ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, October 21, 2016

മേളകള്‍ കുട്ടികളുടേതാകുമ്പോള്‍...

സക്കൂള്‍ തല മേളകളാണ് പ്രധാനം.ഇവിടെ കൂടുതല്‍ കുട്ടികള്‍ക്ക് പങ്കാളിത്തം ലഭിക്കുന്നു.
കുട്ടികള്‍ സ്വന്തം രീതിയില്‍ ആലോചിക്കുകയും അവരുടെ ഭാവന ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുകയും ചെയ്യുന്നു.നിര്‍മ്മാണത്തില്‍ അവര്‍ പരസ്പരം സഹകരിക്കുന്നു.പരീക്ഷണങ്ങള്‍  ചെയ്തു നോക്കുന്നു.പരാജയപ്പെടുമ്പോള്‍ തിരുത്തുന്നു.വീണ്ടും ചെയ്യുന്നു.ഇവിടെ മുതിര‍ന്നവരുടെ ഇടപെടലില്ല.അധ്യാപകരുടേയോ രക്ഷിതാക്കളുടേയോ മത്സരമില്ല.മത്സരം കുട്ടികള്‍ തമ്മില്‍ മാത്രമാകുമ്പോള്‍ അത് ആരോഗ്യകരമായിരിക്കും.അതവരുടെ മനസ്സിനെ ദുഷിപ്പിക്കില്ല.ഇങ്ങനെയാണ് മേളകള്‍ കുട്ടികള്‍ തിരിച്ചുപിടിക്കുന്നത്.


സ്ക്കൂള്‍തല ശാസ്ത്ര-ഗണിതശാസ്ത്ര മേളയില്‍ നിന്ന്..












പ്രവൃത്തിപരിചയ മേളയില്‍ നിന്ന്..












No comments:

Post a Comment