ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Sunday, March 11, 2018

കൂട്ടക്കനിക്കാരെ വരവേറ്റ് പുല്ലൂര്‍ സ്ക്കൂള്‍


മാര്‍ച്ച് 7ബുധനാഴ്ച്ച കൂട്ടക്കനി സ്ക്കൂളിലെ ഏഴാം ക്ലാസിലെ മുഴുവന്‍ മിടുക്കികളും മിടുക്കന്‍മാരും ഞങ്ങളുടെ വിദ്യാലയം സന്ദര്‍ശിച്ചു.എസ്.എസ്.എയുടെ  ';ട്വിന്നിങ്ങ് ഓഫ് സ്ക്കൂള്‍സ്'എന്ന പദ്ധതിയുടെ ഭാഗമായാണിത്...

 



 പഠനമികവിന്റെ കാര്യത്തിലായാലും പശ്ചാത്തല സൗകര്യവികസനത്തിന്റെ കാര്യത്തിലായാലും ഇന്ന് കേരളത്തിലെ സ്ക്കൂളുകള്‍ക്ക് മാതൃകയാണ് ഗവ.യു.പി.സ്ക്കൂള്‍ കൂട്ടക്കനി.കൂട്ടക്കനി സ്ക്കൂളിലെ ഏഴാം ക്ലാസിലെ മുഴുവന്‍ മിടുക്കികളും മിടുക്കന്‍മാരും ഇന്ന് ഞങ്ങളുടെ വിദ്യാലയം സന്ദര്‍ശിച്ചു.എസ്.എസ്.എയുടെ  ';ട്വിന്നിങ്ങ് ഓഫ് സ്ക്കൂള്‍സ്'എന്ന പദ്ധതിയുടെ ഭാഗമായാണിത്. 


രണ്ടാഴ്ച മുന്നേ പുല്ലൂരിലെ ഏഴാം ക്ലാസുകാര്‍ കൂട്ടക്കനി സ്ക്കൂള്‍ സന്ദര്‍ശിച്ചിരുന്നു.അധ്യാപികമാരും പിടിഎ അംഗങ്ങളും കുട്ടികളെ അനുഗമിച്ചു.ആ സന്ദശനം അവര്‍ക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു സമ്മാനിച്ചത്.
ഇത്തവണ അവര്‍ നമ്മുടെ സ്ക്കൂളിലേക്ക്...
പുല്ലൂരിലെ ഏഴാം ക്സാസുകാര്‍ കൂട്ടക്കനിയിലെ കൂട്ടുകാരെ തുണിസഞ്ചിയും പൂവും ഓല പന്തും നല്‍കി സ്വീകരിച്ചു.അസംബ്ലിയില്‍ കൂട്ടക്കനിക്കാരെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഗാനം ആലപിച്ചു.



പുല്ലൂരിലെ സ്ക്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും സമ്മാനവുമായാണ് അവര്‍ വന്നത്.രണ്ടു പെട്ടികള്‍ നിറയെ ഈത്തപ്പഴം.അത് എല്ലാക്ലാസിലും വിതരണം ചെയ്തു.

തുടര്‍ന്ന് കുട്ടികള്‍ തമ്മിലുള്ള കൂട്ടുകൂടല്‍ സെഷന്‍.ഇംഗ്ലിഷ്,സയന്‍സ്,മലായാള ഭാഷ എന്നീവിഷയങ്ങളില്‍ ഊന്നിക്കൊണ്ടുള്ള കുട്ടികളെ ഏറെ രസിപ്പിച്ച ക്ലാസുകള്‍..
എത്ര പെട്ടെന്നാണ് കുട്ടികള്‍ പരസ്പരം കൂട്ടുകാരായത് !!വൈകുന്നേരമാകുമ്പോഴേക്കും പലര്‍‍ക്കും പിരിഞ്ഞുപോകാന്‍ വിഷമം.


കുട്ടികളുടെ കൂട്ടുകൂടല്‍ സെഷന്‍.









No comments:

Post a Comment