ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, June 30, 2017

അന്വേഷണാത്മകശാസ്ത്രപഠനം




ഏഴാം ക്ലാസുകാര്‍ സ്ക്കൂള്‍ കോമ്പൗണ്ടിലെ സസ്യങ്ങളില്‍ പതിവയ്ക്കല്‍ (Layering) ചെയ്യുന്നു.പതിവയ്ക്കലുമായി ബന്ധപ്പെട്ട പാഠഭാഗവും   ടീച്ചര്‍ കാണിച്ചുകൊടുത്ത ഒന്നോ രണ്ടോ വീഡിയോകളും.. കുട്ടികള്‍ പതിവെയ്ക്കലില്‍ വിദഗ്ദന്മാരായിരിക്കുന്നു.





 

Sunday, June 25, 2017

ക്ലാസുമുറിയിലെ നാടകം



നാടകം കളിക്കാനുള്ള ഒരുക്കത്തിലാണ് അഞ്ചാം ക്ലാസുകാര്‍..മഴക്കാല രോഗങ്ങള്‍ക്കെതിരായുള്ള ബോധവല്‍ക്കരണമാണ് നാടകത്തിന്റെ ഉദ്ദേശ്യം.ക്ലാസിലെ ബേസിക്ക് ഗ്രൂപ്പുകള്‍ക്കുള്ള ഈ ആഴ്ചത്തെ പ്രവര്‍ത്തനമാണിത്.ഓരോ ഗ്രൂപ്പും സ്വന്തമായി പ്ലോട്ട് കണ്ടെത്തി.റിഹേഴ്സലിനായി ഒഴിവുസമയങ്ങള്‍ ഉപയോഗപ്പെടുത്തി.മുഖംമൂടികളും കോസ്റ്റ്യൂമുകളും മററും കുട്ടികള്‍ തന്നെ രൂപപ്പെടുത്തി.ഓരോ അവതരണത്തെയും മററു ഗ്രൂപ്പുകള്‍ വിലയിരുത്തി ഗ്രേഡ് നല്‍കി..
നാടകം കളിക്കല്‍ അവര്‍ നന്നായി ആസ്വദിച്ചു
.









Saturday, June 24, 2017

ചരിത്രപഠനം ഇങ്ങനെയും തുടങ്ങാം


ആറാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ ആദ്യപാഠം ഇന്ത്യയുടെ മധ്യകാല ചരിത്രത്തെക്കുറിച്ചാണ്.ടീച്ചര്‍ ക്ലാസു തുടങ്ങിയത് ചരിത്ര സ്മാരകങ്ങളുടെ മനോഹരമായ വര്‍ണ്ണ ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം ഒരുക്കിക്കൊണ്ടാണ്.സ്ക്കൂളിലെ അലമാറകളിലെവിടേയോ ഉപേക്ഷിക്കപ്പെട്ട ഈ ബഹുവര്‍ണ്ണ ചിത്രങ്ങള്‍ കണ്ടെടുക്കുകയും പാഠാവതരണത്തിനായി അതു സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്തു ടീച്ചര്‍.
മധ്യകാല ഇന്ത്യയുടെ ചരിത്രപഠനത്തിലേക്ക് കുട്ടികളെ നയിക്കാന്‍ ഇതിലും നല്ല തുടക്കമില്ല.




 

വായനാവാരം


വായനാവാരം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ജൂണ്‍ 19 ന് അസംബ്ളിയില്‍ വെച്ച് ഹെഡ്മിസ്ട്രസ് ശ്രീമതി.ഇന്ദിരാമ്മ വായനവാരം ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് പുസ്തകങ്ങളുടെ പ്രദര്‍ശനം നടന്നു.വൈകുന്നേരം പുസ്തകപ്രദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യോത്തരപ്പയറ്റ് നടന്നു.
ജൂണ്‍ 20 ചൊവ്വാഴ്ച വായന മരിക്കുന്നോ എന്ന വിഷയത്തില്‍ സംവാദം നടന്നു.ഏഴാം ക്ലാസിലെ കുട്ടികള്‍ നേതൃത്വം നല്‍കി.അന്നേദിവസം ക്ലാസ് തല സാഹിത്യ ക്വിസ് നടന്നു.
ജൂണ്‍ 21ബുധനാഴ്ച ചങ്ങമ്പുഴ കവിതകളുടെ ആലാപന മത്സരം നടന്നു.
ജൂണ്‍ 22 വ്യാഴാഴ്ച എല്‍.പി,യു.പി കുട്ടികള്‍ക്കായുള്ള വായനാ മത്സരം നടന്നു.
ജൂണ്‍ 23 വെള്ളിയാഴ്ച സ്ക്കൂള്‍ തല സാഹിത്യക്വസ് നടന്നു.ക്ലാസ് തല സാഹിത്യ ക്വിസില്‍ നിന്നും തെരഞ്ഞെടുത്ത കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു സ്ക്കൂള്‍ തല സാഹിത്യക്വസ്
.




