ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Wednesday, December 30, 2015

വയല്‍ എന്ന ആവാസവ്യവസ്ഥ



ക്ലാസ് VI അടിസ്ഥാനശാസ്ത്രം
യൂണിറ്റ് 6- ഒന്നിച്ചു നിലനില്‍ക്കാം
വയല്‍ ഒരു ആവാസവ്യവസ്ഥയായി എങ്ങനെ നിലനില്‍ക്കുന്നു?
നെല്‍പ്പാടത്തിലേക്ക് ഒരു ഫീല്‍ഡ് ട്രിപ്പ്




















Saturday, December 26, 2015

പുല്ലൂര്‍ സ്ക്കൂള്‍ സമഗ്ര വികസനത്തിലേക്ക്....


മാന്യരേ,

പുല്ലൂര്‍ ഗവ.യു.പി.സ്ക്കൂളിലെ പി.ടി.എ.സ്ക്കൂളിന്റെ സമഗ്രമായ വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള വിദ്യാലയ വികസന പദ്ധതിക്ക് രൂപം കൊടുത്തിരിക്കുകയാണ്.ഡിസംബര്‍ പതിമൂന്നാം തീയ്യതി ഞാറാഴ്ച വിളിച്ചുചേര്‍ത്ത ഇടക്കാല പി.ടി.എ ജനറല്‍ബോഡി യോഗത്തില്‍ മൂന്നുവര്‍ഷത്തെ കാലയളവിനുള്ളില്‍ പൂര്‍ത്തിയാവുന്ന വിദ്യാലയ വികസന കാഴ്ചപ്പാട് സ്റ്റാഫ് സിക്രട്ടറി ശ്രീ.ടി.വി.രാജേഷ് അവതരിപ്പിക്കുകയുണ്ടായി.അക്കാദമികവും ഭൗതികവുമായ മേഖലകളില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ വിദ്യാലയത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ഗുണപരമായ മാറ്റങ്ങളായിരുന്നു വികസന കാഴ്ചപ്പാട് മുന്നോട്ട് വെച്ചത്.ശിശുസൗഹൃദ വിദ്യാലയ അന്തരീക്ഷം ഒരുക്കല്‍(കെട്ടിടങ്ങളുടെ പെയിന്റിങ്ങ്,പൂന്തോട്ടം നിര്‍മ്മിക്കല്‍,ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കല്‍)ഓരോ ക്ലാസുമുറിയും സ്മാര്‍ട്ട് ക്ലാസുമുറികളാക്കിമാറ്റല്‍,അസംബ്ലി ഹാളിന്റെ പണിപൂര്‍ത്തിയാക്കല്‍,പ്രീ-പ്രൈമറി കുട്ടികള്‍ക്ക് കളിസ്ഥലം ഒരുക്കല്‍,സ്ക്കൂള്‍ ലൈബ്രറി വികസിപ്പിക്കല്‍,വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം സജീവമാക്കല്‍,പെഡഗോഗി പാര്‍ക്ക് നിര്‍മമിക്കല്‍,നീന്തല്‍ക്കുളം തുടങ്ങി വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന
പ്രവര്‍ത്തനങ്ങളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.

സ്ക്കൂള്‍ വികസന കാഴ്ചപ്പാട് പി.ടി.എ ജനറല്‍ബോഡിയോഗം ഐകകണ്ഠേന അംകരിക്കുകയുണ്ടായി.പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശാരദ എസ്.നായര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു,ബേക്കല്‍ ഏ.ഇ.ഒ.ശ്രീ.രവിവര്‍മ്മന്‍,ബി.ആര്‍.സി.ട്രെയ്നര്‍ ശ്രീ.രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ.വി.രാമകൃഷ്ണന്‍ ചെയര്‍മാനും പി.കരുണാകരന്‍ വൈസ്ചെയര്‍മാനും സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ വി.ഗോപി കണ്‍വീനറുമായി  കൊണ്ടുള്ള ഒരു
സ്ക്കൂള്‍ വികന കമ്മിറ്റി യോഗത്തില്‍ വെച്ച് രൂപീകരിച്ചു.ഈ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുക.


