ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Sunday, January 31, 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-ഫെബ്രുവരി മാസം

2016
ഫെബ്രുവരി



 ഫെബ്രുവരി 1തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • Creative work in English-Skit,Choreography,Magazine-Presentation and assessment
  • കവിതയുടെ ദൃശ്യാവിഷ്ക്കാരം-നാലു ഗ്രൂപ്പുകള്‍,നാലു കവിതകള്‍(ഈ ആഴ്ച)

ഫെബ്രുവരി 2 ചൊവ്വ
ജി.ശങ്കരക്കുറുപ്പ് ചരമദിനം

  • അസംബ്ലി-ജി.ശങ്കരക്കുറുപ്പ് അനുസ്മരണം
  • ജി.കവിതയുടെ ആലാപനം
  • സാഹിത്യ ക്വിസ്-വിദ്യാരംഗം കലാസാഹിത്യവേദി

 ഫെബ്രുവരി 8 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • കവിതയുടെ ദൃശ്യാവിഷ്ക്കാരം-അവതരണം,വിലയിരുത്തല്‍
  • സ്റ്റോറി തീയറ്റര്‍-കഥകളുടെ ദൃശ്യാവിഷ്ക്കാരം(നാലു കഥകള്‍,നാലു ആവിഷ്ക്കാരങ്ങള്‍)(ഈ ആഴ്ച)

ഫെബ്രുവരി 9 ചൊവ്വ

യൂണിറ്റ് വിലയിരുത്തല്‍-ആരംഭം


ഫെബ്രുവരി 11വ്യാഴം
തോമസ് ആല്‍വാ എഡിസന്‍-ജന്മദിനം

  • അസംബ്ലി-എഡിസന്‍ അനുസ്മരണം
  • ശാസ്ത്ര പരീക്ഷണമേള-സയന്‍സ് ക്ലബ്ബ്
  • ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പരീക്ഷണങ്ങള്‍ അവതരിപ്പിക്കല്‍,മികച്ചത് തെരഞ്ഞെടുക്കല്‍)

ഫെബ്രുവരി 15 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • സ്റ്റോറി തീയറ്റര്‍-കഥകളുടെ ദൃശ്യാവിഷ്ക്കാരം-അവതരണവും വിലയിരുത്തലും
  • My Profile-ക്ലാസിലെ മുഴുവന്‍ കുട്ടികളുടേയും പ്രൊഫൈല്‍ ഇംഗ്ലീഷില്‍ തയ്യാറാക്കല്‍-ഗ്രൂപ്പ്(ഈ ആഴ്ച)
SRG യോഗം
  • യൂണിറ്റ് വിലയിരുത്തല്‍-അവലോകനം
  • കുട്ടികളുടെ പഠന നിലവാരം-ചര്‍ച്ച
  • ആവശ്യമായ പിന്തുണ-ആസൂത്രണം

 ഫെബ്രുവരി 19 വെള്ളി
ഫിലിം ക്ലബ്ബ്

  • സിനിമാ പ്രദര്‍ശനം
  • ദ കിഡ്-ചാര്‍ളി ചാപ്ലിന്‍
  • സംവാദം


ഫെബ്രുവരി 22 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • My Profile-Presentation and assessment
  • ക്ലാസ് പത്രം-നാലു ഗ്രൂപ്പ്,നാല് പത്രം

SRG യോഗം

  • ക്ലാസ് പിടിഎ-ആസൂത്രണം

 ഫെബ്രുവരി 25 വ്യാഴം
ക്ലാസ് പിടിഎ
  • യൂണിറ്റ് വിലയിരുത്തല്‍-കുട്ടികളുടെ പഠനനിലവാരം പങ്കുവയ്ക്കല്‍
  • പോര്‍ട്ട് ഫോളിയോ sharing,കുട്ടികളുടെ അവതരണങ്ങള്‍
    കുട്ടിയെക്കുറിച്ച്  അമ്മയും അമ്മയെക്കുറിച്ച് കുട്ടിയും
    • മാര്‍ച്ച് മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
    • മറ്റു കാര്യങ്ങള്‍