സ്ക്കൂള്‍ തല സാഹിത്യക്വസ് .

Saturday, June 17, 2017

ലൈബ്രറി സജ്ജീകരിച്ചു; ഇനി കുട്ടികള്‍ വായനയിലേക്ക്..


എല്ലാ ക്ലാസുകളിലും പുസ്തകപ്രദര്‍ശനവും ക്ലാസ് ലൈബ്രറിയും


17.6.2017 ശനിയാഴ്ച്ച അവധി ദിവസമായിട്ടും സ്ക്കൂളിലെ മുഴുവന്‍ അധ്യാപകരും ഏഴാം ക്ലാസിലെ കുട്ടികളും സ്ക്കൂളില്‍ ഒത്തുകൂടി.വായനാ വാരാഘോഷത്തിന്റെ ഭാഗമായി ലൈബ്രറി പുസ്തകങ്ങള്‍ തരംതിരിക്കാനും പുതിയ കാറ്റലോഗ് നിര്‍മ്മിച്ച് ക്രമീകരിക്കലുമായിരുന്നു ഉദ്ദേശ്യം.ലൈബ്രറിക്ക് ആവശ്യമായ സ്ഥല സൗകര്യങ്ങള്‍ കുറവാണെങ്കിലും  ഉള്ള സൗകര്യത്തില്‍ പുസ്തകങ്ങള്‍ നന്നായി ക്രമീകിരച്ചു.പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ നിന്നും 10000രൂപയുടെ പുസത്കങ്ങള്‍ പുതുതായി ലഭിച്ചു.പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വകയായി 5000രൂപയുടെ പുതിയ പുസ്തകങ്ങള്‍ സംഭാവനയായി കിട്ടി.ഈ വര്‍ഷം വായനാവാരാഘോഷം  ഗംഭീരമാക്കാനാണ് വെള്ളിയാഴ്ച ചേര്‍ന്ന SRGയോഗത്തില്‍ തീരുമാാനിച്ചത്.എല്ലാക്ലാസുകളിലും ക്ലാസ് ലൈബ്രറികള്‍ കുട്ടികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കും,ഓരോ ആഴ്ചയിലും കുട്ടികളുടെ വായന വിലയിരുത്തും,വായനാ ക്വിസ്,വായനാ മത്സരം,പുസ്തകപ്രദര്‍ശനം,ചങ്ങമ്പുഴ കവിതകളുടെ ആലാപനം,വായനക്കാരുമായുള്ള അഭിമുഖം എന്നിവ നടക്കും.വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളേയും മികച്ച വായനക്കാരാക്കുക എന്നതാണ് നമ്മുടെ പ്രധാന ലക്ഷ്യം.






 

ഒരു യാത്രയയപ്പ്



സ്ക്കൂളില്‍ നിന്നും സ്ഥലം മാറി പോകുന്ന ഹെഡ്മാസ്റ്റര്‍ ശ്രീ.ഗോപി.വി.,അധ്യാപകനായ ശ്രീ.ബാലകൃഷ്ണന്‍.എം,ഹിന്ദി അധ്യാപിക ശ്രീമതി.ത്രേസ്യാമ്മ ഇ.കെ എന്നിവര്‍ക്ക് സ്ക്കൂള്‍ സ്റ്റാഫ് കൗണ്‍സിലിന്റെ വക സ്നേഹപൂര്‍ണ്ണമായ യാത്രയയപ്പ് നല്‍കി.പുതുതായ ചാര്‍ജെടുത്ത ഹെഡ്മിസ്റ്റ്രസ് ശ്രീമതി.ഇന്ദിരാമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ.രാജേഷ് സ്വാഗതം പറഞ്ഞു.സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി.ചന്ദ്രിക,ശ്രീമതി.രാധിക,എസ്.ആര്‍.ജി.കണ്‍വീനര്‍ ശ്രീമതി.സീമ,ശ്രീ. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.മൂന്ന് അധ്യാപകരുടേയും മഹനീയ സേവനത്തെ സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു.യാത്രയയപ്പിന് നന്ദി പറഞ്ഞുകൊണ്ട് ശ്രീ.ഗോപി.വി,ശ്രീ.ബാലകൃഷ്ണന്‍,ശ്രീമതി.ത്രേസ്യാമ്മ ഇ.കെ എന്നിവര്‍ സംസരിച്ചു.








