ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, June 3, 2016

നവാഗതരെ എതിരേറ്റ് പ്രവേശനോത്സവം


വര്‍ണ്ണാഭമായ ഒരുക്കത്തോടെയായിരുന്നു പുല്ലൂര്‍ സ്ക്കൂള്‍ ഇത്തവണ പുതുക്കക്കാരെ എതിരേറ്റത്.ആകെ 56 കൂട്ടികളായിരുന്നു പുതുതായി സ്ക്കൂളില്‍ ചേരാന്‍ എത്തിയത്.കഴിഞ്ഞവര്‍ഷം ഇത് 52  ആയിരുന്നു. സക്കൂളും പരിസരവും ബലൂണുകളും വര്‍ണ്ണക്കടലാസുകളും കൊണ്ട് അലങ്കരിച്ചു.മുത്തുക്കുടകളും ചെണ്ടമേളവുമായി മുതിര്‍ന്ന കുട്ടികള്‍ നവാഗതരെ എതിരേറ്റു.കൊഴുപ്പുകൂട്ടാന്‍ കുട്ടികളുടെ ഇഷ്ടകഥാപ്പാത്രങ്ങളായ മുയല്‍ക്കുട്ടനും മിക്കി മൗസും.






ഇത്തവണത്തെ ബേക്കല്‍ ഉപജില്ലാ പ്രവേശനോത്സവ വേദിയായി പുല്ലൂര്‍ സ്ക്കൂള്‍.ഉദുമ എം.എല്‍.എ. ശ്രീ.കെ.വി.കുഞ്ഞിരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശാരദ.എസ്.നായര്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാനുമായശ്രീമതി.ബിന്ദു,ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വേലായുധന്‍,കാസര്‍ഗോഡ് ഡയറ്റ് ലക്ചറര്‍ ശ്രീ.സുബ്രഹ്മണ്യന്‍ ,ബേക്കല്‍ ഉപജില്ലാ എ.ഇ‍.ഒ ശ്രീ.രവിവര്‍മ്മന്‍,ബി.പി.ഒ.ശ്രീ.ശിവാനന്ദന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീമതി.വി.ഗീത,സീനിയര്‍ അസി.ശ്രീമതി ചന്ദ്രിക എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.വി.ഗോപി സ്വാഗതവും ,സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.ടി.രാജേഷ് നന്ദിയും പറഞ്ഞു.



സ്ക്കൂള്‍ പ്രദേശത്തെ വിവിധ ക്ലബ്ബുകള്‍ സ്പോണ്‍സര്‍ ചെയ്ത കുട്ടികള്‍ക്കുള്ള ബാഗ്,നോട്ടുപുസ്തകങ്ങള്‍,ക്രയോണ്‍സ്,ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റ് എന്നിവ അടങ്ങിയ കിറ്റ് പി.ടി.എ പ്രസിഡണ്ട് ശ്രീ.രാമകൃഷ്ണന്‍ ചടങ്ങില്‍ വിതരണം ചെയ്തു.സംഗമം കൊടവലം,ദേവി ക്ലബ്ബ് എടമുണ്ട,കലാകായിക സമിതി തടത്തില്‍,ഉദയ ആര്‍ട്സ്-സ്പോര്‍ട്സ് ക്ലബ്ബ് ഉദയനഗര്‍,എ.കെ.ജി.പുല്ലൂര്‍,പി.സ്മാരക ഗ്രന്ഥാലയം എന്നീ സ്ഥാപനങ്ങളായിരുന്നു സ്പോണ്‍സര്‍മാര്‍.
തുടര്‍ന്ന് കുട്ടികളെ പാട്ടുകള്‍ പാടി രസിപ്പിച്ചു ശ്രീ മാധവന്‍ പെരിയ.
സുനില്‍ വരയില്ലം സ്പോണ്‍സര്‍ ചെയ്ത പായസവും മുഴുവന്‍ കുട്ടികള്‍ രക്ഷിതാക്കള്‍ക്കും വിതരണം ചെയ്തു.






പിന്നീട് നവാഗതരുടെ രക്ഷിതാക്കള്‍ക്കായി പ്രത്യക ക്ലാസ് സംഘടിപ്പിച്ചു.കാസര്‍ഗോഡ് ഡയറ്റ് ലക്ചറര്‍ ശ്രീ.സുബ്രഹ്മണ്യന്‍ ഒന്നാം ക്ലാസുകാരുടെ പ്രത്യേകതകളെക്കുറിച്ചും അവരുടെ പഠനരീതിയെക്കുറിച്ചും എടുത്ത ക്ലാസ് രക്ഷിതാക്കള്‍ക്ക് ഏറെ വിജ്ഞാനപ്രദമായിരുന്നു.



No comments:

Post a Comment