ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Monday, October 5, 2015

കരവിരുതില്‍ വിരിഞ്ഞ ചാരുത

പുല്ലൂര്‍ സ്ക്കൂളിലെ പ്രവൃത്തി പരിചയമേള കുട്ടികളുടെ കഴിവുകള്‍ മാറ്റുരയ്ക്കാനുള്ള വേദിയായി.ക്ലേ മോഡലിങ്ങ് മുതല്‍ മരത്തിലെ കൊത്തുപണിവരെ വ്യത്യസ്തമായ നിരവധി ഉത്പ്പന്നങ്ങളാണ് കുട്ടികളുടെ കരവിരുതില്‍ രൂപം കൊണ്ടത്. കുട്ടികളുടെ വര്‍ദ്ധിച്ച പങ്കാളിത്തം കൊണ്ട് മേള ശ്രദ്ധേയമായി.തങ്ങളുടെ കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ തിരിച്ചറിയാന്‍ അധ്യാപകര്‍ക്കും ഈ മേള ഏറെ പ്രയോജനപ്പെട്ടു.





















 ഇത് കുട്ടികളുടെ സ്വന്തം മേള

ശാസ്ത്ര-ഗണിത ശാസ്ത-സാമൂഹ്യശാസ്ത്ര മേളകളില്‍ വിവിധ മേഖലകളിലായി നിരവധി ഉത്പ്പന്നങ്ങളാണ് കുട്ടികള്‍ പ്രദര്‍ശിപ്പിച്ചത്.
സ്റ്റില്‍ മോഡല്‍,വര്‍ക്കിങ്ങ് മോഡല്‍,ലഘു പരീക്ഷണങ്ങള്‍,ഇംപ്രൊവൈസ്ഡ് പരീക്ഷണങ്ങള്‍,ചാര്‍ട്ടുകള്‍,ശേഖരണങ്ങള്‍,പ്രൊജക്ടുകള്‍ എന്നിങ്ങനെ
ഓരോ വിഭാഗത്തിലും കുട്ടികളുടെ നല്ല പങ്കാളിത്തമുണ്ടായി.ഇത്തരം മേളകള്‍ പലപ്പോഴും രക്ഷിതാക്കളുടേയും അധ്യാപകരുടേയും മേളകളായി മാറുമ്പോള്‍, കുട്ടികളുടെമാത്രം  സ്വന്തമായ ആലോചനയിലും കരവിരുതിലും രൂപം കൊള്ളുന്ന ഉത്പ്പന്നങ്ങളുടെ  നിര്‍മ്മാണത്തിന്റേയും പ്രദര്‍ശനത്തിന്റേയും പ്രാധാന്യം വളരെ വലുതാണ്.ഇവിടെയാണ് യഥാര്‍ത്ഥത്തില്‍ പഠനം നടക്കുന്നത്. സ്ക്കൂള്‍ തലത്തിലുള്ള കുട്ടികളുടെ സ്വന്തം മേളകളില്‍.ഇവിടെ മേളകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.









 പരീക്ഷണങ്ങള്‍













ചാര്‍ട്ടുകള്‍






No comments:

Post a Comment