Tuesday, June 6, 2017

വിദ്യാലയത്തില്‍ ഇനി നാട്ടുമാവിന്റെ തണല്‍ പരക്കും


പരിസ്ഥി ദിനത്തില്‍ ഏഴാം  ക്ലാസുകാരുടെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ ഏതാണ്ട് അറുപതോളം വ്യത്യസ്തമായ നാട്ടുമാവുകളുടേയും പ്ളാവുകളുടേയും തൈകള്‍ വച്ചുപിടിച്ചു. പുല്ലൂര്‍ പ്രദശത്തുനിന്നും കുട്ടികള്‍ തന്നെ ശേഖരിച്ചവയായിരുന്നു ഈ വൃക്ഷത്തൈകള്‍. നാട്ടുമാവുകള്‍ അന്യം നിന്നുപോകുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളുടെ ഈ പ്രവര്‍ത്തനം ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ളതാണ്.വിദ്യാലയത്തില്‍ ജൈവവൈവിധ്യ ഉദ്യാനം നിര്‍മ്മിക്കുന്നതിന്റെ ആദ്യചുവടുവെപ്പുകൂടിയാണിത്.
ഈ വൃക്ഷത്തൈകളുടെ സംരക്ഷണവും പരിപാലനവും ഏഴാം ക്ലാസുകാര്‍ത്തന്നെ ഏറ്റെടുക്കും. 






\




Friday, June 2, 2017

സ്ക്കൂള്‍ പ്രവേശനകവാടത്തിന് തറക്കല്ലിട്ടു


സക്കൂളിന് പുതുതുതായി നിര്‍മ്മിക്കുന്ന പ്രവേശനകവാടത്തിന് ഉദുമ എം.എല്‍.എ ശ്രീ കെ.കുഞ്ഞിരാമന്‍ തറക്കല്ലിട്ടു.ഇതോടെ ഈ അക്കാദമിക്ക് വര്‍ഷത്തെ സ്ക്കൂള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്.
ഇന്നു രാവിലെ സ്ക്കുള്‍ ഓഡിറ്റോരിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്ക്കൂള്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഒൗപചാരികമായ ഉദ്ഘാടനം ഉദുമ എം.എല്‍.എ ശ്രീ കെ.കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശാരദ എസ്.നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.ബിന്ദു,ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വേലായുധന്‍ പി.വി,സ്ക്കൂള്‍ വികസന കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.എം.വി.നാരായണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ശ്രീമതി.ചന്ദ്രിക സ്വാഗതം പറഞ്ഞു. ചന്തുമണിയാണി മാസ്റ്റുടെ പത്നി ശ്രീമതി.ജാനകി അമ്മയും ചടങ്ങില്‍ സന്നിഹിതയായിരുന്നു.ഇവരാണ് പ്രവേശനകവാടം സ്പോണ്‍സര്‍ ചെയ്യുന്നത്.





പുല്ലൂര്‍ പ്രദേശിക സ്ക്കൂള്‍ വിസനഫണ്ടിലേക്ക് 65000 രൂപ സംഭാവന നല്‍കി 


പുല്ലൂരിലെ ശ്രീ.വി.നാരായണന്‍റെ കുടുംബം  65000 രൂപ പുല്ലൂര്‍ പ്രദേശിക സ്ക്കൂള്‍ വിസനഫണ്ടിലേക്ക്  സംഭാവന നല്‍കി.ഉദുമ എം.എല്‍.എ ശ്രീ കെ.കുഞ്ഞിരാമന്‍ തുക ഏറ്റുവാങ്ങി.   പുല്ലൂര്‍ പ്രദേശിക സ്ക്കൂള്‍ വിസന കമ്മിറ്റി 6ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പ്രീപ്രൈമറി കുട്ടികള്‍ക്കു വേണ്ടിയുള്ള പാര്‍ക്കാണ് നിര്‍മ്മിച്ചു നല്‍കുന്നത്.




