ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Saturday, September 30, 2017

രണ്ടാം ക്ലാസിലെ ഇംഗ്ലീഷ് പഠനം ഇങ്ങനെ..


രണ്ടാം ക്ലാസില്‍ ഇംഗ്ലീഷ് പഠനം പൊടിപൊടിക്കുന്നു…
ഇന്ററാക്ടീവ് ബോര്‍ഡ് ഉപയോഗിച്ചുകൊണ്ടാണ് പഠനം.ചിത്രങ്ങള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നു.ചിത്രങ്ങളില്‍ നിന്നും കുട്ടികള്‍ descriptionതയ്യാറാക്കുന്നു.നോട്ടുപുസ്തകത്തില്‍ എഴുതുന്നു. ഓരോ ഗ്രൂപ്പിന്റേതും ഇന്ററാക്ടീവ് ബോര്‍ഡില്‍ എഴുതുന്നു.എഡിറ്റ് ചെയ്യുന്നു.ഈ ബോര്‍ഡ് ഉപയോഗിച്ച് എഡിറ്റിങ്ങ് എളുപ്പത്തില്‍ ചെയ്യാം...കുട്ടികള്‍ എഡിറ്റുചെയ്ത പേജുകള്‍ save ചെയ്യാനും പറ്റും..








 

Wednesday, September 27, 2017

ദശലക്ഷം ഗോളടിക്കാന്‍ പുല്ലൂര്‍ സ്ക്കൂളും…

FIFA U 17 ന് സ്വാഗതമോതാന്‍ ഗോളിയില്ലാ പോസ്റ്റിലേക്ക് ഗോളടിച്ച് പൂല്ലൂര്‍ സ്ക്കൂളിലെ കുട്ടികളും അധ്യാപികമാരും..




 ഇന്ന് ഉച്ചയക്ക് ശേഷം സ്ക്കൂളിലെ മുഴുവന്‍ കുട്ടികളും അധ്യാപിക/അധ്യാപകന്‍മാരും സ്ക്കൂള്‍ ഗ്രൗണ്ടിലെ ഗോളിപോസ്റ്റിലേക്ക് ഗോളുകള്‍ തുരുതുരാ അടിച്ചു…
ഒന്നാം ക്ലാസുമുതല്‍ ഏഴാം ക്ലാസുവരെയുള്ള മുഴുവന്‍ കുട്ടികളും ഗോളടിക്കാന്‍ ആവേശത്തോടെ മുന്നോട്ടു വന്നു.സ്ക്കൂള്‍ ഹോഡ്മിസ്റ്റ്രസ് ശ്രീമതി ഇന്ദിരാമ്മ ആദ്യ ഗോളടിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.








Wednesday, September 20, 2017

അമ്മ അറിയാന്‍


അമ്മയ്ക്ക് /അച്ഛന്,
സുഖമെന്നു കരുതട്ടെ.
സ്ക്കൂളിനെ പററി എന്തെല്ലാം കര്യങ്ങളാണ് കുട്ടി പറയാറ്?
ഓണക്കാല പരീക്ഷകള്‍ കഴിഞ്ഞല്ലോ.
പരീക്ഷകള്‍ എങ്ങനെയുണ്ടായിരുന്നു?
ഏതു വിഷയമായിരുന്നു പ്രയാസം?
എല്ലാം ചോദിച്ചറിഞ്ഞില്ലേ?

ഈ വക കാര്യങ്ങളെല്ലാം നമുക്ക് ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യണം.
കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കണം.
സെപ്തംബര്‍മാസം 22ാം തീയ്യതി വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് സ്ക്കൂളിലേക്ക് വരൂ….
നമുക്ക് ഒന്നിച്ചിരിക്കാം.
കാര്യങ്ങള്‍ വിശദമായി സംസാരിക്കാം…

കുട്ടിയുടെ കാര്യമാണ്.വരാതിരിക്കരുത്.

സ്നേഹത്തോടെ,

ക്ലാസ് ടീച്ചര്‍
പ്രധാനാധ്യാപിക

 

 






 

Tuesday, September 19, 2017

സ്ക്കൂള്‍ പ്രവേശനകവാടവും സ്മാര്‍ട്ട് ക്ലാസ് മുറികളും ഉദ്ഘാടനം ചെയ്തു

അഞ്ചുവര്‍ഷം  കൊണ്ട് പൂര്‍ത്തിയാകുന്ന

 വികസന പദ്ധതികള്‍ക്ക്  ശ്രദ്ധേയമായ തുടക്കം

 

2017 സെപ്തംബര്‍ 17(ഞായര്‍) 


