ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Sunday, June 26, 2016

ചരിത്രം പഠിപ്പിക്കാന്‍ വന്ന മാഷ്



ഇന്ന് കരിയേട്ടന്‍ വിദ്യാലയത്തിന്റെ ചരിത്രം പഠിപ്പിക്കാന്‍ ക്ലാസില്‍ വന്നു.വിദ്യാലയത്തിന്റെ പഴയകാല കഥകള്‍ കുട്ടികള്‍ കേട്ടിരുന്നു.ഒരു വിദ്യാലയത്തിന്റെ ചരിത്രം എങ്ങനെയാണ് നാടിന്റെ മുഴുവന്‍ ചരിത്രമായി മാറുന്നതെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികൂടിയായ കരിയേട്ടന്‍ പറഞ്ഞുകൊടുത്തപ്പോള്‍ അഞ്ചാം ക്ലാസുകാരയ കുട്ടികള്‍ക്ക് അതൊരു പുതിയ അറിവായിരുന്നു.







വളരുന്ന വായന


ഈ വര്‍ഷത്തെ വായനാ വാരാഘോഷം കുട്ടികള്‍ക്ക് പുതിയ അനുഭവ മായിരുന്നു.വായനയുടെ പ്രാധാന്യം  തിരിച്ചറിയാന്‍,കുട്ടികളെ വായനയിലേക്ക് നയിക്കാന്‍,പുസ്തകങ്ങള്‍ കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരാക്കി മാറ്റേണ്ടുന്നതിന്റെ ആവശ്യകത  ബോധ്യപ്പെടുത്താന്‍ നമ്മുടെ വായനാവാരാഘോഷ പരിപാടികള്‍ക്കു കഴിഞ്ഞു.20.6.16 തിങ്കളാഴ്ച പ്രശസ്ത നാടക സംവിധായകന്‍ ശ്രീ.രതീഷ് അന്നൂര്‍ ആണ് വായനാവാരം ഉദ്ഘാടനം ചെയ്തത്.നാടകക്കാരനാകാന്‍ വായന എങ്ങനെയാണ് എന്നെ സഹായിച്ചത് എന്ന അനുഭവ സാക്ഷ്യമായിരുന്നു രതീഷിന്റെ പ്രസംഗം.പാട്ടുകള്‍ പാടിയും വിവിധതരം വായനകള്‍ പരിചയപ്പെടുത്തിയും രതീഷ് കുട്ടികളെ കൈയ്യിലെടുത്തു.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.വി.ഗോപി.ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.വിദ്യാരംഗം രക്ഷാധികാരി ശ്രിമതി.ബിന്ദു ടീച്ചര്‍ സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് കുട്ടികള്‍ രൂപപ്പെടുത്തിയ ഓ.എന്‍.വിയുടെ അമ്മ എന്ന കവിയുടെ ദ്യശ്യാവിഷ്ക്കാരവും അരങ്ങേറി.
അതോടൊപ്പം വിവിധ ക്ലാസുകളിലെ ക്ലാസ് ലൈബ്രറികളും ഉദ്ഘാടനം ചെയ്യപ്പെട്ടു.











21.6.2016 ചൊവ്വാഴ്ച വായനയുമായി ബന്ധപ്പെട്ട് ക്ലാസുതല വായനാക്വിസ് നടന്നു.സ്ക്കൂള്‍ തല വായനാക്വിസില്‍ പങ്കെടുക്കാനുള്ള കുട്ടികളെ ഇതില്‍നിന്നും തെരഞ്ഞെടുത്തു.

22.6.2016 ന് ബുധനാഴ്ച ശ്രീമതി.ചന്ദ്രിക ടീച്ചര്‍ ഓ.എന്‍.വി അനുസ്മരണ പ്രഭാഷണം നടത്തി.തുടര്‍ന്ന് ഓ.എന്‍.വി കവിതകളുടെ ആലാപനവും നടന്നു.




 23.6.2016 വ്യാഴാഴ്ച എല്‍.പി.യു.പി.വിഭാഗം കുട്ടികളുടെ വായനാ മത്സരം നടന്നു.ക്ലാസ് ലൈബ്രറിയില്‍നിന്നും ലഭിച്ച പുസ്തകങ്ങളില്‍ നിന്നും ഇഷ്ടമുള്ള ഭാഗം കുട്ടികള്‍ക്ക് വായിച്ചവതരിപ്പിക്കാം.





