ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, January 6, 2017

ആശംസാകാര്‍ഡുകളെന്ന ആവിഷ്ക്കാരം



ആശംസാകാര്‍ഡുകള്‍ നിര്‍മ്മിക്കാന്‍  കുട്ടികള്‍ക്ക് ഏറെ ഇഷ്ടമാണ്.കാരണം അത് കുട്ടികളുടെ ശക്തമായ സര്‍ഗ്ഗാത്മക ആവിഷ്ക്കാരമാണ്. അതില്‍ വരയുണ്ട്;വര്‍ണ്ണങ്ങള്‍ ശരിയായ വിന്യസിക്കാനുള്ള കുട്ടികളുടെ ശ്രമമുണ്ട്;ലേ-ഔട്ടുണ്ട്‌;കത്രിക ഉപയോഗിച്ച് ചെയ്യേണ്ട അലങ്കാരപ്പണികളുണ്ട്;മറ്റുള്ളവരുടേതില്‍ നിന്നും തന്റേത് എങ്ങനെ വ്യത്യസ്തമാക്കാം എന്ന ചിന്തയുണ്ട്; ആശംസാവാചകങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതില്‍ കുട്ടികളുടെ ഭാഷാപരമായ കഴിവുകളുടെ പ്രയോഗമുണ്ട്. എല്ലാത്തിലുമപരി കാര്‍ഡുകളുടെ കൈമാറ്റം കുട്ടികള്‍ക്കിടയിലെ സ്നേഹബന്ധത്തിന്റെ പ്രകടനം കൂടിയാണ്.

അഞ്ചാം ക്ലാസുകാര്‍ ആശംസാകാര്‍ഡുകളുടെ നിര്‍മ്മാണത്തില്‍.
.






No comments:

Post a Comment