ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, March 31, 2017

പ്രിയ വിദ്യാലയത്തോട് വിടപറഞ്ഞ് ഏഴാം ക്ലാസുകാര്‍


പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചുകൊണ്ട് ഏഴാം ക്ലാസുകാര്‍ ഇന്നലെ വിദ്യാലയത്തിനോട് വിടപറഞ്ഞു.ഈ വിദ്യാലയത്തില്‍ ചെലവഴിച്ച ഏഴുവര്‍ഷങ്ങള്‍  തങ്ങളുടെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത കാലഘട്ടമായിരിക്കുമെന്ന് കുട്ടികള്‍ അനുസ്മരിച്ചു.

വികാരനിര്‍ഭരമായ യാത്രയയപ്പ് സമ്മേളനമായിരുന്നു ക്ലാസ് ടീച്ചര്‍മാരും കുട്ടികളുടെ ചേര്‍ന്ന് ഒരുക്കിയത്.ഏഴാം ക്ലാസിലെ അനുശ്രീയുടെ അധ്യക്ഷതയിലായിരുന്നു യാത്രയപ്പ്  സമ്മേളനം ചേര്‍ന്നത്.അരുണിമ സ്വാഗതം പറഞ്ഞു.വിദ്യാലയത്തില്‍ ചെലവഴിച്ച വര്‍ഷങ്ങളിലെ നല്ല ഓര്‍മ്മകള്‍ ഏഴാം ക്ലാസുകാര്‍ പങ്കുവെച്ചു.ഹെഡ്മാസ്റററും മറ്റ് അധ്യാപകരും ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.ചായ സല്‍ക്കാരത്തിനുശേഷം എല്ലാവരും ചേര്‍ന്ന് ഫോട്ടോ എടുത്തു.






 

Wednesday, March 29, 2017

മണലുകൊണ്ടൊരു ഭൂപടം

കേരളത്തിന്റെ ഭൂപ്രകൃതി - അഞ്ചാം ക്ലാസുകാരുടെ മണല്‍ ഭൂപടം



കുട്ടികള്‍ അഞ്ചു ഗ്രൂപ്പുകളായി.ഓരോ ഗ്രൂപ്പും കേരളത്തിന്റെ ഭൂപ്രകൃതി ഭൂപടം ചാര്‍ട്ട് പേപ്പറില്‍ ട്രേസ് ചെയ്തു.സൂഷ്മതയോടെ പശതേച്ചു.മണല്‍ ശേഖരിച്ച് അതില്‍ വിതറി.പേപ്പര്‍ ഒന്നിളക്കി.ഭൂപടത്തില്‍ മാത്രം മണല്‍ ഒട്ടിപ്പിടിച്ചു നിന്നു.ബാക്കിയെല്ലാം ഇളകിപ്പോയി.കുറച്ചുനേരം ഉണക്കാന്‍ വച്ചു.പിന്നീട് ഓരോ ഭൂപ്രകൃതി വിഭാഗത്തിനും നിറം നല്‍കി.
മണല്‍ ഭൂപടം ക്ലാസില്‍ പ്രദര്‍ശിപ്പിച്ചു.ഓരോ ഗ്രൂപ്പും മികച്ച ഭപടം കണ്ടെത്തി.മികച്ചതാകുന്ന കാരണങ്ങളും.








Friday, March 24, 2017

സ്ക്കൂള്‍ മികവുത്സവം


മാര്‍ച്ച് 21 സ്ക്കൂള്‍ മികവുത്സവം നടന്നു.
ഓരോ ക്ലാസിലേയും ഒരു വര്‍ഷത്തെ പഠന ഉത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു.പ്രദര്‍ശനത്തിനുശേഷം മികവുകള്‍ രക്ഷിതാക്കളുമായി പങ്കുവെച്ചു.കുട്ടികളുടെ അവതരണങ്ങള്‍ നടന്നു.തുടര്‍ന്ന് രക്ഷിതാക്കളുമായി സംവാദം നടന്നു.