24.6.2016 വെള്ളിയാഴ്ച സ്ക്കൂള്‍ തല വായനാക്വിസ് നടന്നു.ക്ലാസുതല ക്വസില്‍ വിജയിച്ച കുട്ടികളെ അഞ്ചു ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു മത്സരം.വൈവിധ്യമാര്‍ന്ന അഞ്ചു റൗണ്ടുകളിലൂടെ രസകരമായ രീതിയിലായിരുന്നു ക്വിസ് അവതരണം.സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായി ക്വസിലുടനീളം കുട്ടികളുടെ താത്പര്യവും പങ്കാളിത്തവും നിലനിര്‍ത്താന്‍ ക്വസ് അവതാരികയായ ബിന്ദു ടീച്ചര്‍ക്ക് കഴിഞ്ഞു.
ഇനി ഓരോ ക്ലാസ് ടീച്ചറും ക്ലാസ് ലൈബ്രറികള്‍ ശക്തിപ്പെടുത്താനും കുട്ടികളുടെ വായന നിരന്തരം വിലയിരുത്താനും ആവശ്യമായ പിന്തുണ  ഉറപ്പാക്കാനുമുള്ള  പ്രവര്‍ത്തനത്തിനായിരിക്കും ഊന്നല്‍ നല്‍കുക.






 

Saturday, June 25, 2016

ഒന്നാം ക്ലാസ്സ് ഹാപ്പിയാണ്.....!



ഒന്നാം ക്ലാസുകാരുടെ ഈ വര നോക്കൂ..വരച്ച ചിത്രങ്ങളെക്കുറിച്ച് ഓരോരുത്തര്‍ക്കും പറയാനുള്ളത് ഒന്നു കേട്ടുനോക്കണം..!വരയില്‍ അവര്‍ ഏറെ മുന്നോട്ടുപോയിരിക്കുന്നു.ഇനി പതുക്കെ ടീച്ചര്‍ ഒന്നാം പാഠത്തിലേക്കു കടക്കും.കുട്ടികളുടെ സര്‍ഗ്ഗാത്മകമായ ഈ ഉണര്‍വ്വ് ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കും ടീച്ചര്‍ വായനയും എഴുത്തുമൊക്കെ പഠിപ്പിക്കുക...










Saturday, June 18, 2016

ചരിത്ര രചനയ്ക്ക് പഴയ ഫോട്ടോകളും


അഞ്ചാം ക്ലാസുകാര്‍ സാമൂഹ്യശാസ്ത്ര ക്ലാസില്‍ വിദ്യാലയ ചരിത്രം രചിക്കാന്‍ ലഭ്യമാക്കിയ പല തെളിവുകളില്‍ ഒന്ന് പഴയ കാലത്തെ ഫോട്ടോകളായിരുന്നു.1970  മുതലുള്ള ഫോട്ടാകളുണ്ട്.അധ്യാപകരുടെയും  ഏഴാം ക്ലാസുകാരുടേയും യാത്രയയപ്പ് സമയത്തെടുത്തവ,വിവധ ക്സാസുകളിലേയും ക്ലാസ് ടീച്ചര്‍മാരുടേയും ഫോട്ടോകള്‍,പി.ടി.എ കമ്മിറ്റിയുടെ ഫോട്ടോകള്‍....ഈ തെളിവുകള്‍ വിശകലനം ചെയ്ത് രസകരമായ പല വിവരങ്ങളും കുട്ടികള്‍ കണ്ടെത്തുകയുണ്ടായി.അക്കാലത്തെ അധ്യാപകര്‍,അവരുടെ വേഷം,ഓരോ ക്ലാസിലേയും കുട്ടികളുടെ എണ്ണം,കുട്ടികളുടെ വേഷം,ചില ഫോട്ടോവില്‍ ദ്യശ്യമാകുന്ന സ്ക്കൂള്‍ കെട്ടിടങ്ങളുടെ പ്രത്യേകതകള്‍,അന്ന് ഏഴാം ക്ലാസിലുണ്ടായിരുന്ന ആകെ കുട്ടികളുടെ എണ്ണം.സ്ക്കൂളിന്റെ ഭൂപ്രകൃതിയില്‍ വന്ന മാറ്റം...