ഫെബ്രുവരി 29 തിങ്കള്‍
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം(രാമന്‍ ഇഫക്ട്)

  • അസംബ്ലി-സി.വി.രാമന്‍ അനുസ്മരണം
  • സ്ലൈഡ് ടോക്ക്-സി.വി.രാമനും രാമന്‍ ഇഫക്ടും(സയന്‍സ് ക്ലബ്ബ്)

ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • ക്ലാസ് പത്രം-പ്രകാശനവും വിലയിരുത്തലും
  • പഴഞ്ചൊല്‍പയറ്റ്-പഴഞ്ചൊല്‍ ശേഖരണവും വ്യാഖ്യാനവും(ഗ്രൂപ്പ്)

 
 

Saturday, January 30, 2016

നാടന്‍ രുചിമേളം

നാടന്‍ ഭക്ഷണം നല്ല ഭക്ഷണം




സ്ക്കൂളില്‍ സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ നിന്ന്...

ഏതാണ്ട് 250 ഓളം വൈവിധ്യമാര്‍ന്ന നാട്ടുഭക്ഷ്യവിഭവങ്ങള്‍ കുട്ടികള്‍ പ്രദര്‍ശനത്തില്‍ ഒരുക്കി.
കയ്പ ഇല മുതല്‍ താളിലവരെ നീളുന്ന വൈവിധയമാര്‍ന്ന ഇലക്കറികളും ചീര ദോശപോലുള്ള ഇലകള്‍ കൊണ്ടുള്ള പലഹാരങ്ങളും.മത്തന്‍പൂവു മുതല്‍ മുരിങ്ങാപ്പൂവുവരെയുള്ള പൂക്കള്‍ പൂക്കള്‍ കൊണ്ടുള്ള വിഭവങ്ങള്‍...കുണ്ടുകിഴങ്ങ്,വാഴക്കണ്ട,ചേമ്പ്,ചേന,കാച്ചില്‍ തുടങ്ങി കിഴങ്ങുകൊണ്ടുള്ള വ്യത്യസ്തരുചിക്കൂട്ടുള്ള കറികള്‍.കറികള്‍,മരച്ചീനികൊണ്ടുള്ള പുട്ട്.ഭക്ഷ്യ വിഭവങ്ങളുടെ വൈവിധ്യം ഒരു പ്രദേശത്തെ ജനങ്ങളുടെ സംസ്ക്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു.പ്രകൃതിയും ജീവിതവും തമ്മിലുള്ള ബന്ധത്തെ അത് സൂചിപ്പിക്കുന്നു.
ഓരോ ഭക്ഷണവിഭവത്തെക്കുറിച്ചും കുട്ടികള്‍ പാചകക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നു.അതിലടങ്ങിയ പോശകാംശത്തെക്കുറിച്ചുള്ള കുറിപ്പും.കുട്ടികളുടെകൂടി പങ്കാളിത്തത്തോടുകൂടിയായിരിക്കണം ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കേണ്ടത് എന്ന നിര്‍ദ്ദേശം അമ്മമാര്‍ക്ക് നല്‍കിയിരുന്നു.അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് പാചകാനുഭവവും കിട്ടിയിരിക്കണം.പുല്ലൂരിലെ  ഭക്ഷ്യവിഭവങ്ങളുടെ സമൃദ്ധി കുട്ടികള്‍ക്കും ഞങ്ങള്‍ക്കും നേരിട്ട് ബോധ്യപ്പെടാന്‍ സഹായകമയി ഈ നല്ല പ്രവര്‍ത്തനത്തിലൂടെ....