സ്ക്കൂള്‍ പ്രവേശനകവാടം കേരളാ റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.പുല്ലൂര്‍ പെരിയ പ‍ഞ്ചായത്ത് അനുവദിച്ച രണ്ട് സ്മാര്‍ട്ട് ക്ലാസുമുറികളുടെ ഉദ്ഘാടനം കാ‍ഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.ഗൗരിയും പഞ്ചായത്ത് പ്രസിഡണ്ട്ശ്രീമതി ശാരദ എസ് നായരും ചേര്‍ന്ന് നിര്‍വ്വഹിച്ചു.ഉദുമ എം.എല്‍.എ.ശ്രീ.കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.വിദ്യാലയ വികസന സമിതിയുടെ ചെയര്‍മാന്‍ ശ്രീമതി ടി.ബിന്ദു സ്വാഗതം പറഞ്ഞു.സാമൂഹ്യ-രാഷ്ട്രീയ
സാസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.


തുടര്‍ന്നു നടന്ന പൂര്‍വ്വ  വിദ്യാര്‍ത്ഥി സംഗമത്തില്‍ ശ്രീ ബാലകൃഷ്ണന്‍ കാനം പ്രസിഡണ്ടും അനില്‍ പുളിക്കാല്‍ സിക്രട്ടറിയുമായുള്ള അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച് സ്ക്കൂള്‍ വികസന പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ തീരുമാനിച്ചു. 




സ്മാര്‍ട്ട് ക്ലാസുമുറികളുടെ ഉദ്ഘാടനം



Thursday, September 14, 2017

പ്രവേശന കവാടത്തിന്റേയും സ്മാര്‍ട്ട് ക്ലാസ് മുറികളുടേയും ഉദ്ഘാടനം

2017 സെപ്തംബര്‍ 17(ഞായര്‍)ഉച്ചയ്ക്ക് 1.30ന്
പുല്ലൂര്‍ ഗവ.യു.പി.സ്ക്കൂളില്‍



മാന്യരേ,
പുല്ലൂര്‍ ഗവ.യു.പി.സ്ക്കൂള്‍ അതിന്റെ വികസന സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ്.വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട വിദ്യാലയ വികസന സമിതിയുടെ നേത്യത്വത്തില്‍ വികസനപ്രവര്‍‍ത്തനങ്ങള്‍ നടന്നു വരുന്നു.ആദ്യപടിയായി മുന്‍ പ്രധാന അധ്യാപകന്‍ പരേതനായ പി. ചന്തുമണിയാണി മാസ്റ്ററുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങളും സ്ക്കൂള്‍ സ്റ്റാഫും  ചേര്‍ന്നു നിര്‍മ്മിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ബഹു.കേരള റവന്യൂ വകുപ്പ് മന്ത്രി ബഹു.ഇ.ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കുകയാണ്.

അതോടൊപ്പം പുല്ലൂര്‍-പെരിയ ഗ്രാമ‍ഞ്ചായത്ത്
സ്ക്കൂളിനനുവദിച്ച സ്മാര്‍ട്ട് ക്ലാസുമുറികളുടെ ഉദ്ഘാടനവും നടത്തപ്പെടുകയാണ്.

ഒരു വട്ടം കൂടി

നാളിതുവരെയായി ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങിയ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പഴയകാല ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് ഈ വിദ്യാലയ അങ്കണത്തില്‍ വീണ്ടും ഒത്തു ചേരുന്നു.‍

സെപ്തംബര്‍ 17 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്








Saturday, September 9, 2017

വര ഒന്നാം ക്ലാസില്‍



ആലേഖനം ചെയ്യപ്പെട്ട കുട്ടികളുടെ പറച്ചിലുകളാണ് അവരുടെ ചിത്രങ്ങള്‍.സംസാരഭാഷ സ്വായത്തമാക്കുന്നതുമായി  ബന്ധപ്പെട്ടാണ് അതിന്റെ വളര്‍ച്ച.കുട്ടിയില്‍  എഴുത്തുഭാഷ വികസിക്കുന്നതിന്റെ  ആദ്യപടിയും ചിത്രംവരതന്നെ.

