ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Saturday, October 28, 2017

എന്റെ വിദ്യാലയത്തിന് എന്റെവക പുസ്തകം


മാന്യരേ, 


പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന എല്ലാകുട്ടികളെയും മികച്ച വായനക്കാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സര്‍വ്വ ശിക്ഷാ അഭിയാന്‍ നടപ്പാക്കുന്ന 'നല്ല വായന,നല്ല പഠനം, നല്ല ജീവിതം' എന്ന പരിപാടിയുടെ ഭാഗമായി നവംബര്‍ 1 മുതല്‍ 14വരെ സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും പുസ്തക സമാഹരണ യജ്ഞം നടത്തുകയാണ്.ഇതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും നവംബര്‍ 1 മുതല്‍ 7വരെയുള്ള ഒരാഴ്ചക്കാലം പുസ്തക ശേഖരണവാരാചരണമായി കൊണ്ടാടുകയാണ്.ഈ ദിവസങ്ങളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും,രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും,ഈ വിദ്യാലയത്തെ സ്നേഹിക്കുന്ന മറ്റുള്ളവര്‍ക്കും  വിദ്യാലയത്തിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന നല്‍കാം.

 

 നവംബര്‍ 7ന് ഉച്ചയ്ക്കുശേഷം വിദ്യാര്‍ത്ഥികളും അധ്യാപികമാരും രക്ഷിതാക്കളും പൂര്‍വ്വവിദ്യാര്‍ത്ഥികളും നിങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കും.നിങ്ങള്‍ നല്‍കുന്ന പുസ്തകങ്ങള്‍ സ്വീകരിക്കും.


ഒരു സന്തോഷ വാര്‍ത്തകൂടി അറിയിക്കട്ടെ. 1992-97 കാലഘട്ടത്തില്‍ ഈ വിദ്യാലയത്തില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ 7000രൂപ വിലവരുന്ന പുസ്തകങ്ങള്‍ ഈ കാലയളവില്‍ വിദ്യാലയത്തിലേക്ക് സംഭാവനയായി നല്‍കും.
ഇതൊരു നല്ല തുടക്കമായി ഞങ്ങള്‍ കരുതുന്നു.അവര്‍ക്കുള്ള നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തട്ടെ.

പുസ്തക സമാഹരണ യജ്ഞം വിജയിപ്പിക്കാന്‍ എല്ലാവരുടേയും സഹകരണം ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു..








ബേക്കല്‍ ഉപജില്ലാ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സില്‍
   LP വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി 
നിവേദ് എം(നാലാം ക്ലാസ്)..
അഭിനന്ദനങ്ങള്‍

 

 

Tuesday, October 24, 2017

ഉപജില്ലാ ശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പുല്ലൂര്‍ സ്ക്കൂളിന്...

പാക്കം ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ചു നടന്ന ഉപജില്ലാ ശാസ്ത്രമേളയില്‍ യു.പി വിഭാഗത്തില്‍ പുല്ലൂര്‍ സ്ക്കൂള്‍ ചാമ്പ്യന്‍മാരായി.ആകെ 27 പോയന്റ് നേടിക്കൊണ്ടാണ് കുട്ടികള്‍ ഈ നേട്ടം കൈവരിച്ചത്.വര്‍ക്കിങ്ങ് മോഡലില്‍ A ഗ്രേഡോടെ ഒന്നാം സ്ഥാനവും റിസര്‍ച്ച് ടൈപ്പ് പ്രൊജക്ടില്‍  A ഗ്രേഡോടെ രണ്ടാംസ്ഥാനവും ഇംപ്രൊവൈസ്ഡ് എക്സപെരിമെന്റില്‍ A ഗ്രേഡോടെ രണ്ടാംസ്ഥാനവും ലഭിച്ചു.ഇതോടെ മൂന്നുവിഭാഗത്തിലും ജില്ലാമത്സരത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ യോഗ്യത നേടി.

