ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Wednesday, January 11, 2017

എന്റെ വിദ്യാലയം മാറുന്ന വിദ്യാലയം

സ്ക്കൂള്‍ വികസനത്തിനായി പ്രാദേശിക കൂട്ടായ്മകള്‍



















സുഹൃത്തേ,

പുല്ലൂര്‍ ഗവ.യു.പി.സ്ക്കൂള്‍  ഒരു വട്ടം കൂടി   ഈ വിദ്യാലയമുറ്റത്തേക്ക് താങ്കളെ തിരിച്ചു വിളിക്കുകയാണ്.

നമ്മുടെ ജീവിതത്തില്‍ നിന്ന്,ഓര്‍മ്മകളില്‍ നിന്ന് എങ്ങനെയാണ് നമുക്ക് ഈ വിദ്യാലയത്തെ അടര്‍ത്തിമാറ്റാന്‍ കഴിയുക?
ഈ വിദ്യാലയത്തിലെ ക്ലാസുമുറികള്‍,ഒരേ ബെഞ്ചിലിരുന്നു പഠിച്ച കൂട്ടുകാര്‍,കറുത്ത ബോര്‍ഡില്‍ തെളിഞ്ഞ അറിവിന്റെ അക്ഷരക്കൂട്ടങ്ങള്‍,നമ്മെ നേര്‍വഴിക്കു നയിച്ച നമ്മുടെ പ്രിയപ്പെട്ട
ഗുരുക്കന്‍മാര്‍.....


 1924 ല്‍ ആണ് പുല്ലൂര്‍ഗവ.യു.പി.സ്ക്കൂള്‍  സ്ഥാപിതമായത്.
ഏതാണ്ട് നൂറു വര്‍ഷം പൂര്‍ത്തിയാക്കാന്‍ തുടങ്ങുന്ന ഈ  വിദ്യാലയത്തിന് പുല്ലൂരിന്റേയും പരിസര പ്രദേശത്തിന്റെയും സാംസ്ക്കാരിക വളര്‍ച്ചയില്‍ ഒരു പ്രധാന സ്ഥാനമുണ്ട്.അജ്ഞതയിലും അന്ധകാരത്തിലും ആണ്ടുകിടന്ന ഒരു ജനസമൂഹത്തെ അറിവിന്റേയും  സ്വാതന്ത്ര്യത്തിന്റെയും വെളിച്ചത്തിലേക്ക് നയിച്ചതില്‍ ഈ വിദ്യാലയവും അതിന്റേതായ  പങ്ക് വഹിച്ചിട്ടുണ്ട്.പുല്ലൂര്‍ പ്രദേശത്തെ മനുഷ്യരുടെ ജീവിതവും അവരുടെ സാംസ്ക്കാരികമായ ഉയര്‍ത്തെഴുനേല്‍പ്പുമായി  ഈ വിദ്യാലയത്തിന്റെ ചരിത്രം കെട്ടുപിണഞ്ഞു കിടക്കുന്നു.


 ഇത്തവണ നാം കൈകോര്‍ക്കുന്നത് നമ്മുടെ വിദ്യാലയത്തെ മാറ്റിത്തീര്‍ക്കാനാണ്.നാം പഠിക്കുമ്പോള്‍ ഇവിടെ പരിമിതമായ സൗകര്യങ്ങളേ  ഉണ്ടായിരുന്നുള്ളു.പക്ഷേ,നമ്മുടെ കുട്ടികള്‍ക്ക് അതു പോര.ആധുനിക സൗകര്യങ്ങളുള്ള,ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന,കുട്ടികള്‍  ഇഷ്ടപ്പെടുന്ന  ഒരു വിദ്യാലയമായി നമുക്കിതിനെ മാറ്റിയെടുക്കണം.അടുത്ത അഞ്ചുവര്‍ഷം കൊണ്ട് പുല്ലൂര്‍ പ്രദേശത്തെ ജനങ്ങളുടെ അഭിമാന സ്ഥാപനമായി പുല്ലൂര്‍ഗവ.യു.പി.സ്ക്കൂള്‍ ഉയരണം.രാഷ്ടീയ വ്യത്യാസം മറന്ന്, ഒരേ മനസ്സോടെ നാം കൈകോര്‍ത്താല്‍ സാക്ഷാത്ക്കരിക്കാന്‍ കഴിയുന്നതേയുള്ളു ഈ സ്വപ്നം.

 ഫെബ്രുവരി മാസം ആദ്യവാരത്തില്‍ നാം വിദ്യാലയമുറ്റത്ത് വീണ്ടും കൂടിച്ചേരും.വിദ്യാലയത്തിനായി ഒരു സമഗ്രവികസന പദ്ധതി തയ്യാറാക്കാനുള്ള ഒരു ശില്പശാലയാണ് അന്ന് നടക്കുക.അഞ്ചുവര്‍ഷം കഴിയുമ്പോള്‍ നമ്മുടെ വിദ്യാലയം ഇങ്ങനെയായിരിക്കണമെന്ന  സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ നമുക്ക് കഴിയണം.ശ്രീ.പി.കരുണാകരന്‍ എം.പി.യായിരിക്കും വികസന ശില്പശാല ഉദ്ഘാടനം ചെയ്യുക.ഈ സംരംഭം വിജയപ്രദമാക്കുന്നതിന്റെ മുന്നോടിയായി പ്രാദേശിക തലത്തില്‍ സ്ക്കൂള്‍ വികസന കൂട്ടായ്മകള്‍ സംഘടിപ്പിക്കേണ്ടതുണ്ട്.അതിന്റെ സ്ഥലവും തീയ്യതിയും സമയവും ഈ നോട്ടീസില്‍ നല്‍കിയിട്ടുണ്ട്.

 ഈ വിദ്യാലയത്തിന്റെ ഓര്‍മ്മ കെട്ടുപോകാതെ മനസ്സില്‍ സൂക്ഷിക്കുന്ന ഓരോരുത്തരും അതില്‍ പങ്കാളികളാകണം.ഒരുമിച്ചു പഠിച്ച പഴയ കൂട്ടുകാരെക്കൂടി അതില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കണം.
നമ്മുടെ പ്രിയപ്പെട്ട വിദ്യാലയത്തിനുവേണ്ടി നമുക്ക് ഒരിക്കല്‍കൂടി കൈകോര്‍ക്കാം..



എന്ന് സ്നേഹത്തോടെ, 

പി.ടി.എ പ്രസിഡണ്ട് /സെക്രട്ടറി


സ്ക്കൂള്‍ വികസനത്തിനായുള്ള  പ്രാദേശിക കൂട്ടായ്മയുടെ യോഗം

തീയ്യതി...............സ്ഥലം...........................സമയം................


 

No comments:

Post a Comment