to:
Posts (Atom)































