ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Thursday, June 2, 2016

ഞങ്ങളുടെ 'ഒരുക്കം' ഇങ്ങനെയായിരുന്നു


ഒരുക്കം പരിപാടിയുമായി ബന്ധപ്പെട്ട് മെയ് 31ന് ഞങ്ങള്‍ വിദ്യാലയത്തില്‍ ഒത്തുചേരുകയുണ്ടായി-പിടിഎ,എസ്.എം.സി അംഗങ്ങളും സ്റ്റാഫും.വ്യക്തമായ ഒരു അജണ്ടയുടെ പുറത്തായിരുന്നു ഞങ്ങളുടെ യോഗം.ഈ വര്‍ഷത്തെ വിദ്യാലയം എങ്ങനെയായിരിക്കണം? അതിനുള്ള ഒരുക്കങ്ങള്‍ എന്തൊക്കെയായിരിക്കണം?ആദ്യത്തെ മൂന്നുമാസത്തെ പ്രവര്‍ത്തന കലണ്ടര്‍ എങ്ങനെയായിരിക്കണം?ഈ വര്‍ഷം വിദ്യാലയം ഏറ്റെടുക്കുന്ന,അധ്യാപക  സംഗമത്തില്‍ അവതരിപ്പിച്ച  തനതുപരിപാടിക്ക് എങ്ങനെ കൂടുതല്‍ വ്യക്തതയും സൂക്ഷ്മതയും വരുത്താം?

 തൊട്ടടുത്തദിവസം നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തിക്കൊണ്ടായിരുന്നു രാവിലെ 10 മണിക്ക് ഞങ്ങള്‍ യോഗം ആരംഭിച്ചത്.ബേക്കല്‍ ഉപജില്ലാതലത്തിലുള്ള പ്രവേശനോത്സവമാണ് ഞങ്ങളുടെ വിദ്യാലയത്തില്‍ നടക്കുന്നത്.ഒരോ ടീമിനേയും ഏല്‍പ്പിച്ച ചുമതലകളിലുള്ള പ്രവര്‍ത്തന പുരോഗതി അതാതു ടീം അംഗങ്ങള്‍ അവതരിപ്പിച്ചു.ഡക്കറേഷന്‍,കുട്ടികളെ സ്വീകരിച്ചാനയിക്കല്‍,പ്രവേശനോത്സവഗാനത്തിന്റെ അവതരണം,നവാഗതരെ പാട്ടുകള്‍ പാടി രസിപ്പിക്കല്‍,പഠനോപകരണങ്ങള്‍ വിതരണം ചെയ്യല്‍,പായസ വിതരണം...

 തുടര്‍ന്ന് അംഗങ്ങള്‍ അഞ്ച് ഗ്രൂപ്പുകളായി.അധ്യാപികമാരും പി.ടി.എ.അംഗങ്ങളും ഉള്‍പ്പെട്ടതായിരുന്നു ഓരോ ഗ്രൂപ്പും.നാലു ഗ്രൂപ്പുകള്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍വരെയുള്ള മാസങ്ങളിലെ കലണ്ടര്‍ നിര്‍മ്മാണം ഏറ്റെടുത്തു.ഒരു ഗ്രൂപ്പ് സ്ക്കൂള്‍ തനതു പ്രവര്‍ത്തനത്തിന്റെ ആസൂത്രണവും.ഏതാണ്ട് ഒരു മണിക്കൂര്‍ സമയം കൊണ്ട് ഓരോ ഗ്രൂപ്പിന്റെയും അവതരണം നടന്നു.

 സ്ക്കൂള്‍ കലണ്ടര്‍ തയ്യാറാക്കുമ്പോള്‍ ഓരോ ഗ്രൂപ്പും പരിഗണിച്ച കാര്യങ്ങള്‍ ഇവയൊക്കെയായിരുന്നു.
  • പ്രധാനപ്പെട്ട ദിനാഘോഷങ്ങള്‍
  • ദിനാഘോഷവുമായി ബന്ധപ്പെട്ട് നടക്കേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍-പൊതുവായും ക്ലാസുതലത്തിലും
  • യൂണിറ്റ് വിലയിരുത്തല്‍
  • ക്ലാസ് പിടിഎ,പി.ടി. എ എക്സിക്യുട്ടീവ് യോഗം എന്നിവയുടെ തീയ്യതികളും അജണ്ടകളും
  • ഓരോ ആഴ്ചയിലേയും ബേസിക്ക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം

