ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Wednesday, February 3, 2016

എന്നെന്നും ഓര്‍ക്കാന്‍ ഒരു പഠനയാത്ര

വയനാട്,ഊട്ടി എന്നീ സ്ഥലങ്ങളായിരുന്നു ഇത്തവണത്തെ പഠനയാത്രയ്ക്കായി തെരഞ്ഞെയുത്തത്.ജനുവരി 22 ന് പുലര്‍ച്ചെ പുറപ്പെട്ട് 24 ന്  രാവിലെ തിരിച്ചെത്തി.46 കുട്ടികളും  6 ടീച്ചേര്‍സുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്.വയനാട്ടിലെ കുറുവ ദ്വീപ്,ഇടയ്ക്കല്‍ ഗുഹ,താമരശ്ശേരി ചുരം,അന്താരാഷ്ട്ര പുഷ്പപ്രദര്‍നനഗരി എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.അന്ന് രാത്രി വയനാട്ടില്‍ തങ്ങി.പിറ്റേ ദിവസം ഊട്ടിയിലേക്ക് തിരിച്ചു.ഷൂട്ടിങ്ങ് പോയന്റ്,ഊട്ടി തടാകം, ടീ ഫാക്ടറി,ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.അന്നു രാത്രി മടങ്ങി.
യാത്ര പൂര്‍ണ്ണ വിജയമായിരുന്നു.കുട്ടികള്‍ നന്നായി ആസ്വദിച്ചു.കണ്ടു പഠിച്ചും ഒരോ സ്ഥലത്തെക്കുറിച്ചും ഡയറിയില്‍ കുറിച്ചും കുട്ടികള്‍ യാത്രയെ അവിസ്മരണിയമായ അനുഭവമാക്കി മാറ്റി.
പഠനയാത്രയുടെ ഏറ്റവും വലിയ നേട്ടം നടക്കാന്‍ പ്രയാസം നേരിടുന്ന അശ്വതി ഇടയ്ക്കല്‍ ഗുഹ കയറിയതാണ്.അത് ആ കുട്ടിയിലുണ്ടാക്കിയ ആത്മവിശ്വസം ചെറുതല്ല.

കുറുവ ദ്വീപ്










ഇടയ്ക്കല്‍  ഗുഹ









താമരശ്ശേരി ചുരം



അന്താരാഷ്ട്ര പുഷ്പപ്രദര്‍നനഗരി






ഷൂട്ടിങ്ങ് പോയന്റ്,






ഊട്ടി തടാകം





ടീ ഫാക്ടറി






ബോട്ടാണിക്കല്‍ ഗാര്‍ഡന്‍






പഠനയാത്രയുടെ ഏറ്റവും വലിയ നേട്ടം നടക്കാന്‍ പ്രയാസം നേരിടുന്ന അശ്വതി ഇടയ്ക്കല്‍ ഗുഹ കയറിയതാണ്.അത് ആ കുട്ടിയിലുണ്ടാക്കിയ ആത്മവിശ്വാസവും സന്തോഷവും ചെറുതല്ല.അവള്‍ക്ക് ശരിക്കും കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല.തരിച്ച് ബസ്സിലെത്തിയപ്പോള്‍ ടൂര്‍ ഓപ്പറേറ്റര്‍ ജീവന്റെ വക അവള്‍ക്കൊരു സമ്മാനവും...ചില അനര്‍ഘ നിമിഷങ്ങള്‍...









No comments:

Post a Comment