ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Wednesday, November 1, 2017

കുട്ടികള്‍ക്ക് പുസ്തകസമ്മാനവുമായി പൂര്‍വ്വവിദ്യാര്‍ത്ഥികളെത്തി…

നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന പുസ്തകശേഖരണ വരാചരണത്തിന് ആവേശകരമായ തുടക്കം.




നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന പുസ്തകശേഖരണ വരാചരണത്തിന് ആവേശകരമായ തുടക്കം. 7000 രൂപ മുഖവിലയുള്ള പുസ്തകപ്പൊതിയുമായാണ് പുര്‍വ്വവിദ്യാര്‍ത്ഥികളായ ശ്രീ.രാജേഷ്,ശ്രീ.ശ്രീനാഥ്,ശ്രീ.രജീഷ് എന്നിവര്‍ രാവിലെ സ്ക്കൂള്‍ അസംബ്ലി ചേരുന്നതിന്ന് തൊട്ടുമുന്നേ സ്ക്കൂളില്‍ എത്തിയത്. 1990-97 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണിവര്‍.ഈകൂട്ടായ്മയുടെ വകയാണ് പുസ്തകം.

അസംബ്ളിയില്‍ വെച്ച് സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീമതി.ഇന്ദിരാമ്മ ടീച്ചര്‍,ലൈബ്രേറിയന്‍  ശ്രീമതി.വിനീത ടീച്ചര്‍,ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ സ്കൂള്‍ ലീഡര്‍ നന്ദനാമോഹന്‍  എന്നിവര്‍ ഏറ്റുവാങ്ങി.

 പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന എല്ലാകുട്ടികളെയും മികച്ച വായനക്കാരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സര്‍വ്വ ശിക്ഷാ അഭിയാന്‍ നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കുന്ന നല്ല വായന,നല്ല പഠനം, നല്ല ജീവിതം എന്ന പരിപാടിയുടെ ഭാഗമായുള്ള പുസ്തകശേഖരണ വരാചരണത്തിന് ഇത് വലിയ ആവേശം പകര്‍ന്നിരിക്കുന്നു.ഈ മാതൃകപിന്തുടര്‍ന്ന് കൂടുതല്‍ പേര്‍ കുട്ടികള്‍ക്ക് പുസ്തകസമ്മാനവുമായി വിദ്യാലയത്തിലെത്തും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.



നവംബര്‍ 7ന് ഉച്ചയ്ക്കുശേഷം വിദ്യാര്‍ത്ഥികളും അധ്യാപികമാരും രക്ഷിതാക്കളും പൂര്‍വ്വവിദ്യാര്‍ത്ഥികളും നിങ്ങളുടെ വീടുകള്‍ സന്ദര്‍ശിക്കും.നിങ്ങള്‍ നല്‍കുന്ന പുസ്തകങ്ങള്‍ സ്വീകരിക്കും.


എല്ലാവരും പുസ്തകങ്ങള്‍ സ്ക്കൂള്‍ ലൈബ്രറിയിലേക്ക് സംഭാവന നല്‍കുമ്പോള്‍ ശ്രദ്ധിക്കുക.അത് കുട്ടികള്‍ക്കുള്ളതാണ്.അവര്‍ക്ക് വായിച്ച് ആസ്വദിക്കാന്‍ കഴിയന്നതായിരിക്കണം.അവരുടെ ചിന്തകളെ ഉണര്‍ത്തുന്നതായിരിക്കണം.













പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രീ-പ്രൈമറി കലോത്സവത്തില്‍ നാടോടിനൃത്തത്തില്‍ 

രണ്ടാം സമ്മാനം നേടിയ മിടുക്കി 

ആവണി.ടി.വി
മോള്‍ക്ക് അഭിനന്ദനങ്ങള്‍

 


No comments:

Post a Comment