ശിശുസൗഹൃദ വിദ്യാലയ അന്തരീക്ഷം ഒരുക്കല്‍ എന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് 2016-17 വര്‍ഷത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ താഴെ പറയുന്നവയാണ്.
  • സ്ക്കൂളിലെ എല്ലാ ബ്ലോക്കുകളും പെയിന്റിങ്ങ്, ചിത്രങ്ങള്‍ എന്നിവകൊണ്ട് മനോഹരമാക്കല്‍
  • ഒരോ ക്ലാസ്മുറിയും സ്മാര്‍ട്ടാക്കുന്നതിന്റെ തുടക്കം എന്ന നിലയില്‍ ക്ലാസുമുറിക്കകം പെയിന്റിങ്ങ്,ചിത്രങ്ങള്‍ എന്നിവകൊണ്ട് മനോഹരമാക്കല്‍,ക്ലാസില്‍ പ്രൊജക്ഷന്‍ സംവിധാനമൊരുക്കല്‍,കുട്ടികളുടെ സൃഷ്ടികള്‍ ഡിസ് പ്ലേ ചെയ്യാനുള്ള ബോര്‍ഡുകള്‍ ഒരുക്കല്‍.
  • അസംബ്ലി ഹാള്‍ നവീകരിക്കല്‍.
  • ജൂണ്‍ മാസത്തോടെ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കലും പൂന്തോട്ടം ഒരുക്കലും.
  • സ്ക്കൂള്‍ ടോയ് ലറ്റുകള്‍ നവീകരിക്കലും ശുചിത്വം ഉറപ്പുവരുത്തലും.
  • സ്ക്കൂള്‍ ലൈബ്രറിയില്‍ കൂടുതല്‍ പുസ്തകങ്ങള്‍ ശേഖരിക്കലും വികസിപ്പിക്കലും.
  • ക്ലാസ് ലൈബ്രറിക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് അതിനെ ശക്തിപ്പെടുത്തല്‍
മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ഈ വികനപദ്ധതിക്ക് ഏതാണ്ട് അന്‍പത് ലക്ഷം രൂപയാണ് ചെലവുപ്രതീക്ഷിക്കുന്നത്.ധനസമാഹരണത്തിനായി വിവിധ സ്ഥാപനങ്ങളെയും  ജനപ്രതിനിധികളെയും സമീപിക്കാനും നമ്മുടെ വികസനാവശ്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തി പരമാവധി തുകസമാഹരിക്കാനും കമ്മിറ്റി ശ്രമിക്കുന്നതായിരിക്കും.എങ്കിലും അതു മാത്രം കൊണ്ട് ഇത്രയും ഭീമമായ തുക സമാഹരിക്കാന്‍ കഴിയില്ല. രക്ഷിതാക്കളുടേയും നാട്ടുകാരുടേയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടേയും  അകമഴിഞ്ഞ പിന്തുണയും സഹായസഹരണങ്ങളും കൊണ്ടുമാത്രമേ നമുക്ക് ലക്ഷ്യത്തിലെത്താന്‍ സാധിക്കുകയുള്ളു.കഴിഞ്ഞ തൊണ്ണൂറു വര്‍ഷക്കാലമായി,പുല്ലൂരിലെ  പ്രബുദ്ധരായ സമൂഹത്തിന് വിദ്യയുടെ വെളിച്ചം പകര്‍ന്നു കൊടുക്കുന്ന, നാട്ടിലെ  വിളക്കുമരംപോലെ ഉയര്‍ന്നുനില്‍ക്കുന്ന ഈ വിദ്യാലയത്തെ ഉയര്‍ച്ചയിലേക്കു നയിക്കാന്‍ നമുക്ക് കൈകോര്‍ക്കാം...
എല്ലാവരുടേയും സഹകരണവും പിന്തുണയും പ്രതീക്ഷിച്ചുകൊണ്ട്,

സ്ക്കൂള്‍ വികസന കമ്മിറ്റി



Friday, December 18, 2015

പരീക്ഷക്കിടയിലെ ക്രിസ്മസ് ആഘോഷം

സ്ക്കൂളില്‍ ക്രിസ്മസ്  ആഘോഷം ഗംഭീരമായി നടന്നു.അഞ്ചാം ക്ലാസില്‍ പരീക്ഷയില്ലാത്തതുകാരണം പുല്‍ക്കൂട് നിര്‍മ്മിക്കാനുള്ള ചുമതല അവര്‍ക്കായിരുന്നു.എല്‍.പി.വിഭാഗം കുട്ടികള്‍ ക്രിസ്മസ് കാര്‍ഡുകള്‍ നിര്‍മ്മിച്ചു.ഏഴൂം ആറും  ക്ലാസുകാര്‍ക്ക് രാവിലെയായിരുന്നു പരീക്ഷ.പരീക്ഷ കഴിഞ്ഞ ഉടനെ കുട്ടികള്‍ ക്രിസ്മസ് കരോള്‍ നടത്തി.സാന്താക്ലോസ് അപ്പൂപ്പന്‍ ഓരോ ക്ലാസിലും കയറി കുട്ടികള്‍ക്ക് ക്രിസ്മസ് കേക്ക് സമ്മാനമായി നല്‍കി.ക്രിസ്മസ് ഗാനങ്ങളും പാടിക്കൊണ്ട് ഗായക സംഘം സാന്താക്ലോസ് അപ്പൂപ്പനെ അനുഗമിച്ചു.കുട്ടികള്‍ക്ക് ആഹ്ലാദകരമായ അനുഭവമാക്കിമാറ്റി സ്ക്കൂളിലെ ക്രിസ്മസ് ആഘോഷം.കുട്ടികള്‍ പരസ്പരം ക്രിസ്മസ് കാര്‍ഡുകള്‍ കൈമാറിയും ആശംസകള്‍ നേര്‍ന്നും അവധിക്കാലം ആഘോഷിക്കാനായി പിരിഞ്ഞുപോയി.


