പരിസ്ഥി ദിനത്തില്‍ ഏഴാം ക്ലാസുകാരുടെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ ഏതാണ്ട് അറുപതോളം വ്യത്യസ്തമായ നാട്ടുമാവുകളുടേയും പ്ളാവുകളുടേയും തൈകള്‍ വച്ചുപിടിച്ചു. പുല്ലൂര്‍ പ്രദശത്തുനിന്നും കുട്ടികള്‍ തന്നെ ശേഖരിച്ചവയായിരുന്നു ഈ വൃക്ഷത്തൈകള്‍. നാട്ടുമാവുകള്‍ അന്യം നിന്നുപോകുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളുടെ ഈ പ്രവര്‍ത്തനം ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ളതാണ്.വിദ്യാലയത്തില്‍ ജൈവവൈവിധ്യ ഉദ്യാനം നിര്‍മ്മിക്കുന്നതിന്റെ ആദ്യചുവടുവെപ്പുകൂടിയാണിത്.
ഈ വൃക്ഷത്തൈകളുടെ സംരക്ഷണവും പരിപാലനവും ഏഴാം ക്ലാസുകാര്‍ത്തന്നെ ഏറ്റെടുക്കും.
\
No comments:
Post a Comment