ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Saturday, October 28, 2017

എന്റെ വിദ്യാലയത്തിന് എന്റെവക പുസ്തകം


മാന്യരേ, 


പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന എല്ലാകുട്ടികളെയും മികച്ച വായനക്കാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സര്‍വ്വ ശിക്ഷാ അഭിയാന്‍ നടപ്പാക്കുന്ന 'നല്ല വായന,നല്ല പഠനം, നല്ല ജീവിതം' എന്ന പരിപാടിയുടെ ഭാഗമായി നവംബര്‍ 1 മുതല്‍ 14വരെ സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും പുസ്തക സമാഹരണ യജ്ഞം നടത്തുകയാണ്.ഇതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും നവംബര്‍ 1 മുതല്‍ 7വരെയുള്ള ഒരാഴ്ചക്കാലം പുസ്തക ശേഖരണവാരാചരണമായി കൊണ്ടാടുകയാണ്.ഈ ദിവസങ്ങളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും,രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും,ഈ വിദ്യാലയത്തെ സ്നേഹിക്കുന്ന മറ്റുള്ളവര്‍ക്കും  വിദ്യാലയത്തിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന നല്‍കാം.

 

 നവംബര്‍ 7ന് ഉച്ചയ്ക്കുശേഷം വിദ്യാര്‍ത്ഥികളും അധ്യാപികമാരും രക്ഷിതാക്കളും പൂര്‍വ്വവിദ്യാര്‍ത്ഥികളും നിങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കും.നിങ്ങള്‍ നല്‍കുന്ന പുസ്തകങ്ങള്‍ സ്വീകരിക്കും.


ഒരു സന്തോഷ വാര്‍ത്തകൂടി അറിയിക്കട്ടെ. 1992-97 കാലഘട്ടത്തില്‍ ഈ വിദ്യാലയത്തില്‍ പഠിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ 7000രൂപ വിലവരുന്ന പുസ്തകങ്ങള്‍ ഈ കാലയളവില്‍ വിദ്യാലയത്തിലേക്ക് സംഭാവനയായി നല്‍കും.
ഇതൊരു നല്ല തുടക്കമായി ഞങ്ങള്‍ കരുതുന്നു.അവര്‍ക്കുള്ള നന്ദിയും ഈ അവസരത്തില്‍ രേഖപ്പെടുത്തട്ടെ.

പുസ്തക സമാഹരണ യജ്ഞം വിജയിപ്പിക്കാന്‍ എല്ലാവരുടേയും സഹകരണം ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു..








ബേക്കല്‍ ഉപജില്ലാ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സില്‍
   LP വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി 
നിവേദ് എം(നാലാം ക്ലാസ്)..
അഭിനന്ദനങ്ങള്‍

 

 

No comments:

Post a Comment