ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, November 27, 2015

ക്ലാസിലെ പത്രങ്ങള്‍

അഞ്ചാം ക്ലാസിലെ ബേസിക്ക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആഴ്ച പത്രനിര്‍മ്മാണമായിരുന്നു. അഞ്ച് ഗ്രൂപ്പുകള്‍ അഞ്ചു പത്രങ്ങള്‍ ഉണ്ടാക്കുന്നു. തിങ്കള്‍ മുതല്‍ വ്യാഴം വരെ 5 ദിവസങ്ങളെടെക്കാം.വ്യാഴാഴ്ച ഉച്ചഭക്ഷണത്തിനു ശേഷം ഓരോ ഗ്രൂപ്പും തങ്ങള്‍ നിര്‍മ്മിച്ച പത്രം ക്ലാസില്‍ അവതരിപ്പിക്കുന്നു.ഓരോ ഗ്രൂപ്പും മറ്റു ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നു.ഗ്രേഡു ചെയ്യുന്നു..












ഈ ആഴ്ചത്തെ പ്രവര്‍ത്തനം ജലവുമായി ബന്ധപ്പെട്ട മുന്നു പരീക്ഷണങ്ങളുടെ അവതരണമായിരുന്നു.അതിന്റെ പരീക്ഷണക്കുറിപ്പും തയ്യാറാക്കണം.രണ്ടും ചേര്‍ത്താണ് ഗ്രേഡിങ്ങ്...ഇങ്ങനെ ഒരു മാസം നാലു പ്രവര്‍ത്തനങ്ങള്‍..ഇതില്‍ അഞ്ചു ഗ്രൂപ്പുകളില്‍ 
ഏറ്റവും മികച്ച സ്കോര്‍ നേടിയ ഗ്രൂപ്പിനെ കണ്ടെത്തുന്നു.അവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു.അതു കഴിഞ്ഞാല്‍ പുതിയ ഗ്രൂപ്പ് രൂപീകരിക്കുന്നു...പുതിയ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നു...













രാവിലെ 9.30 .മുന്നാം ക്ലാസിലെ കുട്ടികള്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.ഒരു ഗ്രൂപ്പ് അക്ഷരങ്ങള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് വാക്കുകള്‍  നിര്‍മ്മിക്കുന്നു..മറ്റൊരു ഗ്രൂപ്പ് ഡയറി വായിക്കുകയാണ്.ഓരോരുത്തരുടേയും ഡയറിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.ഇനിയൊരു ഗ്രൂപ്പ് പത്രം വായിക്കുന്നു.നാലാമത്തെ ഗ്രൂപ്പ് ഗണിത പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു...കുട്ടികളുടെ സ്വയം നിയന്ത്രിത പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാതൃക...








സെമിനാര്‍

ക്ലാസ്  VIIഅടിസ്ഥാനശാസ്ത്രം
യൂണിറ്റ് :നിര്‍മ്മലമായ പ്രകൃതിക്കായ്..
സെമിനാര്‍ : ജല സംരക്ഷണത്തിനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍



No comments:

Post a Comment