ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Sunday, April 2, 2017

ബാലോത്സവം 2017

പിഞ്ചോമനകളുടെ കലാവിരുന്ന്




പുല്ലൂര്‍ ഗവ യു.സ്കൂള്‍  ബാലോത്സവം ഏപ്രില്‍ 1 ശനിയാഴ്ച നടന്നു.രാവിലെ 10 മണിക്ക് ബേക്കല്‍ എ .ഇ.ഒ. ശ്രീ.കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്യ്തു.പി.ടി.എ പ്രസിഡണ്ട് ശ്രീ വി.രാമകൃഷ്ണന്‍ അധ്യാക്ഷനായിരുന്നു.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.വി.ഗോപി സ്വാഗതം പറഞ്ഞു.പുല്ലൂര്‍ ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ശ്രീ.കെ.ടി സണ്ണി,സ്ക്കൂള്‍ വികസനസമിതി ചെയര്‍മാന്‍ ശ്രീ.നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 

  സ്ക്കൂള്‍ സമീപത്തെ 7 അംഗനവാടിയില്‍ നിന്നുള്ള  കുട്ടികളുടേയും സക്കൂളിലെ പ്രീപ്രൈമറി കുട്ടികളുടേയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ബാലോത്സവത്തെ മികവുറ്റതാക്കി. വൈകുന്നേരം സമാപന സമ്മേളനം  പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.ശാരദ എസ്.നായര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു.കെ അധ്യക്ഷത വഹിച്ചു.




















പഴമ - പുരാവസ്തു പ്രദര്‍ശനം


ബാലോത്സവത്തോടനുബന്ധിച്ച് ശ്രീ.പി.നാരായണന്‍ ആചാരി പൊള്ളക്കട ഒരുക്കിയ പുരാവസ്തു പ്രദര്‍ശനം നിരവധി ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചു.പഴയ കാല ഉപകരണങ്ങളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും പുതിയ തലമുറയില്‍ പെട്ടവര്‍ക്ക് അറിവ് പകരുന്നതായിരുന്നു പ്രദര്‍ശനം.





No comments:

Post a Comment