Thursday, January 28, 2016

റിപ്പബ്ലിക്ക് ഡേ സെമിനാര്‍

വിഷയം - ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍









  

Sunday, January 17, 2016

ISM സംഘത്തിന്റെ സ്ക്കൂള്‍ സന്ദര്‍ശനം

13.1.016 ബുധനാഴ്ചയായിരുന്നു ISM സംഘം സ്ക്കൂള്‍ സന്ദര്‍ശിച്ചത്.ബേക്കല്‍ ഉപജില്ലാ എ.ഇ.ഒ.ശ്രീ.രവിവര്‍മ്മന്‍,കാസര്‍ഗോഡ് ഡയറ്റ് ഫാക്കല്‍ക്കറ്റി ശ്രീ.ടി.വി.ജനാര്‍ദ്ദനന്‍ എന്നിവരായിരു്നു സംഘത്തിലുണ്ടായിരുന്നത്.രാവിലെ 9.30ന് സ്ക്കൂളിലെത്തിയ സംഘം വൈകുന്നേരം 4.30വരെ സ്ക്കൂളില്‍ ചെലവഴിച്ചു.സ്ക്കൂള്‍ അസംബ്ലി,വിവിധ വിഷയങ്ങളില്‍ അധ്യാപികമാരുടെ ക്ലാസുകള്‍,ടീച്ചിങ്ങ് മാന്വല്‍,SRG മാന്വല്‍,കുട്ടികളുടെ പോര്‍ട്ട്ഫോളിയോ, പെര്‍ഫോമന്‍സ്,സ്ക്കൂള്‍ ലൈബ്രറി,ലബോറട്ടറി,സ്ക്കൂള്‍ ശുചിത്വം  എന്നിവ വിശദമായി പരിശോധിച്ചു.ഉച്ചയ്ക്കുശേഷം 3.30ന് വിളിച്ചുചേര്‍ത്ത  SRG യോഗത്തില്‍ അവര്‍ കണ്ടെത്തിയ മെച്ചങ്ങളും ഇനിയും മെച്ചപ്പെടാനുള്ള കാര്യങ്ങളും വിശദമായി അവതരിപ്പിച്ചു.അതിനെ ആസ്പദമാക്കി പ്രവര്‍ത്തനപരിപാടി തയ്യാറാക്കി.വൈകുന്നേരം 4.30നാണ് എല്ലാവരും പിരിഞ്ഞത്...





Friday, January 15, 2016

കണ്ടെത്തലിന്റെ ആഹ്ലാദം


അന്വേഷണാത്മക ശാസ്ത്രപഠനം

കണ്ണിലെ ലെന്‍സ് എങ്ങനെയാണ് പ്രതിബിംബം ഉണ്ടാക്കുന്നത്?
അഞ്ചാം ക്ലാസുകാര്‍ പരീക്ഷണത്തില്‍...










 

Saturday, January 2, 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-ജനുവരി മാസം

2016
ജനുവരി



 ജനുവരി 1 വെള്ളി
  • ന്യൂ ഇയര്‍ ആഘോഷം
  • അസംബ്ലി-പുതുവത്സരാശംസകള്‍ നേരല്‍
  • ന്യൂ ഇയര്‍ ഫ്രണ്ടിന് സമ്മാനങ്ങള്‍ നല്‍കള്‍
  • പുതുവത്സരത്തിലെ ഞാന്‍-ക്ലസ് തലം
  • സ്വയം വിശകലനം
  • പുതുവത്സരത്തില്‍ ഒരോരുത്തരും എടുക്കുന്ന തീരുമാനങ്ങള്‍ എഴുതി അവതരിപ്പിക്കല്‍
  • ഇവ ചേര്‍ത്ത് പതിപ്പ് നിര്‍മ്മിക്കല്‍

ജനുവരി 4 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • അവധിക്കാല വായന-പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ്-പതിപ്പ്(വിലയിരുത്തല്‍)
  • ലഘുപരീക്ഷണങ്ങളുടെ ആസൂത്രണം(ഈ ആഴ്ച)