വായനയുടെ പൂക്കാലം

ഈ അക്കാദമികവര്‍ഷം അവസാനമാകുമ്പോഴേക്കും സ്ക്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും മികച്ച വായനക്കാരാക്കുക(ആശയഗ്രഹണത്തോടെയുള്ള വായന) എന്ന ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ് ഞങ്ങളുടെ ഈ വര്‍ഷത്തെ തനതുപ്രവര്‍ത്തനം. 'വായനയുടെ പൂക്കാലം' എന്നു പേരിട്ടിരിക്കുന്ന പ്രവര്‍ത്തനത്തിന്റെ സൂക്ഷ്മതല ആസൂത്രണമായിരുന്നു അഞ്ചാം ഗ്രൂപ്പ് ചെയ്തത്.ഓരോ മാസത്തിലും നിശ്ചിത തീയ്യതിക്കകം പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ കൃത്യമായ വിശദാംശങ്ങള്‍ ഉള്‍ക്കള്ളുന്നതായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍

  • ജൂണ്‍ രണ്ടാം തീയ്യതി വായനയില്‍ കുട്ടികളുടെ നിലവാരം തിരിച്ചറിയാനുള്ള പ്രീ-ടെസ്റ്റ്
  • ജൂണ്‍ ആറാം തീയ്യതി ഞാറാഴ്ച പുസ്തകക്ലിനിക്ക്-അമ്മമാര്‍,കുട്ടികള്‍,അധ്യാപകര്‍ എന്നിവരടങ്ങുന്ന സംഘം പുസ്തകം ബൈന്റുചെയ്യും.
  • പുതിയ പുസ്തകങ്ങള്‍ വാങ്ങല്‍,ശേഖരിക്കല്‍
  • വായനാവാരവുമായി ബന്ധപ്പെട്ട് ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം ക്ലാസ്  ലൈബ്രറിയന്‍മാരെ തെരഞ്ഞെടുക്കലും
    പുസ്തകവിതരണം ആരംഭിക്കലും
  • അതേ ആഴ്ചതന്നെ ഓരോ ക്ലാസിലും നൂറ് പുസ്തകങ്ങളെങ്കിലും displayചെയ്യാനുള്ള സൗകര്യമൊരുക്കല്‍
  • എല്ലാ ആഴ്ചയിലും ഒരു ദിവസം വായനാക്കൂട്ടം-കുട്ടികള്‍ അവര്‍ വായിച്ച പുസ്തകം അവതരിപ്പിക്കുന്നു,ടീച്ചര്‍ ഒരു പുസ്തകം പരിചയപ്പെടുത്തുന്നു.
  • കുട്ടികളുടെ വായനാ പുരോഗതി ക്ലാസിലെ ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കുന്നു
  • മാസംതോറും ക്ലാസ് പിടിഎ യില്‍ കുട്ടികളുടെ വായനാ പുരോഗതി വിലയിരുത്തല്‍
  • അമ്മമാരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ ക്ലാസുകളില്‍ വായനയില്‍ പ്രയാസമുള്ളവരെ സഹായിക്കുംവിധമുള്ള വായനാക്കാര്‍ഡുകളുടെ നിര്‍മ്മാണം
  • ഓരോ ടേമിലും കുട്ടികളേയും രക്ഷിതാക്കളേയും നാട്ടുകാരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പുസ്തകച്ചര്‍ച്ച.
  • കുട്ടികളുടെ വായനാക്കുറിപ്പുകളുടെ സമാഹാരം പുറത്തിറക്കല്‍




 ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ വിവിധ ക്ലബ്ബുകളും അവ നടത്തേണ്ടുന്ന പ്രധാന പ്രവര്‍ത്തനങ്ങളെക്കുറിച്ചും എസ്.ആര്‍.ജി ഫലപ്രദമാക്കനുള്ള വഴികളെക്കുറിച്ചും ചര്‍ച്ചചെയ്തു.

എസ്.ആര്‍.ജി ഫലപ്രദമാക്കന്‍ 

  • എസ്.ആര്‍.ജി യോഗത്തിന്റെ  അജണ്ട മുന്‍കൂട്ടി മെമ്മോ ആയി നല്‍കും.
  • മാസത്തില്‍ രണ്ടുയോഗങ്ങള്‍ LP,UPപൊതുവായും രണ്ടുയോഗങ്ങള്‍ വെവ്വേറെയുമായി നടത്തും
  • അധ്യാപകരുടെ കൂട്ടായ്മയില്‍ ഊന്നിയുള്ള പ്ലാനിങ്ങും യൂണിറ്റ് വിലയിരുത്തലും നടത്തും.
  • മാസത്തില്‍ ഒരു എസ്.ആര്‍.ജിയില്‍ ടീച്ചിങ്ങ് മാന്വല്‍ sharingഉം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചയും നടക്കും.
  • ഓരോ മാസത്തിലും ക്ലാസില്‍ നടക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയാകും എസ്.ആര്‍.ജി.
  • എസ്.ആര്‍.ജി ലീഡുചെയ്യാനുള്ള ചുമതല ഓരോരുത്തര്‍ക്കായി വീതിച്ചു നല്കും.






No comments:

Post a Comment