ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Saturday, August 5, 2017

വീടുകള്‍ക്ക് ചുറ്റും ഒരു പ്രദേശം



വീടുകള്‍ക്ക് ചുറ്റും ഒരു പ്രദേശം തന്നെ വരച്ചുണ്ടാക്കുകയാണ് ഒന്നാം ക്ലാസുകാര്‍..അതില്‍ പൂക്കളും പൂമ്പാറ്റകളും കിളിയും മരവും ചെടിയും വഴിയും തോടുമൊക്കെയുണ്ട്...



 

വിദ്യാരംഗം കലാസാഹിത്യവേദി


വിദ്യാരംഗം കലാസാഹിത്യവേദി  3-8-2017ന് പ്രശസ്തകവി ശ്രീ.ദിവാകരന്‍ വിഷ്ണുമംഗലം ഉദ്ഘാടനം ചെയ്തു.സ്ക്കൂള്‍ ഹെ‍ഡ്മിസ്റ്റ്രസ് ശ്രീമതി.ഇന്ദിരാമ്മ അധ്യക്ഷത വഹിച്ചു.സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.ചന്ദ്രികടീച്ചര്‍ സ്വാഗതം പറഞ്ഞു.വിദ്യാരംഗം കലാസാഗിത്യവേദി കണ്‍വീനര്‍ അനുഷ നന്ദി പറഞ്ഞു.

 

Sunday, July 30, 2017

കളിക്കളത്തില്‍ വീണ്ടും കുട്ടികളുടെ ആരവമുയരുന്നു


മഴമാറിയതോടെ കളിക്കളം വീണ്ടും സജീവമാകുന്നു.പി.ഇ‍.ടി ടീച്ചര്‍ രഞ്ജിനിയുടെ നേതൃത്വത്തില്‍  കുട്ടികള്‍ വൈവിധ്യമാര്‍ന്ന കളികളാണ് ദിവസേന പരിശീലിക്കുന്നത്.കളിക്കളത്തില്‍ നിന്നും സ്വതവേ മാറി നില്‍ക്കുന്ന പെണ്‍കുട്ടികളെ തിരികെ മൈതാനത്തിലേക്കു കൊണ്ടുവരാന്‍ രഞ്ജിനി ടീച്ചര്‍ക്ക് കഴിയുന്നു.

അ‍ഞ്ചാം ക്ലാസുകാരുടെ ഈ പന്തുകളി കാണുക




 

Friday, July 28, 2017

ഓണത്തിനു ഒരുമുറം പച്ചക്കറി






കൃഷിവകുപ്പിന്റെ ഓണത്തിനു ഒരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ ക്കുമുള്ള പച്ചക്കറി വിത്തുവിതരണത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു നിര്‍വ്വഹിച്ചു.പെരിയ കൃഷിഭവനിലെ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ശ്രീ പ്രമോദ് ചടങ്ങില്‍ സംബന്ധിച്ചു.ഇത്തവണത്തെ ഓണത്തിനുള്ള വിഭവങ്ങള്‍ വീട്ടുവളപ്പില്‍ തന്നെ കൃഷിചെയ്തുണ്ടാക്കും എന്ന ഉറച്ച തീരുമാനത്തോടെയായിരുന്നു കുട്ടികള്‍ പിരിഞ്ഞുപോയത്.





 

Tuesday, July 25, 2017

ക്ലാസുമുറി ഇങ്ങനെയാണ് സ്മാര്‍ട്ടാകുന്നത്


വിദ്യാലയ വികസന സ്വപ്നങ്ങള്‍ ഒന്നൊന്നായി യാഥാര്‍ത്ഥ്യമാവുകയാണ്.കഴിഞ്ഞ ദിവസം ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും ഓരോ ഇന്ററാക്ടീവ് ബോര്‍‍ഡുകള്‍ സ്ഥാപിച്ചു.കുട്ടികളെ എഴുത്തും വായനയും പഠിപ്പിക്കാനുള്ള അനന്ത സാധ്യതകള്‍ ഈ ബോര്‍‍‍ഡുകള്‍ മുന്നോട്ടുവയ്ക്കുന്നു.ഒന്നും രണ്ടും ക്ലാസിലെ അധ്യാപികമാര്‍ ഈ ബോര്‍‍‍ഡുകള്‍ ക്ലാസുമുറികളില്‍ ഉപയോഗിക്കും.അതിനാവശ്യമായ പരിശീലനം അവര്‍ക്ക് കിട്ടിക്കഴിഞ്ഞു.

പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് 3,90000  രൂപയുടെ ഐ.ടി ഉപകരണങ്ങളാണ് വിദ്യാലയത്തിനു നല്‍കിയത്.
അഞ്ചു പ്രൊജക്ടറുകള്‍,അഞ്ചു ലാപ്ടോപ്പുകള്‍,രണ്ടു ഇന്ററാക്ടീവ് ബോര്‍‍ഡുകള്‍ എന്നിവയാണ് ഈ തുക ഉപയോഗിച്ച് ഞങ്ങള്‍ വാങ്ങിയത്.ഏതാണ്ട്  പകുതിയോളം ക്ലാസുമുറികളില്‍ ഇതോടെ ഐ.ടിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പഠനം നടക്കും.അത് കുട്ടികളുടെ പഠനത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും.വിദ്യാലയ വികസനത്തിനായുള്ള പ്രാദേശിക കൂട്ടായ്മകളുടെ നേതൃത്ത്വത്തില്‍ അടുത്ത വര്‍ഷമാകുമ്പോഴേക്കും മുഴുവന്‍ ക്ലാസുമുറികളും ഹൈടെക്ക് ആക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു.





പുതിയ ബോര്‍‍‍ഡുകിട്ടിയപ്പോള്‍ ഒന്നാം ക്ലാസുകാരുടെ ഒരു സന്തോഷം കാണണം.



 

Saturday, July 22, 2017

ചാന്ദ്രദിനം-ബഹിരാകാശ വിസ്മയങ്ങളിലേക്ക് ഒരു കിളിവാതില്‍


ഇത്തവണത്തെ ചാന്ദ്രദിനപരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത് സ്ക്കൂള്‍ സയന്‍സ് ക്ലബ്ബായിരുന്നു.രാവിലെ സ്ക്കൂള്‍ അസംബ്ലിയില്‍ ഏഴാം ക്ലാസിലെ അശ്വിനിയുടെ പ്രസംഗം.സയന്‍സ് ക്ലബ്ബിലെ അംഗങ്ങള്‍ അഞ്ചുഗ്രൂപ്പുകളായി തിരിഞ്ഞ് ഒരുക്കിയ ബഹിരാകാശവിസ്മയം എന്ന പ്രദര്‍ശനം.ഗ്രൂപ്പുകള്‍ തമ്മിലുള്ള മത്സരമായാണ് കുട്ടികള്‍ പ്രദര്‍ശനം ഒരുക്കിയത്.ഒരാഴ്ചത്തെ തയ്യാറെടുപ്പുണ്ടായിരുന്നു.ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍,ചാര്‍ട്ടുകള്‍,മോഡലുകള്‍,പതിപ്പുകള്‍,ചില പരീക്ഷണങ്ങള്‍ എന്നിവയായിരുന്നു പ്രദര്‍ശനത്തില്‍ ഒരുക്കിയത്.കുട്ടികളുടെ  ആലോചനയും അന്വഷണവും കലാപരമായ കഴിവുകളും അവരുടെ ഉത്പ്പന്നങ്ങളിലും പ്രദര്‍നത്തിലും കാണാമായിരുന്നു. സംഘപ്രവര്‍ത്തനത്തിന്റേയും സഹപഠനത്തിന്റേയും മികച്ച ഉദാഹരണമായിരുന്നു അവര്‍ ഒരുക്കിയ പ്രദര്‍ശനം.




 ഉച്ചയ്ക്കപുശേഷം ക്വിസ് മത്സരം നടന്നു.നേരത്തെ നടത്തിയ ക്ലാസ് ക്വിസ് മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികളെ ആറു ഗ്രൂപ്പുകളാക്കിക്കൊണ്ടായിരുന്നു സ്ക്കൂള്‍ തല ക്വിസ് സംഘടിപ്പിച്ചത്.വൈവ്ധ്യമാര്‍ന്ന ചോദ്യങ്ങള്‍ അടങ്ങിയ ആറു റൗണ്ടുകള്‍.ബഹികാശചരിത്രത്തെ സമഗ്രമായി കണ്ടുകൊണ്ട് തയ്യാറാക്കിയ ക്വിസ് അവതരിപ്പിച്ചത് സയന്‍സ് ക്ലബ്ഭ് രക്ഷാധികാരി സീമ ടീച്ചറായിരുന്നു.



 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് അഞ്ചാം ക്ലാസുകാരുടെ പോസ്റ്റര്‍ നിര്‍മ്മാണം





പോസ്റ്ററുകളുടെ വിലയിരുത്തല്‍


 

Sunday, July 16, 2017

സംഘപ്രവര്‍ത്തനങ്ങളാണ് ക്ലാസുമുറിയുടെ ജീവന്‍


പഠനപ്രശ്നങ്ങള്‍ കുട്ടികള്‍ സംഘം ചേര്‍ന്ന് ഏറ്റെടുക്കുകയും പരിഹരിക്കുകയും ചെയ്യുമ്പോഴാണ്ക്ലാസുമുറി സജീവമാകുന്നത്..പി.വത്സലയുടെ തേങ്ങ എന്ന കഥ വിശകലനം ചെയ്യുകയാണ്ആറാം ക്ലാസിലെ കുട്ടികള്‍.