സ്ക്കൂള്‍ പ്രവേശനകവാടവും പ്രീപ്രൈമറി കുട്ടികള്‍ക്കുള്ള പാര്‍ക്കും

 

  

 

 

Thursday, June 1, 2017

ഒന്നാം ക്ലാസിലെ പുതുക്കക്കാര്‍ 82


പുല്ലൂര്‍ ഗവ.യുപി സ്ക്കൂളില്‍ ഒന്നാം ക്ലാസിലേക്ക് ഈ വര്‍ഷം പ്രവേശനം നേടിയവര്‍ 82.കഴിഞ്ഞവര്‍ഷം ഇത് 52കുട്ടികളായിരുന്നു.കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ഇത് ആദ്യമായാണ് ഇത്രയും കുട്ടികള്‍ ഒന്നാം ക്ലാസില്‍ പ്രവേശനം തേടിയെത്തുന്നത്.സ്ക്കൂള്‍ വികസനവുമായി ബന്ധപ്പെട്ട ജനകീയ ഇടപടലാണ് ഒന്നാം ക്ലാസ് പ്രവേശനം വര്‍ദ്ധിക്കാനുള്ള കാരണം.കൂടാതെ വിവിധ ക്ലാസുകളിലേക്ക് 19കുട്ടികള്‍ പുതുതായി എത്തിച്ചേര്‍ന്നു.


 സ്ക്കൂളിലെ മുതിര്‍ന്ന കുട്ടികളുടെ നേതൃത്വത്തില്‍ വര്‍ണ്ണ ബലൂണുകളും ജീവികളുടെ കട്ടൗട്ടുകളും ബാഡ്ജുകളും മറ്റും നല്‍കി ഒന്നാം ക്ലാസുകാരെയും പ്രീ പ്രൈമറി കുട്ടികളെയും സ്വീകരിച്ചു..വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു,സ്ക്കൂള്‍ വികസന കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.നാരായണന്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.പി.നാരായണന്‍,പി.ടി.എ പ്രസിഡണ്ട് ശ്രീ.വി.രാമകൃഷ്ണന്‍,ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ശ്രീമതി.ചന്ദ്രിക എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.


 

 കുട്ടികള്‍ക്ക് കൈ നിറയെ സമ്മാനങ്ങള്‍ 


പ്രദേശത്തെ വിവിധ ക്ളബ്ബുകളും കൂട്ടായ്മകളും കുട്ടികള്‍ക്ക് കൈ നിറയെ സമ്മാനങ്ങള്‍ നല്‍കി.സംഗമം,യുവധാര പൊള്ളക്കട,വിനു സ്മാരക ഗ്രന്ഥാലയം,കലാകായിക സമിതി തടത്തില്‍ എന്നീ സംഘടനകള്‍ നോട്ടുപുസ്തകങ്ങള്‍ സമ്മാനിച്ചു.
ചെഗുവേര എടമുണ്ട,ഇഎംഎസ് ഉദയനഗര്‍ എന്നീക്ലബ്ബുകള്‍ സ്ലറ്റുകള്‍ നല്‍കി.
ദേവി ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബിന്റെ വകയായിരുന്നു ക്രയോണ്‍സ്.
എ.കെ.ജി വായനശാല പുല്ലൂര്‍ ഉച്ചഭക്ഷണം കഴിക്കാനുള്ള സ്റ്റീല്‍ പ്ലേറ്റുകള്‍ നല്‍കി.
സ്കൂള്‍ പി.ടി.എയുടെ വക  ഓരോ കുട്ടിക്കും ബാഗ്.
രാജീവ്ജി ക്ബ്ബ് എടമുണ്ട കുട്ടികളുടെ പഠനോപകരണങ്ങള്‍ക്കായി 500രൂപ സംഭാവന നല്‍കി.വിവേകാനന്ദ സാംസ്ക്കാരിക നിലയം പുല്ലൂര്‍ 1500 കയും സംഭാവന നല്‍കി.
സ്ക്കൂള്‍ സ്ററാഫ് കൗണ്‍സിലിന്റെ വക എല്ലാവര്‍ക്കും പാല്‍പ്പായസം വിതരണം ചെയ്തു.
ചടങ്ങിനുശേഷം ഒന്നാം ക്ലാസ്,പ്രീ പ്രൈമറി കുട്ടികളുടെ ക്ലാസ് പി.ടി.എ യോഗം നടന്നു.



 പാല്‍പ്പായസ വിതരണം 


 



 

  ഒന്നാംക്ലാസ്-ക്ലാസ് പി.ടി.എ യോഗം