ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Wednesday, October 12, 2016

ഓണം-അന്നും ഇന്നും



ആറാം ക്ലാസ് അടിസ്ഥാന പഠാവലിയിലെ തകഴി ശിവശങ്കരപ്പിള്ളയുടെ 'ഓണം-അന്നും ഇന്നും' എന്ന പാഠം പഠിക്കുകയായിരുന്നു കുട്ടികള്‍.തകഴിയുടെ ഓണാനുഭവങ്ങളേയും  സ്വാനുഭവങ്ങളേയും കോര്‍ത്തിണക്കിക്കൊണ്ട്  കുട്ടികള്‍ നടത്തിയ ദൃശ്യാവിഷ്ക്കാരം..

ക്ലാസിലെ മുഴുവന്‍  കുട്ടികളും നാലു ഗ്രൂപ്പുകളായി മാറി. ക്ലാസുമുറിയുടെ നാലു മൂലകള്‍ ഓരോ ഗ്രൂപ്പിനും അനുവദിച്ചു.ഈ മൂലകളാണ് അവരുടെ രംഗവേദി.ഇവിടെ നിന്നുകൊണ്ടാണ് അവര്‍ ഓണക്കാലത്തെ ആവിഷ്ക്കരിച്ചത്.




ഗ്രൂപ്പിലെ അംഗങ്ങള്‍ക്കിടയിലെ ആശയവിനിമയശേഷി വികസിക്കുന്നത് ക്ലാസില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ്.പരിമിതമായ സമയത്തിനുള്ളില്‍ ഒത്തൊരുമിച്ച് ഒരു ഉത്പ്പന്നം ഉണ്ടാക്കിയെടുക്കുക എന്നതാണ് കുട്ടികളുടെ മുന്നിലെ പ്രധാന വെല്ലുവിളി.അംഗങ്ങള്‍ പരസ്പരം നന്നായി സംവദിച്ചാലെ ഇതു സാധ്യമാകൂ.നിശ്ചിത സമയത്തിനുള്ളില്‍ ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരും.വിട്ടുവീഴ്ച ചെയ്യേണ്ടി വരും.പൊതു തീരുമാനങ്ങള്‍ എല്ലാവരും അംഗീകരിക്കേണ്ടി വരും.കടുംപിടുത്തക്കാരായ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഗ്രൂപ്പിന്റെ പൊതു തീരുമാനങ്ങള്‍ക്ക് വഴിപ്പെടേണ്ടതായി വരും.






No comments:

Post a Comment