ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Saturday, January 30, 2016

നാടന്‍ രുചിമേളം

നാടന്‍ ഭക്ഷണം നല്ല ഭക്ഷണം




സ്ക്കൂളില്‍ സംഘടിപ്പിച്ച ഭക്ഷ്യമേളയില്‍ നിന്ന്...

ഏതാണ്ട് 250 ഓളം വൈവിധ്യമാര്‍ന്ന നാട്ടുഭക്ഷ്യവിഭവങ്ങള്‍ കുട്ടികള്‍ പ്രദര്‍ശനത്തില്‍ ഒരുക്കി.
കയ്പ ഇല മുതല്‍ താളിലവരെ നീളുന്ന വൈവിധയമാര്‍ന്ന ഇലക്കറികളും ചീര ദോശപോലുള്ള ഇലകള്‍ കൊണ്ടുള്ള പലഹാരങ്ങളും.മത്തന്‍പൂവു മുതല്‍ മുരിങ്ങാപ്പൂവുവരെയുള്ള പൂക്കള്‍ പൂക്കള്‍ കൊണ്ടുള്ള വിഭവങ്ങള്‍...കുണ്ടുകിഴങ്ങ്,വാഴക്കണ്ട,ചേമ്പ്,ചേന,കാച്ചില്‍ തുടങ്ങി കിഴങ്ങുകൊണ്ടുള്ള വ്യത്യസ്തരുചിക്കൂട്ടുള്ള കറികള്‍.കറികള്‍,മരച്ചീനികൊണ്ടുള്ള പുട്ട്.ഭക്ഷ്യ വിഭവങ്ങളുടെ വൈവിധ്യം ഒരു പ്രദേശത്തെ ജനങ്ങളുടെ സംസ്ക്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്നു.പ്രകൃതിയും ജീവിതവും തമ്മിലുള്ള ബന്ധത്തെ അത് സൂചിപ്പിക്കുന്നു.
ഓരോ ഭക്ഷണവിഭവത്തെക്കുറിച്ചും കുട്ടികള്‍ പാചകക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നു.അതിലടങ്ങിയ പോശകാംശത്തെക്കുറിച്ചുള്ള കുറിപ്പും.കുട്ടികളുടെകൂടി പങ്കാളിത്തത്തോടുകൂടിയായിരിക്കണം ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കേണ്ടത് എന്ന നിര്‍ദ്ദേശം അമ്മമാര്‍ക്ക് നല്‍കിയിരുന്നു.അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് പാചകാനുഭവവും കിട്ടിയിരിക്കണം.പുല്ലൂരിലെ  ഭക്ഷ്യവിഭവങ്ങളുടെ സമൃദ്ധി കുട്ടികള്‍ക്കും ഞങ്ങള്‍ക്കും നേരിട്ട് ബോധ്യപ്പെടാന്‍ സഹായകമയി ഈ നല്ല പ്രവര്‍ത്തനത്തിലൂടെ....















No comments:

Post a Comment