ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, August 5, 2016

യുദ്ധവിരുദ്ധ പോസ്റ്ററുകള്‍



ഇന്ന് വിവിധ ക്ലാസുകളില്‍ യുദ്ധവിരുദ്ധ പോസ്റ്ററുകളുടെ നിര്‍മ്മാണം നടന്നു.
ഓര ക്ലാസിലേയും ബേസിക്ക് ഗ്രൂപ്പുകളായിരുന്നു പോസ്റ്റര്‍ തയ്യാറാക്കിയത്.പോസ്റ്റര്‍ നിര്‍മ്മാണത്തിന്റെ പ്രക്രിയകള്‍ പാലിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തനം.

  • ഹിരോഷിമയുടേയും സഡാക്കോയുടേയും കഥ കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു.
  • യുദ്ധം ഉണ്ടാക്കുന്ന ഭീകരതയെക്കുറിച്ചും അത് എങ്ങനെയാണ് മനുഷ്യരാശിക്ക് എതിരാകുന്നത് എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.യുദ്ധത്തിനെതിരായ നമ്മുടെ പ്രതിഷേധം പോസ്റ്ററിലൂടെ ആവിഷ്ക്കരിക്കാം എന്ന ധാരണയിലെത്തി.
  • എങ്ങനെയായരിക്കണം ഒരു പോസ്റ്റര്‍-ചര്‍ച്ച
  • ചില പോസ്റ്ററുകള്‍ മാതൃകയായി പരിചയപ്പെട്ടു.
  • പോസ്റ്ററിലേക്കാവശ്യമായ വാക്യങ്ങള്‍ ഗ്രൂപ്പില്‍ കണ്ടെത്തി.
  • അതില്‍ നിന്നും മികച്ച രണ്ടു വാക്യങ്ങള്‍ തെരഞ്ഞെടുത്തു.
  • ഓരോ ഗ്രൂപ്പും രണ്ടുവീതം പോസ്റ്റര്‍ നിര്‍മ്മിക്കാന്‍ ധാരണയായി.
  •  ആവശ്യമായ കടലാസുകളും നിറങ്ങളും നല്‍കി.
  • പോസ്ററര്‍ നിര്‍മ്മാണത്തിനു ശേഷം ഗ്രൂപ്പുകള്‍ പരസ്പരം വിലയിരുത്തി.
  • ഓരോന്നിന്റേയും ഗുണങ്ങളും ദോഷങ്ങളും ചര്‍ച്ച ചെയ്തു.
  • മികച്ചത് കണ്ടെത്തി.

പോസ്റ്ററുകള്‍ നാളെ ഹിരോഷിമാ ദിനത്തില്‍ സ്ക്കൂളില്‍ പ്രദര്‍ശിപ്പിക്കും.
.








No comments:

Post a Comment