 

ഒന്നാം ക്ലാസുകാരുടെ കുഞ്ഞുമരം


ഒന്നാം ക്ലാസിലെ സന്നദ്ധതാ പ്രവര്‍ത്തനങ്ങളില്‍ നിന്ന്...







Tuesday, June 14, 2016

വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ കുട്ടികള്‍


ഈ വര്‍ഷത്തെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ എടുത്ത തീരുമാനം വിദ്യാലയത്തില്‍ നൂറ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക എന്തായിരുന്നു.ജൈവ വൈവിധ്യ ക്യാമ്പസ് എന്ന ആശയത്തെ മുന്‍നിര്‍ത്തി വൈവിധ്യമാര്‍ന്ന വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം.ഒരോ ക്ലാസും അഞ്ചു തൈകള്‍ വീതം നട്ടുപിടിപ്പിക്കണം.ആകെ പതിനാറു ക്ലാസുകള്‍.അങ്ങനെ തൊണ്ണൂറു മരത്തൈകള്‍.ഇരുപത് തൈകള്‍ അധ്യാപകരും.ഈ വര്‍ഷം നൂറുമരത്തൈകള്‍ ക്യാമ്പസില്‍ ഒന്നിച്ചു വളരും.അത് സ്ക്കൂള്‍ പരിസരത്തെയാകെ  ഹരിതാഭമാക്കും.





 

Friday, June 10, 2016

ഒന്നാം ക്ലാസുകാര്‍ക്ക് എന്നും പ്രവേശനോത്സവം



ഒന്നാം ക്ലാസുകാര്‍ക്ക് എന്നും പ്രവേശനോത്സവമാണ്.കളിയും ചിരിയും പാട്ടും കഥയും  ചിത്രംവരയുമൊക്കെയാണ് എന്നും ക്ലാസില്‍.എല്ലാ ദിവസവും കളികളുണ്ടാകും.ക്ലാസുമുറിയില്‍ നിന്നും കളിക്കാവുന്ന കളികള്‍.ഇടയ്ക്ക് കടലാസ് പിരിച്ചും മുറിച്ചും കീറിയും ഒട്ടിച്ചുമൊക്കെ എന്തെങ്കിലും നിര്‍മ്മിക്കുന്നതുകാണാം.ചിത്രം വരയില്‍ കുട്ടികള്‍ ഏറെ മുന്നോട്ടുപോയിരിക്കുന്നു.ടീച്ചര്‍ പറഞ്ഞുകൊടുക്കുന്ന കഥകള്‍ക്ക് യോജിച്ച ചിത്രങ്ങളാണ് വരയ്ക്കുക.ഓരോ ചിത്രത്തെക്കുറിച്ചും ഓരോരുത്തര്‍ക്കും പെരുത്ത് കാര്യങ്ങള്‍ പറയാനുമുണ്ട്.
ഒന്നാം ക്ലാസില്‍ പാഠം ആരംഭിക്കുന്നതിനുമുമ്പുള്ള അരങ്ങൊരുക്കല്‍ പ്രവര്‍ത്തനമാണ് നടക്കുന്നത്.ഇത് ഒരാഴ്ച കൂടി തുടരും.വരയും നിറം നല്‍കലും നിര്‍മാണവും പാട്ടും കഥയുമൊക്കെയായി...ഈ ഒന്നാം ക്ലാസിലേക്ക് കുട്ടികള്‍ ഓടിയെത്താന്‍ കൊതിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.ഇവിടെ കുട്ടികള്‍ ഏറെ സന്തോഷവാന്‍മാരാണ്.
പാഠം തുടഹ്ങിയാലും കുട്ടികളുടെ സര്‍ഗാത്മക ആവിഷ്ക്കാരത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പഠനരീതിയായിരിക്കും ഒന്നാം ക്ലാസില്‍ അനുവര്‍ത്തിക്കുക.




ഒന്നാം ക്ലാസുകാരുടെ വര