ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Saturday, October 29, 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍- നവംബര്‍ മാസം

2016
നവംബര്‍




നവംബര്‍ 1 ചൊവ്വ
 കേരളപ്പിറവി ദിനം

  • കേരളപ്പിറവി ദിനം-സന്ദേശം-അസംബ്ലി
  • കേരളിയം-കേരളീയ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പരിപാടി(അവതരണം-സാമൂഹ്യശാസ്ത്ര ക്ലബ്ബ്)

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • കേരളം ജില്ലകളിലൂടെ/കേരളിയ കലകള്‍-പതിപ്പ്(ഈ ആഴ്ച)

 നവംബര്‍ 4 വെള്ളി
 കേരളപ്പിറവി ദിനം-തുടര്‍ച്ച

  •  കേരളം-റിലീഫ് മാപ്പ് നിര്‍മ്മാണം-മത്സരം -ക്ലാസുതലം

SRG യോഗം

  • യൂണിറ്റ് വിലയിരുത്തല്‍-ആസൂത്രണം
  • കുട്ടികളുടെ ഗൃഹസന്ദര്‍ശനം- അവലോകനം

 നവംബര്‍ 7 തിങ്കള്‍
സി.വി.രാമന്‍ ദിനം

  • അസംബ്ലി-സി.വി.രാമന്‍ അനുസ്മരണം(സയന്‍സ് ക്ലബ്ബ്)

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • കേരളം ജില്ലകളിലൂടെ/കേരളിയ കലകള്‍-പതിപ്പ് -വിലയിരുത്തല്‍
  • പ്രകാശവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍-ആസൂത്രണം(ഈ ആഴ്ച)

 നവംബര്‍ 11 വെള്ളി
  • യൂണിറ്റ് വിലയിരുത്തല്‍-ആരംഭം
SRG യോഗം
  • കഴിഞ്ഞ ആഴ്ചത്തെ പ്രവര്‍ത്തനങ്ങള്‍-റിവ്യു
  • ശിശുദിനം -ആസൂത്രണം

നവംബര്‍14 തിങ്കള്‍
ശിശുദിനം

  • അസംബ്ലി-ജവഹര്‍ലാല്‍ നെഹ്രു അനുസ്മരണം
  • Stop child labour- കൂട്ട ചിത്രംവര-ക്ലാസ് തലം

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • പ്രകാശവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍-അവതരണവും വിലയിരുത്തലും
  • പത്രനിര്‍മ്മാണം-നാലു ഗ്രൂപ്പ്,  നാല് പത്രങ്ങള്‍ (ഈ ആഴ്ച)

 നവംബര്‍ 18 വെള്ളി

SRG യോഗം

  • യൂണിറ്റ് വിലയിരുത്തല്‍-അവലോകനം
  • പഠനപിന്നോക്കാവസ്ഥ-കുട്ടികള്‍ക്ക് വേണ്ട സഹായങ്ങള്‍

നവംബര്‍ 21 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • നാലു ഗ്രൂപ്പ്,  നാല് പത്രങ്ങള്‍-വിലയിരുത്തല്‍
  • Story Theatre-English-Planning and rehearsal(one week)

നവംബര്‍ 25 വെള്ളി

SRG യോഗം

  • ക്ലസ് പിടിഎ-ആസൂത്രണം  

നവംബര്‍ 28 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • Story Theatre-English-Presentation and Assessment‌
  • കടങ്കഥാമത്സരം-ഗ്രൂപ്പ് (ഈ ആഴ്ച -ശേഖരണവും തയ്യാറെടുപ്പും)


നവംബര്‍ 30 ബുധന്‍
ക്ലാസ് പിടിഎ

  • യൂണിറ്റ് വിലയിരുത്തല്‍-കുട്ടികളുടെ പഠനനിലവാരം പങ്കുവയ്ക്കല്‍
  • പോര്‍ട്ട് ഫോളിയോ sharing,കുട്ടികളുടെ അവതരണങ്ങള്‍
  • കുട്ടിയെക്കുറിച്ച്  അമ്മയും അമ്മയെക്കുറിച്ച് കുട്ടിയും
  • ഡിസംബര്‍ മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
  • മറ്റു കാര്യങ്ങള്‍ 

Thursday, October 27, 2016

സ്ക്കൂള്‍ കലോത്സവം



ഇത് കുട്ടികളുടെ സ്വന്തം കലോത്സവം.ലളിതമാണ്.എങ്കിലെന്ത്?
കുട്ടികളുടെ സന്തോഷവും സ്നേഹവും പരസ്പരസഹകരണവുമൊക്കെ ഇവിടെയുണ്ട്..കുട്ടികളുടെ പങ്കാളിത്തംകൊണ്ടും അവതരണത്തിലെ മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു കലോത്സവം.അരങ്ങത്തേക്ക് പ്രവേശിക്കുന്നതിന്ന് തൊട്ടുമുന്പ്...













വരകളും വര്‍ണ്ണങ്ങളും

 

 







Friday, October 21, 2016

മേളകള്‍ കുട്ടികളുടേതാകുമ്പോള്‍...