 

 

വര്‍ക്കിങ്ങ് മോഡലില്‍ A ഗ്രേഡോടെ ഒന്നാം സ്ഥാനം
നന്ദനമോഹന്‍ & അനുഷ ( ഏഴാം ക്ലാസ്)


റിസര്‍ച്ച് ടൈപ്പ് പ്രൊജക്ടില്‍  A ഗ്രേഡോടെ രണ്ടാംസ്ഥാനം
ശ്രേയ & മീര ( ഏഴാം ക്ലാസ്)


ഇംപ്രൊവൈസ്ഡ് എക്സപെരിമെന്റില്‍ A ഗ്രേഡോടെ രണ്ടാംസ്ഥാനം
അര്‍ച്ചന മധു & നന്ദന എസ്.എം( ഏഴാം ക്ലാസ്)

ഗണിത ക്വിസ്- രണ്ടാംസ്ഥാനം
 അഖിലേഷ് ( ഏഴാം ക്ലാസ്)

ഇലക്ടിക്കല്‍ വയറിങ്ങ് - രണ്ടാംസ്ഥാനം      
ദിപിന്‍ രാജ് ( ഏഴാം ക്ലാസ്)




Friday, October 20, 2017

സ്ക്കൂള്‍ കലോത്സവം



സ്ക്കൂള്‍ കലോത്സവം ഒക്ടോബര്‍ 13 വെള്ളിയാഴ്ച നടന്നു.കുട്ടികളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള കലോത്സവവേദി ആരോഗ്യകരമായ മത്സരം കാഴ്ചവെച്ച് കുട്ടികള്‍ ധന്യമാക്കി.കുട്ടികള്‍ നാല് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു മത്സരം.
75പോയന്റ് നേടിക്കൊണ്ട് തേജസ്വിനി ഗ്രൂപ്പ് വി‍യിച്ചു. 67പോയന്റ് നേടിക്കൊണ്ട് പയസ്വിനി ഗ്രൂപ്പിനായിരുന്നു രണ്ടാംസ്ഥാനത്ത്.കാവേരി  ഗ്രൂപ്പ് 63പോയന്റ് നേടിക്കൊണ്ട് മൂന്നാം സ്ഥാനത്തെത്തി.നിള ഗ്രൂപ്പിനായിരുന്നു നാലാം സ്ഥാനം.


English Skit



Mono Act


Padhyam chollal

  

Nadodi Nirtham



Painting





 

Sunday, October 15, 2017

ഉപജില്ലാ കായികമേളയില്‍ മെഡലുകള്‍ തൂത്തുവാരി പുല്ലൂര്‍ സ്ക്കൂള്‍...

7 സ്വര്‍ണ്ണം  6 വെള്ളി  5 വെങ്കലം
ആകെ  68 പോയന്റ് നേടിക്കൊണ്ട് യു.പി.വിഭാഗത്തില്‍
ഒന്നാം സ്ഥാനം



 തച്ചങ്ങാട് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍വെച്ചു നടന്ന ബേക്കല്‍ ഉപജില്ലാ കായികമേളയില്‍ പുല്ലൂര്‍ സ്ക്കൂളിലെ കുട്ടികള്‍ മെഡലുകള്‍ തൂത്തുവാരി.  

യു.പി.കിഡ്ഡീസ് ഗേള്‍സ്,എല്‍.പി.മിനി ബോയ്സ്,എല്‍.പി.മിനി ഗേള്‍സ് എന്നീ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.
അഞ്ചാം ക്ലാസിലെ ശ്രീനന്ദ യു.പി.കിഡ്ഡീസ് ഗേള്‍സില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടി.
നാലാം ക്ലാസിലെ അനാമിക മധു എല്‍.പി.മിനി ഗേള്‍സില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.


 7 സ്വര്‍ണ്ണം  6 വെള്ളി  5 വെങ്കലം
ആകെ  68 പോയന്റ് നേടിക്കൊണ്ട് യു.പി.വിഭാഗത്തില്‍
ഒന്നാം സ്ഥാനം

Photo Courtesy- Devika Madikkal  (MPTA President)









ശ്രീനന്ദ -യു.പി.കിഡ്ഡീസ് ഗേള്‍സില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്



 അനാമിക മധു -എല്‍.പി.മിനി ഗേള്‍സില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്