 

Wednesday, March 22, 2017

ഗണിതം ആഹ്ലാദം

ഗണിതോത്സവം



സ്ക്കൂള്‍ തല ഗണിതോത്സവം മാര്‍ച്ച 21 ചൊവ്വാഴ്ച നടന്നു.വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു പരിപാടി ഉത്ഘാടനം ചെയ്തു.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.വി.ഗോപി സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് ശ്രീ വി രാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.മദര്‍ പി.ടി,എ പ്രസിഡണ്ട് ശ്രീമതി ഗീത ആശംസകള്‍ നേര്‍ന്നു.



ശ്രീലത ടീച്ചര്‍,ശ്യാമള ടീച്ചര്‍,ത്രേസ്യാമ ടീച്ചര്‍ സീമ ടീച്ചര്‍,ഗീത ടീച്ചര്‍ എന്നിവര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.കളികള്‍,പസിലുകള്‍,നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കുട്ടികള്‍ക്ക് ഏറെ ആഹ്ലാദകരവും വി‍ജ്ഞാനപ്രദവുമായി..








Tuesday, March 21, 2017

ഡയറിയുമായി ഒന്നാം ക്ലാസുകാര്‍ ജില്ലാതല മികവിലേക്ക്..

ഒന്നാംക്ലാസുകാരുടെ ഡയറി ജില്ലാതല മികവിലേക്ക് തെരഞ്ഞെടുത്തു..



അനഘ സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ പങ്കെടുക്കും.. 

പിലിക്കോട് ഹയര്‍സെക്കന്ററി സ്ക്കൂളില്‍വെച്ചു നടന്ന ജില്ലാ യുറിക്കാ വിഞ്ജാനോത്സവത്തില്‍ ഏഴാംക്ലാസിലെ അനഘയ്ക്ക് വിജയം.കോഴിക്കോട് വെച്ചു നടക്കുന്ന സംസ്ഥാന ബാലശാസ്ത്രകോണ്‍ഗ്രസില്‍ അനഘ പങ്കെടുക്കും..

Monday, March 20, 2017

പരാതി എഴുതിയെഴുതി ഒന്നാംക്ലാസുകാര്‍ എഴുത്തുകാരായി...!

ഒന്നാംക്ലാസിലെ ഡയറിയെഴുത്തുകാര്‍


ഒന്നാം ക്ലാസുകാര്‍ക്ക് എപ്പോഴും പരാതിയാണ്.ഇടവേളകിട്ടുമ്പോഴൊക്കെ അവര്‍ പരാതി പറയാനായി ടീച്ചറുടെ അടുത്തേക്ക് ഓടിയെത്തും.
"ടീച്ചറേ അവന്‍ എന്നെ അടിച്ചു.”
"അവളെന്റെ പുസ്തകം കീറി.”
"അവനെന്റെ മുടി പിടിച്ച് വലിച്ചു.”
"എന്റെ പെന്‍സില്‍ എടുത്തു.”
"എന്നെ നുള്ളി...”

എല്ലാ പരാതികളും ശ്രദ്ധയോടെ കേള്‍ക്കണം.എല്ലാ പരാതികളും തീര്‍പ്പാക്കണം.
ടീച്ചര്‍ ഒരു ദിവസം കുട്ടികളോട് പറഞ്ഞു.
"ഇനി ആരും എന്റടുത്ത് പരാതിയുമായി വരേണ്ട.പരാതിയുള്ളവര്‍ അത് എഴുതിത്തരണം.”
ടീച്ചര്‍ ഒരു ചെറിയ കാര്‍ഡുബോര്‍ഡ് പെട്ടി ക്ലാസില്‍ സ്ഥാപിച്ചു.അതിനു മുകളില്‍ പരാതിപ്പെട്ടി എന്നെഴുതിവെച്ചു.തൊട്ടടുത്തായി ഒരു ചോക്കുപെട്ടിയില്‍ കുട്ടികള്‍ക്ക് പരാതിയെഴുതാനായി കുറേ കടലാസുതണ്ടുകളും ഒന്നോ രണ്ടോ സ്കെച്ച് പേനകളും...



