ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Sunday, August 28, 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-സെപ്തംബര്‍ മാസം

2016
സെപ്തംബര്‍




സെപ്തംബര്‍ 1 വ്യാഴം
ഒന്നാം ടേം മൂല്യനിര്‍ണ്ണയം


സെപ്തംബര്‍ 5 തിങ്കള്‍

അധ്യാപകദിനം

  • അസംബ്ലി-അധ്യാപകദിനത്തിന്റെ പ്രാധാന്യം-പ്രഭാഷണം
  • ഡോ.എസ്.രാധാകൃഷ്ണന്‍ അനുസ്മരണം-കുട്ടി
  • കുട്ടികള്‍ ആസുത്രണം ചെയ്യുന്ന പ്രവര്‍ത്തനം

SRG യോഗം

  • ഓണാഘോഷം-ആസൂത്രണം


സെപ്തംബര്‍ 8 വ്യാഴം
ലോക സാക്ഷരതാ ദിനം

  • അസംബ്ലി- സാക്ഷരതാദിനത്തിന്റെ പ്രാധാന്യം-പ്രഭാഷണം


സെപ്തംബര്‍ 9 വെള്ളി
ഓണാഘോഷം

  • പൂക്കളമത്സരം-ക്ലാസുതലം
  • ഓണക്കളികള്‍-കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും
  • ഓണസദ്യ
  • ഓണാവധിക്കാലം -ആരംഭം

സെപ്തംബര്‍ 19 തിങ്കള്‍
ഓണാവധിക്കാലം കഴിഞ്ഞ് സ്ക്കൂള്‍ തുറക്കുന്നു
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • അവധിക്കാലത്തു വായിച്ച മികച്ച പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് -പതിപ്പ്
  • ഒരു ഗ്രൂപ്പ് ഒന്നു വീതം(സമയം ഒരാഴ്ച)
SRG യോഗം
  • ഒന്നാം പാദവാര്‍ഷിക പരീക്ഷ-കുട്ടികളുടെ പ്രകടനം-ചര്‍ച്ച
  • പ്രശ്നങ്ങള്‍, പോംവഴികള്‍ -പരിഹാരം കണ്ടെത്തല്‍
  • ക്ലസ് പിടിഎ-ആസൂത്രണം
  • കുട്ടികളുടെ ഗൃഹസന്ദര്‍ശനം-ടൈംടേബിള്‍ തയ്യാറാക്കല്‍
  • അധ്യാപകദിനം-ആസൂത്രണം


സെപ്തംബര്‍ 26 തിങ്കള്‍
  • ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം
  • സ്റ്റോറി തീയറ്റേര്‍-കഥകളുടെ ദൃശ്യവിഷ്ക്കാരം-അവതരണം,വിലയിരുത്തല്‍
  • പത്ര നിര്‍മ്മാണം-നാല് ഗ്രൂപ്പ്,നാല് പത്രം(ഈ ആഴ്ച)

സെപ്തംബര്‍ 23 വെള്ളി
ക്ലാസ് പിടിഎ

  • ഒന്നാം പാദവാര്‍ഷിക പരീക്ഷ-കുട്ടികളുടെ പ്രകടനം-അവതരണം,ചര്‍ച്ച
  • പോര്‍ട്ട് ഫോളിയോ sharing
  • ആഗസ്ത് മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
  • മറ്റു കാര്യങ്ങള്‍


സെപ്തംബര്‍ 28 ബുധന്‍

PTA,SMC എക്സിക്യുട്ടീവ് മീറ്റിങ്ങ്

  • മുഖ്യഅജണ്ട-സ്ക്കൂള്‍ കലോത്സവം-സംഘാടകസമിതി രൂപീകരണം


സെപ്തംബര്‍ 30 വെള്ളി
ഫിലിം ക്ലബ്ബ്

  • ദ പീച്ച് ഓര്‍ച്ചാര്‍ഡ്(ഡ്രീംസ്)-സിനിമാ പ്രദര്‍ശനം,സംവാദം
SRG യോഗം
  • ക്ലസ് പിടിഎ- അവലോകനം
  • കഴിഞ്ഞ ആഴ്ചയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനം
  • ക്ലസ് പിടിഎയില്‍ പങ്കാളിത്തം പൂര്‍ണ്ണമാക്കാനുള്ള തന്ത്രങ്ങള്‍-ആലോചന



Friday, August 26, 2016

നിഴലു കൊണ്ടൊരു നാടകം




'മാനത്തെ നിഴല്‍ക്കാഴ്ചകള്‍' എന്ന പാഠത്തില്‍ അഞ്ചാം ക്ലാസുകാര്‍ നിഴലുകൊണ്ട് നാടകം കളിച്ചപ്പോള്‍..











