ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, January 20, 2017

വിക്ടോറിയ വെള്ളച്ചാട്ടം കാണാനെത്തിയ സഞ്ചാരികള്‍


ആറാം ക്ലാസുകാര്‍ക്ക് എസ്.കെ.പൊറ്റക്കാടിന്റെ 'കാപ്പിരികളുടെ നാട്ടില്‍' നിന്നുള്ള 'വിക്ടോറിയ വെള്ളച്ചാട്ടം' പഠിക്കാനുണ്ട്.വിക്ടോറിയ വെള്ളച്ചാട്ടം കാണാനെത്തിയ സഞ്ചാരികളായി കുട്ടികള്‍.പശ്ചാത്തലത്തില്‍ ഡേവിഡ് ലിവിംഗ്സ്റ്റണിന്റെ പ്രതിമയും കാണാം...Improvisation


ഈ പ്രവര്‍ത്തനം ചെയ്തതുകൊണ്ട് കുട്ടികള്‍ക്കുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെ?
  • പാഠത്തിന്റെ ആഴത്തിലുള്ള വായന സാധ്യമായി.
  • പാഠഭാഗത്തെ ഭാവനയില്‍ പുനഃസൃഷ്ടിച്ചു.
  • കാണുന്നത് വിക്ടോറിയ വെള്ളച്ചാട്ടമാണെന്ന് കാഴ്ചക്കാര്‍ക്ക് മനസ്സിലാകുന്നരീതിയിലുള്ള സംഭാഷണങ്ങള്‍ തത്സമയം രൂപപ്പെടുത്തി.
  • റിഹേഴ്സലിന് സമയം നല്‍കാത്തതുകാരണം കുട്ടികള്‍ക്ക്  തങ്ങളുടെ സര്‍ഗ്ഗാത്മകതയെ Improvisation വേണ്ടി ഉപയോഗപ്പെടുത്താനുള്ള അവസരമുണ്ടായി.
  • പാഠഭാഗത്തെ വൈകാരികമായി ഉള്‍ക്കൊള്ളാനും പുനഃസൃഷ്ടിക്കാനുമുള്ള അവസരമുണ്ടായി.
  • പാഠഭാഗവുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനം ചെയ്യാനുള്ള പ്രചോദനം കൂടിയായി ഈ പ്രവര്‍ത്തനം.




No comments:

Post a Comment