ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, January 13, 2017

സ്ക്കൂള്‍ വികസനത്തിനായി പ്രാദേശിക കൂട്ടായ്മകള്‍ രൂപം കൊണ്ടു.ഇനി ആലോചനാ യോഗങ്ങള്‍


ഇന്നത്തെ യോഗത്തില്‍ രക്ഷിതാക്കളില്‍ നിന്നും ആവേശകരമായ പ്രതികരണം.സ്ക്കുള്‍ പരിസരത്തെ പത്ത് പ്രദേശങ്ങളില്‍ നിന്നും പത്ത് ജനകീയ കമ്മിറ്റികള്‍ രൂപം കൊണ്ടു.

1.കൊടവലം 2.പുല്ലൂര്‍ സ്ക്കൂള്‍ പരിസരം 3.കേളോത്ത് 4.പൊള്ളക്കട 5.താളിക്കുണ്ട് 6.വണ്ണാര്‍ വയല്‍,കണ്ണങ്കോത്ത് 7.തടത്തില്‍ 8.ഉദയനഗര്‍ ജംഗ്ഷന്‍ 9.കരക്കക്കുണ്ട് 10.പുല്ലൂര്‍ ജംഗ്ഷന്‍





ഓരോ പ്രാദേശിക കമ്മിറ്റികള്‍ക്കും കണ്‍വീനറേയും ജോ.കണ്‍വീനറേയും തെരഞ്ഞെടുത്തു.കൂടാതെ പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും.
അതാതു പ്രദേശത്ത് സ്ക്കൂള്‍ വിസനക്കൂട്ടായ്മകള്‍ സംഘടിപ്പിക്കാനുള്ള ചുമതല ഈ ജനകീയ കമ്മിറ്റിക്കായിരിക്കും.രണ്ടാഴ്ചയ്ക്കകം ഓരോ പ്രദേശത്തും എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് വികസനക്കൂട്ടായ്മകള്‍ നടക്കും.സ്ക്കൂളിലെ മുന്‍ വിദ്യാര്‍ത്ഥികള്‍,വിവിധ രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകര്‍,കുടുംബശ്രീ അംഗങ്ങള്‍,ക്ലബ്ബുകള്‍,മറ്റു പ്രമുഖ വ്യക്തികള്‍ എന്നിവര്‍ ആ യോഗത്തില്‍ പങ്കാളികളാകും.സ്ക്കൂള്‍ വികസനപദ്ധതിയുടെ കരട്  ആ യോഗത്തില്‍ ചര്‍ച്ച ചെയ്യും.നര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കൂട്ടിച്ചേര്‍ക്കലുകളും നടത്തും.



ഫെബ്രൂവരി ആദ്യവാരം പ്രാദേശിക ജനകീയ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ പുല്ലൂര്‍ പ്രദേത്തെ മുഴുവന്‍ ജനങ്ങളും വിദ്യാലയത്തില്‍ ഒത്തുചേരും.അന്നേ ദിവസം സ്ക്കൂള്‍ വികസന സെമിനാര്‍ നടക്കും.കാസര്‍ഗോഡ് എം.പി. ശ്രീ പി കരുണാകരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.അവിടെവെച്ച് അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന സ്ക്കൂള്‍ വികസന പദ്ധതിക്ക് അന്തിമ രൂപം നല്‍കും.







No comments:

Post a Comment