Saturday, August 20, 2016

സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും


ഈ പരീക്ഷണം ചെയ്തു കഴിഞ്ഞപ്പോള്‍ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും കുട്ടികള്‍ക്ക് എളുപ്പമായി..




Friday, August 19, 2016

പൂവിന്റെ രഹസ്യം തേടി


അന്വേഷണാത്മക ശാസ്ത്രപഠനം

യൂണിറ്റ് 3പൂവില്‍ നിന്ന് പൂവിലേക്ക്...
മത്തന്‍ വള്ളിയിലെ ആണ്‍പൂക്കളേയും പെണ്‍പൂക്കളേയും തേടി...ആറാം ക്ലാസുകാരുടെ ഫീല്‍ഡ് ട്രിപ്പ്..









 

Tuesday, August 16, 2016

ഗീത ടീച്ചര്‍ക്ക് യാത്രയയപ്പ്



കഴി‍‍ഞ്ഞ പത്ത് വര്‍ഷത്തെ തന്റെ  ആത്മാര്‍ത്ഥമായ സേവനത്തിനുശേഷം സ്ക്കൂളില്‍ നിന്നും ട്രാന്‍സ്ഫറായിപ്പോകുന്ന ഗീത ടീച്ചര്‍ക്ക് സ്റ്റാഫിന്റെ വക വികാരനിര്‍ഭരമായ യാത്രയയ്പ് നല്‍കി.
ജോലിയിലെ അര്‍പ്പണബോധത്തിലൂടെയും  കുട്ടികളോടും സഹപ്രവര്‍ത്തകരോടുമുള്ള സ്നേഹപൂര്‍വ്വമായ പെരുമാറ്റത്തിലൂടെയും  ടീച്ചര്‍ എല്ലാവര്‍ക്കും മാതൃകയായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.ഗവ.എല്‍.പി.സ്ക്കൂള്‍ കിനാനൂരിലേക്കാണ് ടീച്ചര്‍ പോകുന്നത്.പകരം കല്ലിന്‍കൂട്ടം സ്ക്കൂളിലെ വിനീത ടീച്ചര്‍ ചാര്‍ജെടുത്തു.



 

Sunday, August 14, 2016

പതാക നിര്‍മ്മാണം



എല്‍.പി. ക്ലാസുകളില്‍ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് പതാക നിര്‍മ്മാണം നടന്നു.
  • ദേശീയ പതാക ക്ലാസില്‍ പ്രദര്‍ശിപ്പിച്ചു.
  • പതാകയിലെ മൂന്നു നിറങ്ങള്‍, അവയുടെ പ്രാധാന്യം എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്തു.
  • പതാകയെ എങ്ങനെ ബഹുമാനിക്കണം എന്നത് കുട്ടികളെ ബോധ്യപ്പെടുത്തി.
  • കുട്ടികള്‍ക്ക് കടലാസുകളും നിറങ്ങളും നല്‍കി.
  • 3:2 എന്ന അനുപാതം എന്താണെന്ന് കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുത്തു.
  • കുട്ടികള്‍ നിര്‍മ്മിച്ച പതാകകള്‍ പ്രദര്‍ശിപ്പിച്ചു.
കുട്ടികള്‍ ഈ പതാകകളുമേന്തിയായിരിക്കും നാളത്തെ റാലിയില്‍  പങ്കെടുക്കുക.







സ്വാതന്ത്ര്യ ദിനാഘോഷം









Friday, August 12, 2016

റിക്ഷക്കാരന്‍ പപ്പു



സര്‍ഗ്ഗാത്മക ക്ലാസുമുറി

ആറാം ക്ലാസുകാര്‍ 'ഓടയില്‍ നിന്ന്' ദൃശ്യങ്ങളിലൂടെ ആവിഷ്ക്കരിച്ചപ്പോള്‍.....

പപ്പുവിന്റെ  സൈക്കിള്‍ റിക്ഷ എങ്ങനെ ആവിഷ്ക്കരിക്കും എന്നതായിരുന്നു അവരുടെ മുന്നിലെ വെല്ലുവിളി.സംഘം ചേര്‍ന്നുള്ള ആലോചനയ്ക്ക് ശേഷം അവരതിനെ വിഷ്വലൈസ് ചെയ്തു.