ജനുവരി 6 ബുധന്‍
ക്ലാസ് പിടിഎ

  • രണ്ടാം പാദവാര്‍ഷിക പരീക്ഷ-കുട്ടികളുടെ പ്രകടനം-അവതരണം,ചര്‍ച്ച
  • പോര്‍ട്ട് ഫോളിയോ sharing
  • ഫെബ്രുവരി മാസം-പഠനനേട്ടങ്ങള്‍,കുട്ടികള്‍ക്ക് ലഭ്യമാകേണ്ട പിന്തുണ
  • മറ്റു കാര്യങ്ങള്‍

ജനുവരി 8 വെള്ളി
SRG യോഗം
ക്ലാസ് പിടിഎ-അവലോകനം

  • കുട്ടികളുടെ പഠനനേട്ടങ്ങള്‍ -ക്ലാസ് നിലവാരം-അവതരണം
  • കുട്ടികളുടെ പഠനനേട്ടങ്ങള്‍-സ്വീകരിക്കേണ്ട പുതിയ തന്ത്രങ്ങള്‍
  • ജനുവരി 16 ആശാന്‍ ചരമദിനം-പ്ലാനിങ്ങ്


ജനുവരി 11 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • ലഘുപരീക്ഷണങ്ങള്‍-അവതരണം,വിലയിരുത്തല്‍
  • പത്രനിര്‍മ്മാണം-നാല് ഗ്രൂപ്പ്,നാല് പത്രങ്ങള്‍


ജനുവരി 13 ബുധന്‍

ഫിലിം ക്ലബ്ബ്
സിനിമാ പ്രദര്‍ശനം

  • ദി ബ്രിഡ്ജ്-(കേരള കഫേ)
  • സംവാദം

ജനുവരി 15 വെള്ളി
ജനുവരി 16 ആശാന്‍ ചരമദിനം

  • അസംബ്ലി-ആശാന്‍ അനുസ്മരണം
  • ആശാന്‍ കവിതകളുടെ ആലാപനമത്സരം(വിദ്യാരംഗം കലാസാഹിത്യ വേദി)
SRG യോഗം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍-അവലോകനം
  • പാഠാസൂത്രണം

 ജനുവരി 18 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • നാല് പത്രങ്ങള്‍-പ്രാകാശനവും വിലയിരുത്തലും
  • റിപ്പബ്ലിക്ക് ദിനം -ഗ്രൂപ്പ് ക്വിസ്-തയ്യാറെടുപ്പ് (ഈ ആഴ്ച)


ജനുവരി 22 വെള്ളി
SRG യോഗം

  • പാഠാസൂത്രണം-പഠനപ്രക്രിയയ്ക്ക് പ്രാധാന്യം കൊടുത്ത്
  • റിപ്പബ്ലിക്ക് ദിന ആസൂത്രണം

ജനുവരി 25 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • റിപ്പബ്ലിക്ക് ദിനം -ഗ്രൂപ്പ് ക്വിസ്-അവതരണം(ഗ്രൂപ്പുകള്‍ പരസ്പരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട്)
  • Creative work in English-Skit,Choreography,Magazine-Planning

 ജനുവരി 26 ചൊവ്വ
റിപ്പബ്ലിക്ക് ദിനം

  • അസംബ്ലി-പ്രഭാഷണം
  • പതാകയുയര്‍ത്തല്‍
  • മിഠായി വിതരണം
  • ദേശഭക്തി ഗാനാലാപന മത്സരം

ജനുവരി 29 വെള്ളി
ഫിലിം ക്ലബ്ബ്

  • സിനിമാ പ്രദര്‍ശനം
  • The colour of paradise(Iran)
  • സംവാദം



സര്‍ഗ്ഗാത്മക ക്ലാസുമുറി

ആശംസാകാര്‍ഡുകള്‍-നിര്‍മാണം











Presenting gifts to their NEW YEAR FRIENDS