"ദാ.. നിങ്ങളുടെ പരാതികള്‍ എഴുതി ഈ പെട്ടിയിലിടുക.വെകുന്നേരം നമ്മളെല്ലാവരുമിരുന്ന് ഓരോ പരാതിയിലും തീര്‍പ്പാക്കും..”
കുട്ടികള്‍ മുഖത്തോടുമുഖം നോക്കി. ഇതെങ്ങനെ ശരിയാകും?പരാതിയുമായി ടീച്ചറുടെ അടുത്തേക്ക് പോകാന്‍ കഴിയാത്തതിനെക്കുറിച്ച് അവര്‍ക്ക് ആലോചിക്കാനെ പറ്റില്ല.ഒരു ദിവസം നൂറുതവണയെങ്കിലും 'ടീച്ചറേ' എന്നുവിളിച്ച് അവര്‍ക്ക് പരാതിയുടെ കെട്ടഴിക്കണം.


 പിന്നെ മറ്റൊരു പ്രശ്നം കൂടി.പാഠപുസ്തകത്തിന്റെ ഒന്നാം ഭാഗം പഠിപ്പിച്ചു തീരുന്നതേയുള്ളു.എല്ലാ അക്ഷരങ്ങളും അറിയില്ല.പിന്നെ എങ്ങനെ..?

പക്ഷേ,ഒന്നാം ക്ലാസുകാരല്ലേ.കൂട്ടുകാര്‍ കൊഞ്ഞനം കുത്തിയതിനെക്കുറിച്ചും ബാഗ് തട്ടിയിട്ടതിനെക്കുറിച്ചും ടോയ്‌ ലറ്റില്‍ പോകുമ്പോള്‍ ഒപ്പം കൂട്ടാത്തതിനെക്കുറിച്ചും മുടിയിലെ ക്ലിപ്പ് ഊരിയതിനെക്കുറിച്ചുമൊക്കെ പരാതി ബോധിപ്പിക്കാതിരിക്കാന്‍ അവര്‍ക്ക് കഴിയുമോ?


അവര്‍ പരാതിയെഴുതാന്‍ തുടങ്ങി.ആവനാഴിയിലെ അക്ഷരങ്ങളെല്ലാം എടുത്തു പ്രയോഗിച്ചു.പഠിച്ച വാക്കുകളെല്ലാം ഓര്‍മ്മയില്‍ നിന്നും തപ്പിയെടുത്തു.എന്നിട്ടും പ്രശ്നം തന്നെ.ചില വാക്കുകള്‍ എഴുതാനേ കിട്ടുന്നില്ല.പക്ഷേ,എഴുതിയേ പറ്റൂ.അത്രയ്ക്കുണ്ട് ഇന്ന് സങ്കടം.അവനെന്റെ പുസ്തകം നിലത്തേക്ക് വലിച്ചെറിഞ്ഞു.അത് ടീച്ചറെ അറിയിച്ചേ പറ്റൂ..പക്ഷേ,'പുസ്തകം' എന്ന് മുഴുവനായും എഴുതാന്‍ കിട്ടുന്നില്ല. 'പു 'എന്നെഴുതാം.'സ്ത 'എങ്ങനെയെഴുതും?തന്നെക്കാളും കുറച്ചുകൂടി കൂട്ടുകാരിക്ക് അറിയാം.അവളോട് ചോദിക്കാം..

കുട്ടികള്‍ ഇങ്ങനെയാണ് എഴുത്തിലേക്ക് വന്നത് എന്നാണ് ടീച്ചര്‍ പറയുന്നത്.കുട്ടികളുടെ ആവശ്യവമായി ബന്ധപ്പെടുത്തിയുള്ള എഴുത്ത്.എഴുതാതിരിക്കാന്‍ പറ്റാത്ത ഒരു സാഹചര്യം ക്ലാസില്‍ ടീച്ചര്‍ സൃഷ്ടിച്ചു.അതോടെ എഴുതുക എന്നത് കുട്ടികളുടെ വെല്ലുവിളിയായി.പരാതിപ്പെട്ടിയില്‍  പരാതികള്‍ കുന്നുകൂടാന്‍ തുടങ്ങി.