 SOORYA

UP Kiddies -200mtr First Prize&100 mtr Second Prize




DIPIN RAJ

Sub-Junior Boys 600 mtr Second Prize




ARCHANA MADHU

Sub-Junior Girls  600 mtr Second Prize,

100mtr Third Prize&200mtr Third Prize


NIVED MOHAN

LPMini Boys-50mtr Third Prize



 LP mini GIRLS -4x50 Mtr RELAY First Prize

Anamika,Amaya,Amrutha,Sandra




 LP mini Boys -4x50 Mtr RELAY Second Prize

Anuraj,Navajith,Nived Mohan,Navaneeth Raj,Aswin Krishna





Sub-Junior Girls  4x100 mtr  Relay-Second Prize 

Archana Madu,Nandana,Arya,Malavika



UP Kiddies Girls 4x100 mtr  Relay-First Prize









Saturday, October 14, 2017

ബാലമുകുളം പദ്ധതിക്ക് തുടക്കമായി…


ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പുല്ലൂര്‍ ഗവ.യു.പി.സ്ക്കൂളില്‍ നടപ്പാക്കുന്ന ബാലമുകുളം പദ്ധതിക്ക് 12.10.2017വ്യാഴാഴ്ച തുടക്കമായി.സ്ക്കൂള്‍ കുട്ടികള്‍ക്ക് ആയുര്‍വ്വേദ ചികിത്സ നല്‍കുന്ന പദ്ധതിയാണിത്.മാസത്തില്‍ ഒരു തവണ ഡോക്ടര്‍മാരുടെ ഒരു സംഘം കുട്ടികളെ പരിശോധിച്ച് മരുന്നുകള്‍ നല്‍കുന്നു.
ബാലമുകുളം പദ്ധതി പുല്ലൂര്‍ പെരിയപ‍ഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശാരദാ എസ്.നായര്‍  ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു അധ്യക്ഷത വഹിച്ചു.
ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.
തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘം കുട്ടികളെ പരിശോധിച്ചു.









Wednesday, October 11, 2017

ഇത് കുട്ടികളുടെ സ്വന്തം മേള



സ്ക്കൂള്‍ തല ശാസാത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ മേള  ഒക്ടോബര്‍ 9 തിങ്കളാഴ്ച നടന്നു.കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയില്‍ അവതരിപ്പിക്കപ്പെട്ട ഇനങ്ങള്‍ ശാസ്ത്ര-ഗണിതശാസ്ത്ര വിഷയങ്ങളില്‍ കുട്ടികളുടെ താത്പര്യവും ജിജ്ഞാസയും വിളിച്ചോതുന്നതായിരുന്നു.കുട്ടികള്‍ക്കുവേണ്ടി മുതിര്‍ന്നവര്‍ തയ്യാറാക്കിക്കൊടുക്കുന്നതില്‍ നിന്നും വ്യത്യസ്തമായി കുട്ടികള്‍ തന്നെയായിരുന്നു ഓരോ ഇനവും രൂപ കല്പന ചെയ്തതും നിര്‍മ്മിച്ചതും.ഇംപ്രൊവൈസ്ഡ് പരീക്ഷണങ്ങള്‍,സ്റ്റില്‍ മോഡലുകള്‍ ,വര്‍ക്കിങ്ങ് മോഡലുകള്‍,ഗണിത ചാര്‍ട്ടുകള്‍,ശേഖരണങ്ങള്‍ എന്നിവയില്‍ നിരവധി കുട്ടികളാണ് പങ്കെടുത്തത്.

ഇതോടനുബന്ധിച്ച് നടന്ന പ്രവ‍ൃത്തിപരിചയമേള കുട്ടികളുടെ കലാപരമായ കഴിവുകളുടെ മാറ്റുരയ്ക്കലായി മാറി.ചന്ദനത്തിരി നിര്‍മ്മാണം മുതല്‍ ചിരട്ടകൊണ്ടുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം വരെ വൈവിധ്യമാര്‍ന്ന ഇനങ്ങളില്‍ കുട്ടികളുടെ നല്ല  പങ്കാളിത്തമുണ്ടായിരുന്നു.കുട്ടികള്‍ നിര്‍മ്മിച്ച  ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തോടെയായിരുന്നു മേള സമാപിച്ചത്. 









പ്രവൃത്തിപരിചയ മേള