 ഒന്നാം ക്ലാസില്‍ വരയ്ക്കാനുള്ള ധാരാളം സന്ദര്‍ഭങ്ങള്‍ ഒരുക്കിക്കൊടുത്തുകൊണ്ടുവേണം മുന്നോട്ടുപോകാന്‍.കേവലമായ കലാപ്രവര്‍ത്തനമായിട്ടല്ല അതിനെ കാണേണ്ടത്.കുട്ടികളുടെ പഠനവും വികാസവുമായി ബന്ധിപ്പിച്ച് ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളാവണമത്.കുട്ടികളുടെ ചിത്രങ്ങളെ നിരന്തരം വിലയിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയമാക്കണം.ഒപ്പം കുട്ടികള്‍ സ്വയവും പരസ്പരവും  തങ്ങളുടെ ചിത്രങ്ങളെ വിലയിരുത്തണം. എങ്കില്‍ മാത്രമേ വരയില്‍ പുരോഗതിയുണ്ടാകൂ.വരയിലെ പുരോഗതി കുട്ടികളുടെ പഠനത്തില്‍ പ്രതിഫലിക്കും.













 See this Vedio
വര ഒന്നാം ക്ലാസില്‍


 

Friday, September 1, 2017

ഓണാഘോഷം


ഇത്തവണയും സ്ക്കൂളിലെ ഓണാഘോഷം പൊടിപൊടിച്ചു.ഒന്നാം ക്ലാസുമുതല്‍ ഏഴാം ക്ലാസുവരെയുള്ള കുട്ടികള്‍ അതാതു ക്ലാസില്‍ പൂക്കളമൊരുക്കി പൂക്കളമത്സരത്തിനു തയ്യാറായി..ഓരോ ക്ലാസിലെയും പൂക്കളം ഒന്നിനൊന്ന് മെച്ചം.പിന്നീട് മാവേലിയുടെ എഴുന്നള്ളത്ത്.ക്ലാസുകളില്‍ പൂക്കളം തീര്‍ക്കുന്ന കുട്ടികളെ സന്ദര്‍ശിച്ച്,അവരുടെ പൂക്കളം നോക്കിക്കണ്ട്,എല്ലാവര്‍ക്കും ഓണം ആശംസിച്ച്..
കുട്ടികള്‍ ഓണപ്പാട്ടുകള്‍ പാടിക്കൊണ്ടാണ് മാവേലിയെ എതിരേറ്റത്.

പിന്നീട് കളികള്‍ ..
മിഠായി പെറുക്കല്‍,മുത്തുകോര്‍ക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍,വാട്ടര്‍ ബോട്ടില്‍ സ്നാച്ചിങ്ങ്,ബോള്‍ പാസിങ്ങ്,കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍,വാലുപറിക്കല്‍,കസേരക്കളി...കുട്ടികള്‍ ആഹ്ലാദത്തോടെ കളികളില്‍ പങ്കുകൊണ്ടു.
മത്സരത്തിനുള്ള സമ്മാനം കണ്ടുനിന്നവരില്‍ കൗതുകമുണ്ടാക്കി.നാട്ടില്‍ വിളഞ്ഞ മത്തുനും കുമ്പളങ്ങയും പയറും വെണ്ടയ്ക്കയും ചീരയും..രക്ഷിതാക്കളുടെ സംഭാവനയാണ്.കൂടാതെ പഞ്ചസാര,വെല്ലം,പായസം മിക്സ്,അച്ചാര്‍,പപ്പടം..ഇങ്ങനെപോകുന്നു മറ്റു സമ്മാനങ്ങള്‍..ഓണ സദ്യയ്ക്കുള്ള വിഭവങ്ങള്‍..സ്ക്കൂളില്‍ നിന്നും കിട്ടിയ സമ്മാനം കൊണ്ട് ഇത്തവണത്തെ ഓണസദ്യ പൊടിപൊടിക്കാം.
ഉച്ചയ്ക്ക് പി.ടി.എ ഒരുക്കിയ വിഭവസമൃദ്ധമായ സദ്യ.നിലത്തിരുന്ന് ഇല വെച്ചുള്ള ഊണ് കെങ്കേമം.
കുട്ടികള്‍ ഏറെ സന്തോഷത്തോടെയായിരുന്നു സ്ക്കൂളില്‍ നിന്നും പിരിഞ്ഞുപോയത്.








കളികള്‍ ..
മിഠായി പെറുക്കല്‍,മുത്തുകോര്‍ക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍,വാട്ടര്‍ ബോട്ടില്‍ സ്നാച്ചിങ്ങ്,ബോള്‍ പാസിങ്ങ്,കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍,വാലുപറിക്കല്‍,കസേരക്കളി...








മത്സരത്തിനുള്ള സമ്മാനം  .....

നാട്ടില്‍ വിളഞ്ഞ മത്തുനും കുമ്പളങ്ങയും പയറും വെണ്ടയ്ക്കയും ചീരയും..രക്ഷിതാക്കളുടെ സംഭാവനയാണ്.കൂടാതെ പഞ്ചസാര,വെല്ലം,പായസം മിക്സ്,അച്ചാര്‍,പപ്പടം..





 പി.ടി.എ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