ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Saturday, June 4, 2016

പുസ്തക ക്ലിനിക്ക്


ഇന്ന് ശനിയാഴ്ച.ഏഴാം ക്ലാസിലെ കുട്ടികളും കുറച്ച് രക്ഷിതാക്കളും അധ്യാപിക-അധ്യാപകന്‍മാരും  വിദ്യാലയത്തില്‍ ഒത്തുകൂടി, ഇന്നത്തെ  അവധി ദിവസം സ്ക്കൂള്‍ ലൈബ്രറിയിലെ കേടുവന്ന പുസ്തകങ്ങള്‍ ബൈന്‍റുചെയ്യാനായി നീക്കിവയ്ക്കാന്‍ തീരുമാനിച്ചു.കാഞ്ഞങ്ങാട് പ്രസ്സില്‍ ജോലി ചെയ്യുന്ന ശ്രീമതി സാവിത്രിയായിരന്നു ബുക്ക്ബൈന്‍റിങ്ങില്‍ ഞങ്ങളുടെ ടീച്ചര്‍. ക്ലാസുമുറി അതി വേഗം ഒരു പുസ്തക ക്ലിനിക്കായി മാറി.കുട്ടികള്‍ ഞങ്ങളെക്കാളും വേഗത്തില്‍ ഈ ജോലിയില്‍ വൈദഗ്ദ്യം നേടി.പുസ്തകത്തിന്റെ പിന്നിപ്പോയ പേജുകള്‍ അടുക്കിവെച്ച് തുളയിട്ട് മുറുക്കി തുന്നാന്‍,പുറം കവറില്‍ കാലിക്ലോത്തൊട്ടിച്ച് കാര്‍ഡ്ബോര്‍ഡ് ചട്ട പിടിപ്പിക്കാന്‍,അതില്‍ പശ തേച്ച് ഫാന്‍സി പേപ്പര്‍ ഒട്ടിച്ച് മനോഹരമാക്കാന്‍...
ഉച്ചയ്ക്കുശേഷം ജോലി അവസാനിപ്പിച്ച് പിരിഞ്ഞ് പോകുമ്പോള്‍ ആദര്‍ശ് വന്ന് സ്വകാര്യം പറഞ്ഞു.
”മാഷേ,പുസ്തകക്ലിനിക്ക് അടുത്ത ശനിയാഴ്ചയും വേണം...”

















No comments:

Post a Comment