ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Sunday, October 4, 2015

ക്ലാസുമുറിയില്‍ വായനയുടെ വെളിച്ചം


പുല്ലൂര്‍ സ്ക്കൂളിലെ  ക്ലാസുമുറികളില്‍ വായനയുടെ വെളിച്ചം നിറയുകയാണ്.
ഓരോ ക്ലാസിലും ക്ളാസ് ലൈബ്രറികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടുകഴിഞ്ഞു.വര്‍ഷാവസാനമാകുമ്പോഴേക്കും സ്ക്കൂളിലെ മുഴുവന്‍ കുട്ടികളേയും മികച്ചവായനക്കാരാക്കുക എന്നതാണ് 'വായനയുടെ വെളിച്ചം' പരിപാടിയുടെ ലക്ഷ്യം.


  • ഓരോ ക്ലാസിലും പുസ്തകങ്ങള്‍ ഭംഗിയായി പ്രദര്‍ശിപ്പിച്ചു.ഇതിലൂടെ കുട്ടികളെ പുസ്തകങ്ങളിലേക്ക് ആകര്‍ഷിച്ചു.
  • കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കി.
  • രണ്ടു കുട്ടികളെ  ക്ലാസ് ലൈബ്രേറിയന്‍മാരായി തെരഞ്ഞെടുത്തു.
  • എല്ലാ ആഴ്ചയിലും ചൊവ്വ,വെള്ളി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ മാറ്റിയെടുക്കാം.
  • ലൈബ്രറിയിലേക്ക് കുടൂതല്‍ പുസ്തകങ്ങള്‍ വാങ്ങിക്കാനുള്ള സാമ്പത്തികം കണ്ടത്താന്‍ തീരുമാനിച്ചു.
  • സ്ക്കൂള്‍ ലൈബ്രറി നവീകരിക്കുക.
  •  ആഴ്ചയില്‍ ഒരു പിരീഡ് കുട്ടികളുടെ വായനാഅനുഭവം പങ്കുവെക്കാനായി ഉപയോഗിക്കുക
  • '

No comments:

Post a Comment