ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Sunday, June 26, 2016

വളരുന്ന വായന


ഈ വര്‍ഷത്തെ വായനാ വാരാഘോഷം കുട്ടികള്‍ക്ക് പുതിയ അനുഭവ മായിരുന്നു.വായനയുടെ പ്രാധാന്യം  തിരിച്ചറിയാന്‍,കുട്ടികളെ വായനയിലേക്ക് നയിക്കാന്‍,പുസ്തകങ്ങള്‍ കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരാക്കി മാറ്റേണ്ടുന്നതിന്റെ ആവശ്യകത  ബോധ്യപ്പെടുത്താന്‍ നമ്മുടെ വായനാവാരാഘോഷ പരിപാടികള്‍ക്കു കഴിഞ്ഞു.20.6.16 തിങ്കളാഴ്ച പ്രശസ്ത നാടക സംവിധായകന്‍ ശ്രീ.രതീഷ് അന്നൂര്‍ ആണ് വായനാവാരം ഉദ്ഘാടനം ചെയ്തത്.നാടകക്കാരനാകാന്‍ വായന എങ്ങനെയാണ് എന്നെ സഹായിച്ചത് എന്ന അനുഭവ സാക്ഷ്യമായിരുന്നു രതീഷിന്റെ പ്രസംഗം.പാട്ടുകള്‍ പാടിയും വിവിധതരം വായനകള്‍ പരിചയപ്പെടുത്തിയും രതീഷ് കുട്ടികളെ കൈയ്യിലെടുത്തു.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.വി.ഗോപി.ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.വിദ്യാരംഗം രക്ഷാധികാരി ശ്രിമതി.ബിന്ദു ടീച്ചര്‍ സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് കുട്ടികള്‍ രൂപപ്പെടുത്തിയ ഓ.എന്‍.വിയുടെ അമ്മ എന്ന കവിയുടെ ദ്യശ്യാവിഷ്ക്കാരവും അരങ്ങേറി.
അതോടൊപ്പം വിവിധ ക്ലാസുകളിലെ ക്ലാസ് ലൈബ്രറികളും ഉദ്ഘാടനം ചെയ്യപ്പെട്ടു.











21.6.2016 ചൊവ്വാഴ്ച വായനയുമായി ബന്ധപ്പെട്ട് ക്ലാസുതല വായനാക്വിസ് നടന്നു.സ്ക്കൂള്‍ തല വായനാക്വിസില്‍ പങ്കെടുക്കാനുള്ള കുട്ടികളെ ഇതില്‍നിന്നും തെരഞ്ഞെടുത്തു.

22.6.2016 ന് ബുധനാഴ്ച ശ്രീമതി.ചന്ദ്രിക ടീച്ചര്‍ ഓ.എന്‍.വി അനുസ്മരണ പ്രഭാഷണം നടത്തി.തുടര്‍ന്ന് ഓ.എന്‍.വി കവിതകളുടെ ആലാപനവും നടന്നു.




 23.6.2016 വ്യാഴാഴ്ച എല്‍.പി.യു.പി.വിഭാഗം കുട്ടികളുടെ വായനാ മത്സരം നടന്നു.ക്ലാസ് ലൈബ്രറിയില്‍നിന്നും ലഭിച്ച പുസ്തകങ്ങളില്‍ നിന്നും ഇഷ്ടമുള്ള ഭാഗം കുട്ടികള്‍ക്ക് വായിച്ചവതരിപ്പിക്കാം.





24.6.2016 വെള്ളിയാഴ്ച സ്ക്കൂള്‍ തല വായനാക്വിസ് നടന്നു.ക്ലാസുതല ക്വസില്‍ വിജയിച്ച കുട്ടികളെ അഞ്ചു ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു മത്സരം.വൈവിധ്യമാര്‍ന്ന അഞ്ചു റൗണ്ടുകളിലൂടെ രസകരമായ രീതിയിലായിരുന്നു ക്വിസ് അവതരണം.സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായി ക്വസിലുടനീളം കുട്ടികളുടെ താത്പര്യവും പങ്കാളിത്തവും നിലനിര്‍ത്താന്‍ ക്വസ് അവതാരികയായ ബിന്ദു ടീച്ചര്‍ക്ക് കഴിഞ്ഞു.
ഇനി ഓരോ ക്ലാസ് ടീച്ചറും ക്ലാസ് ലൈബ്രറികള്‍ ശക്തിപ്പെടുത്താനും കുട്ടികളുടെ വായന നിരന്തരം വിലയിരുത്താനും ആവശ്യമായ പിന്തുണ  ഉറപ്പാക്കാനുമുള്ള  പ്രവര്‍ത്തനത്തിനായിരിക്കും ഊന്നല്‍ നല്‍കുക.






 

1 comment:

  1. വളരെ നല്ല പ്രവര്‍ത്തനങ്ങള്‍
    മുസ്തഫ ഗവ യൂ പി സ്കൂള്‍ പുറത്തൂര്‍

    ReplyDelete