കുട്ടികള്‍ പുല്‍ക്കൂട് നിര്‍മാമാണത്തില്‍ 









 ക്രിസ്മസ് കരോള്‍










 എല്‍.പി.വിഭാഗം കുട്ടികള്‍ ക്രിസ്മസ് കാര്‍ഡുകള്‍ നിര്‍മ്മിച്ചു.




 

Monday, December 7, 2015

ഉപജില്ലാ കലോത്സവത്തില്‍ പുല്ലൂരിന് ചാമ്പ്യന്‍ഷിപ്പ്

ബേക്കല്‍ ഉപജില്ലാ കലോത്സവത്തില്‍ എല്‍.പി.വിഭാഗത്തില്‍ പുല്ലൂര്‍ സ്ക്കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് കരസ്ഥമാക്കി.ആകെ 55പോയന്റില്‍ 49പോയന്‍റും കരസ്ഥമാക്കിയാണ് പുല്ലൂരിലെ മിടുക്കരായ കുട്ടികള്‍ നേട്ടം കൊയ്തത്.മത്സരിച്ച മിക്ക ഇനങ്ങളിലും മുന്നിലെത്തുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.കലാ പ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍



 യു.പി.വിഭാഗത്തില്‍ പുല്ലൂര്‍ സ്ക്കൂള്‍ റണ്ണര്‍-അപ്പ് ആയി.ആകെയുള്ള 80  പോയന്റില്‍ 70 പോയന്‍റാണ് കുട്ടികള്‍ കരസ്ഥമാക്കിയത്.മൂന്ന് പോയിന്റിന്റെ വ്യത്യാസത്തിനാണ് സ്ക്കൂളിന് ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നഷ്ടപ്പെട്ടത്.കുട്ടികള്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ മികവുറ്റ രീതിയില്‍ കലോത്സവവേദിയില്‍ പ്രകടിപ്പിച്ചു.മത്സരിച്ച മിക്ക ഇനങ്ങളിലും ഒന്നാം സ്ഥാനമോ എ ഗ്രേഡോ കരസ്ഥമാക്കിക്കൊണ്ടായിരുന്നു കുട്ടികള്‍ നേട്ടം സ്വന്തമാക്കിയത്.കലാ പ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍



കലാ പ്രതിഭകള്‍-എല്‍.പി

Ananya,IV std
First Place with A Grade in
Classical Music & Light Music
Third Place with A Grade in Recitation-mal


Group Song- First Place with A Grade
Shayana,Anusha,Athulya,Soorya,Sivada Murali,Sree Lakshmi


Ajay,IV Std.
Second Place with A Grade in Drawing-water colour


Sreelakshmi,III std
Elecution-mal A grade




കലാ പ്രതിഭകള്‍-UP

Sarang T.Bhatathiri,VII std

First Place with A Grade in
Classical Music & Aksharaslogam 
Second Place with A Grade in Hindi Recitation

Krishnariya,VII std.

First Place with A Grade in
Nadodinirtham


Simi Krishnan,VII std.
First Place with A Grade in
Pencil Drawing


Nandana.M,VII std.

First Place with A Grade in 
Malayalm Prasangham


Devika,VII std

Second Place with A Grade in Drawing-water colour

Krishnendu,VII std.
Second Place with B Grade in
Hindi Prasangham 

Anjana,VII std
Malayalam Recitation-A Grade


Malavika,VII std
Light Music- A Grade
 

Aswini,V std
Monoact-A Grade

Prajina,Devika,Souparnika,Anusree,Sreelakshmi,Anjana,Keerthana
Group Dance-A Grade

Thursday, December 3, 2015

കരാട്ടെ ക്ലാസ്സ്

വിദ്യാലയത്തില്‍ കരാട്ടെ ക്ലാസ് പുരോഗമിക്കുന്നു.വൈകുന്നേരം നാലു മണി മുതലാണ് ക്ലാസ്.ശ്രീ ഷിഹാന്‍ സാജന്റെ ( IVth Dan Black Belt)നേതൃത്വത്തിലാണ് ക്ലാസ്സ്.