ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Wednesday, March 8, 2017

പെണ്‍മയുടെ അനുഭവസാക്ഷ്യം

അന്താരാഷ്ട്ര വനിതാദിനം

Be bold for  change 

ഭിന്നശേഷിക്കാരിയായ തന്റെ മകള്‍ക്ക് ഏജ് ഓവറായി എന്ന കാരണം പറഞ്ഞ് കോളേജ് വിദ്യാഭാസത്തിനുള്ള അവകാശവും തൊഴിലും  നിഷേധിച്ചപ്പോള്‍ അതിനെതിരെ പോരാടി വിജയം വരിച്ച,ആവേശം കൊള്ളിക്കുന്ന അനുഭവമാണ് പുല്ലൂരിലെ ശ്രീമതി ശ്രീദേവി ഇന്ന്   പെണ്‍കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും മുന്നില്‍ അവതരിപ്പിച്ചത്.ഇന്ന് അവരുടെ മകള്‍ സര്‍ക്കാര്‍ ജോലിക്കാരിയാണ്.പ്രതിബന്ധങ്ങളെ മനക്കരുത്തോടെ നേരിട്ടുകൊണ്ട് മകളുടെ ജോലിക്കുവേണ്ടി അവര്‍ നടത്തിയ ധീരമായ ശ്രമങ്ങള്‍...
അവരെ സ്ക്കൂളിലേക്ക് ക്ഷണിക്കാനും ആദരിക്കാനും കഴിഞ്ഞത് സ്ക്കൂളിന്റെ നേട്ടമായി ഞങ്ങള്‍ കരുതുന്നു.
സീനിയര്‍ അധ്യാപികയായ ശ്രീമതി രാധിക സ്വാഗതം പറഞ്ഞു.മദര്‍ പിടിഎ പ്രസിഡണ്ട് ശ്രീമതി വി.ഗീത അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് വി.രാമകൃഷ്ണന്‍ ആശംസകള്‍ നേര്‍ന്നു.ശ്രീദേവിയെ സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ചന്ദ്രീക പൊന്നാടയണിയിച്ചു. മകള്‍ ശ്രുതിക്ക് പുല്ലൂര്‍ പെരിയ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ ശ്രീ ബി വേലായുധന്‍ സ്ക്കൂളിന്റെ സ്നേഹോപഹാരം നല്‍കി.






അമ്മയോടൊപ്പം

തുടര്‍ന്നു നടന്ന അമ്മയോടൊപ്പം പരിപാടിയില്‍  അമ്മമാര്‍ക്ക് ശ്രീമതി രാധാമണി ടീച്ചര്‍ ക്ലാസെടുത്തു.ഒന്നരമണിക്കൂര്‍ നീണ്ടുനിന്ന ക്ലാസില്‍ പെണ്‍കുട്ടികളോടുള്ള അമ്മമാരുടെ സമീപനത്തെക്കുറിച്ചും അവര്‍ക്ക് നല്‍കേണ്ടുന്ന പിന്തുണയെക്കുറിച്ചും ചര്‍ച്ച ചെയ്തു.
രസകരമായ കളികളും മറ്റും ഉള്‍പ്പെടുത്തിയ ക്ലാസ് അമ്മമാര്‍ക്ക് ഏറെ വിജ്ഞാനപ്രദമായിരുന്നു...






No comments:

Post a Comment