വൈകുന്നേങ്ങളില്‍ ടീച്ചര്‍ പരാതിപ്പെട്ടി തുറന്നു.പരാതികള്‍ ഒന്നൊന്നായി വായിച്ചു.ചില പരാതികള്‍ വായിച്ചെടുക്കാന്‍ കഴിയുന്നില്ല.അത് എഴുതിയ കുട്ടികളുടെ സഹായം തേടി.
ഓരോ പരാതിയേയും ടീച്ചര്‍ ഗൗരവമായിത്തന്നെയെടുത്തു.പരാതികളില്‍ യുക്തമായ രീതിയില്‍ തീര്‍പ്പുകല്‍പ്പിച്ചു.തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും ഗുണദോഷിച്ചും നല്ല പെറുമാറ്റ ശീലങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയുമൊക്കെയാണ് പരാതികളിലെ നടപടികള്‍ അവസാനിപ്പിക്കുക.ദിവസേനയുള്ള ഇത്തരം ചര്‍ച്ചകള്‍ കുട്ടികള്‍ക്ക് തങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് സ്വയം വിലയിരുത്താനും അവരുടെ സ്വഭാവത്തില്‍ പതുക്കെ മാറ്റങ്ങളുണ്ടാക്കാനും സഹായിക്കുന്നുണ്ടെന്നാണ് ടീച്ചറുടെ കണ്ടെത്തല്‍.


 പരാതിയെഴുതാന്‍ തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോള്‍തന്നെ കുട്ടികളുടെ എഴുത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടായതായി ടീച്ചര്‍ സാക്ഷ്യപ്പെടുത്തുന്നു.പരാതിയെഴുത്ത് കുട്ടികളില്‍ എഴുതാനുള്ള ആത്മവിശ്വാസം നിറച്ചു.പിന്നീടാണ് കുട്ടികള്‍ ഡയറിയെഴുത്ത് തുടങ്ങിയത്.രണ്ടും യാന്ത്രികമായ എഴുത്തല്ല.കുട്ടികളുടെ  ആവശ്യകതയിലൂന്നിയുള്ള എഴുത്ത്.അതാണ് കുട്ടികളെ നല്ല എഴുത്തുകാരാക്കി മാറ്റുക.


 

Wednesday, March 15, 2017

ഒന്നാം ക്ലാസില്‍ വായനയുടെ വസന്തം


ഒന്നാം ക്ലാസുകാര്‍ നല്ല വായനക്കാരായത് ഇങ്ങനെയാണ്...

പാഠഭാഗങ്ങള്‍ പുരോഗമിക്കുന്ന മുറയ്ക്ക് ഒന്നാം ടേം കഴിയാറുകുമ്പോഴേക്കും ടീച്ചര്‍ ഇങ്ങനെയുള്ള വായനക്കാര്‍ഡുകള്‍ നല്‍കി.



ക്ലാസുമുറിയില്‍ നല്ല ചിത്രങ്ങളുള്ള കുട്ടികളെ ആകര്‍ഷിക്കുന്ന പുസ്തകങ്ങള്‍ ഡിസ് പ്ലേ ചെയ്തു.പുസ്തകങ്ങള്‍ കുട്ടികളുടെ ഇഷ്ടപ്പെട്ട കൂട്ടുകാരായി..അവര്‍ പുസ്തകങ്ങള്‍ എടുത്തു,മണപ്പിച്ചു തിരികെ വച്ചു.പുസ്തകങ്ങളിലെ ചിത്രങ്ങളില്‍ നിന്നും അവര്‍ കഥകള്‍ മെനഞ്ഞുണ്ടാക്കി...




ഒപ്പം കഥാ-കവിതാ കാര്‍ഡുകളും നല്‍കി...





ടീച്ചര്‍ പുസ്തകങ്ങള്‍ അവര്‍ക്ക് വായിച്ചു കൊടുത്തു...ഓരോ പേജിലേയും ചിത്രങ്ങള്‍ കാണിച്ച്,കുട്ടികളുടെ ജിജ്ഞാസയുണര്‍ത്തി,കഥ ഊഹിച്ചു പറയാനുള്ള അവസരങ്ങള്‍ നല്കി.
ഈ രീതി കുട്ടികള്‍ക്ക് കഥ സ്വയം സ്വയം വായിച്ചുനോക്കാനുള്ള പ്രേരണയായി...





പതുക്കെ അവര്‍ പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി..
പുസ്തകങ്ങള്‍ വായിച്ച് വായിച്ച് ആസ്വദിക്കാനും...