സക്കൂള്‍ തല മേളകളാണ് പ്രധാനം.ഇവിടെ കൂടുതല്‍ കുട്ടികള്‍ക്ക് പങ്കാളിത്തം ലഭിക്കുന്നു.
കുട്ടികള്‍ സ്വന്തം രീതിയില്‍ ആലോചിക്കുകയും അവരുടെ ഭാവന ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുകയും ചെയ്യുന്നു.നിര്‍മ്മാണത്തില്‍ അവര്‍ പരസ്പരം സഹകരിക്കുന്നു.പരീക്ഷണങ്ങള്‍  ചെയ്തു നോക്കുന്നു.പരാജയപ്പെടുമ്പോള്‍ തിരുത്തുന്നു.വീണ്ടും ചെയ്യുന്നു.ഇവിടെ മുതിര‍ന്നവരുടെ ഇടപെടലില്ല.അധ്യാപകരുടേയോ രക്ഷിതാക്കളുടേയോ മത്സരമില്ല.മത്സരം കുട്ടികള്‍ തമ്മില്‍ മാത്രമാകുമ്പോള്‍ അത് ആരോഗ്യകരമായിരിക്കും.അതവരുടെ മനസ്സിനെ ദുഷിപ്പിക്കില്ല.ഇങ്ങനെയാണ് മേളകള്‍ കുട്ടികള്‍ തിരിച്ചുപിടിക്കുന്നത്.


സ്ക്കൂള്‍തല ശാസ്ത്ര-ഗണിതശാസ്ത്ര മേളയില്‍ നിന്ന്..












പ്രവൃത്തിപരിചയ മേളയില്‍ നിന്ന്..












Monday, October 17, 2016

ആവേശകരം ഈ കായികമേള



നവംബര്‍ 14 വെള്ളിയാഴ്ചയായിരുന്നു സ്ക്കൂള്‍ കായികമേള.സ്കൂളിലെ ഭൂരിഭാഗം കുട്ടികളും ആവേശത്തോടെ മത്സരത്തില്‍ പങ്കെടുത്തു. .ബ്ലൂ,ഗ്രീന്‍,യെല്ലോ,റെഡ് എന്നിങ്ങനെ നാലു ഹൗസുകളായി തിരിഞ്ഞായിരുന്നു മത്സരം..രാവിലെ അത് ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റോടെയായിരുന്നു തുടക്കം.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ സല്യൂട്ട് സ്വീകരിച്ചു...












 വിവിധ കായിക മത്സരങ്ങളില്‍ നിന്ന്











റെഡ് ഹൗസിന്റെ ആഹ്ലാദപ്രകടനം


Wednesday, October 12, 2016

ഓണം-അന്നും ഇന്നും



ആറാം ക്ലാസ് അടിസ്ഥാന പഠാവലിയിലെ തകഴി ശിവശങ്കരപ്പിള്ളയുടെ 'ഓണം-അന്നും ഇന്നും' എന്ന പാഠം പഠിക്കുകയായിരുന്നു കുട്ടികള്‍.തകഴിയുടെ ഓണാനുഭവങ്ങളേയും  സ്വാനുഭവങ്ങളേയും കോര്‍ത്തിണക്കിക്കൊണ്ട്  കുട്ടികള്‍ നടത്തിയ ദൃശ്യാവിഷ്ക്കാരം..

ക്ലാസിലെ മുഴുവന്‍  കുട്ടികളും നാലു ഗ്രൂപ്പുകളായി മാറി. ക്ലാസുമുറിയുടെ നാലു മൂലകള്‍ ഓരോ ഗ്രൂപ്പിനും അനുവദിച്ചു.ഈ മൂലകളാണ് അവരുടെ രംഗവേദി.ഇവിടെ നിന്നുകൊണ്ടാണ് അവര്‍ ഓണക്കാലത്തെ ആവിഷ്ക്കരിച്ചത്.




ഗ്രൂപ്പിലെ അംഗങ്ങള്‍ക്കിടയിലെ ആശയവിനിമയശേഷി വികസിക്കുന്നത് ക്ലാസില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ്.പരിമിതമായ സമയത്തിനുള്ളില്‍ ഒത്തൊരുമിച്ച് ഒരു ഉത്പ്പന്നം ഉണ്ടാക്കിയെടുക്കുക എന്നതാണ് കുട്ടികളുടെ മുന്നിലെ പ്രധാന വെല്ലുവിളി.അംഗങ്ങള്‍ പരസ്പരം നന്നായി സംവദിച്ചാലെ ഇതു സാധ്യമാകൂ.നിശ്ചിത സമയത്തിനുള്ളില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരും.വിട്ടുവീഴ്ച ചെയ്യേണ്ടി വരും.പൊതു തീരുമാനങ്ങള്‍ എല്ലാവരും അംഗീകരിക്കേണ്ടി വരും.കടുംപിടുത്തക്കാരായ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഗ്രൂപ്പിന്റെ പൊതു തീരുമാനങ്ങള്‍ക്ക് വഴിപ്പെടേണ്ടതായി വരും.