ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, December 18, 2015

പരീക്ഷക്കിടയിലെ ക്രിസ്മസ് ആഘോഷം

സ്ക്കൂളില്‍ ക്രിസ്മസ്  ആഘോഷം ഗംഭീരമായി നടന്നു.അഞ്ചാം ക്ലാസില്‍ പരീക്ഷയില്ലാത്തതുകാരണം പുല്‍ക്കൂട് നിര്‍മ്മിക്കാനുള്ള ചുമതല അവര്‍ക്കായിരുന്നു.എല്‍.പി.വിഭാഗം കുട്ടികള്‍ ക്രിസ്മസ് കാര്‍ഡുകള്‍ നിര്‍മ്മിച്ചു.ഏഴൂം ആറും  ക്ലാസുകാര്‍ക്ക് രാവിലെയായിരുന്നു പരീക്ഷ.പരീക്ഷ കഴിഞ്ഞ ഉടനെ കുട്ടികള്‍ ക്രിസ്മസ് കരോള്‍ നടത്തി.സാന്താക്ലോസ് അപ്പൂപ്പന്‍ ഓരോ ക്ലാസിലും കയറി കുട്ടികള്‍ക്ക് ക്രിസ്മസ് കേക്ക് സമ്മാനമായി നല്‍കി.ക്രിസ്മസ് ഗാനങ്ങളും പാടിക്കൊണ്ട് ഗായക സംഘം സാന്താക്ലോസ് അപ്പൂപ്പനെ അനുഗമിച്ചു.കുട്ടികള്‍ക്ക് ആഹ്ലാദകരമായ അനുഭവമാക്കിമാറ്റി സ്ക്കൂളിലെ ക്രിസ്മസ് ആഘോഷം.കുട്ടികള്‍ പരസ്പരം ക്രിസ്മസ് കാര്‍ഡുകള്‍ കൈമാറിയും ആശംസകള്‍ നേര്‍ന്നും അവധിക്കാലം ആഘോഷിക്കാനായി പിരിഞ്ഞുപോയി.


കുട്ടികള്‍ പുല്‍ക്കൂട് നിര്‍മാമാണത്തില്‍ 









 ക്രിസ്മസ് കരോള്‍










 എല്‍.പി.വിഭാഗം കുട്ടികള്‍ ക്രിസ്മസ് കാര്‍ഡുകള്‍ നിര്‍മ്മിച്ചു.




 

No comments:

Post a Comment