അന്നാദ്യമായി അയാളുടെ ജീവിതത്തിൽ നാളെ ഉണ്ടായി....നാളെ...നാളെ..നാളെ ....

 





Saturday, August 6, 2016

സഡാക്കോ സ്മൃതി


യുദ്ധം കൊന്നൊടുക്കിയ ലക്ഷക്കണക്കിനു മനുഷ്യരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍...
 ഹിരോഷിമാ ദിനത്തില്‍  സ്ക്കൂള്‍ അസംബ്ലിയില്‍ യുദ്ധം കൊന്നൊടുക്കിയ ലക്ഷക്കണക്കിനു മനുഷ്യരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ കുട്ടികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അസംബ്ലിയില്‍ ഒരുക്കിയ സഡാക്കോ സ്മൃതി ശില്പത്തില്‍ വെള്ളക്കൊക്കുകള്‍ തൂക്കിയിട്ടായിരുന്നു കുട്ടികള്‍ ലോകസമാധാനത്തിനുവേണ്ടിവേയുള്ള മനുഷ്യരുടെ കൂട്ടായ്മയില്‍ തങ്ങളും അണിചേരും എന്നു പ്രഖ്യാപിച്ചത്.യുദ്ധത്തിനെതിരായി കുട്ടികള്‍ പ്രതിഷേധിക്കുകയും പ്രതിജ്ഞചൊല്ലുകയും ചെയ്തു.കഴിഞ്ഞ ദിവസം ക്ലാസുമുറയില്‍ രൂപം കൊണ്ട യുദ്ധവിരുദ്ധ പോസ്റ്ററുകളുടെ പ്രദര്‍ശനവും ഒരുക്കി.








  യുദ്ധവിരുദ്ധ പോസ്റ്ററുകളുടെ പ്രദര്‍ശനം








Friday, August 5, 2016

യുദ്ധവിരുദ്ധ പോസ്റ്ററുകള്‍



ഇന്ന് വിവിധ ക്ലാസുകളില്‍ യുദ്ധവിരുദ്ധ പോസ്റ്ററുകളുടെ നിര്‍മ്മാണം നടന്നു.
ഓര ക്ലാസിലേയും ബേസിക്ക് ഗ്രൂപ്പുകളായിരുന്നു പോസ്റ്റര്‍ തയ്യാറാക്കിയത്.പോസ്റ്റര്‍ നിര്‍മ്മാണത്തിന്റെ പ്രക്രിയകള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തനം.

  • ഹിരോഷിമയുടേയും സഡാക്കോയുടേയും കഥ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു.
  • യുദ്ധം ഉണ്ടാക്കുന്ന ഭീകരതയെക്കുറിച്ചും അത് എങ്ങനെയാണ് മനുഷ്യരാശിക്ക് എതിരാകുന്നത് എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.യുദ്ധത്തിനെതിരായ നമ്മുടെ പ്രതിഷേധം പോസ്റ്ററിലൂടെ ആവിഷ്ക്കരിക്കാം എന്ന ധാരണയിലെത്തി.
  • എങ്ങനെയായരിക്കണം ഒരു പോസ്റ്റര്‍-ചര്‍ച്ച
  • ചില പോസ്റ്ററുകള്‍ മാതൃകയായി പരിചയപ്പെട്ടു.
  • പോസ്റ്ററിലേക്കാവശ്യമായ വാക്യങ്ങള്‍ ഗ്രൂപ്പില്‍ കണ്ടെത്തി.
  • അതില്‍ നിന്നും മികച്ച രണ്ടു വാക്യങ്ങള്‍ തെരഞ്ഞെടുത്തു.
  • ഓരോ ഗ്രൂപ്പും രണ്ടുവീതം പോസ്റ്റര്‍ നിര്‍മ്മിക്കാന്‍ ധാരണയായി.
  •  ആവശ്യമായ കടലാസുകളും നിറങ്ങളും നല്‍കി.
  • പോസ്ററര്‍ നിര്‍മ്മാണത്തിനു ശേഷം ഗ്രൂപ്പുകള്‍ പരസ്പരം വിലയിരുത്തി.
  • ഓരോന്നിന്റേയും ഗുണങ്ങളും ദോഷങ്ങളും ചര്‍ച്ച ചെയ്തു.
  • മികച്ചത് കണ്ടെത്തി.

പോസ്റ്ററുകള്‍ നാളെ ഹിരോഷിമാ ദിനത്തില്‍ സ്ക്കൂളില്‍ പ്രദര്‍ശിപ്പിക്കും.
.