ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, November 3, 2017

മാതൃഭാഷാ സെമിനാറും അംഗത്വവിതരണോദ്ഘാടനവും

നവംബര്‍ 5 ഞായറാഴ്ച രാവിലെ 10 മണിക്ക്

 



പൂര്‍വ്വ വിദ്യാര്‍ത്ഥി സമിതി,

ഗവ.യു.പി.സക്കൂള്‍ പുല്ലൂര്‍


പ്രിയരെ,
പുല്ലൂര്‍ പ്രദേശത്തിന്റെ സാംസ്ക്കാരിക വിദ്യാഭ്യാസ പുരോഗതിയുടെ ആധാരശിലയായ പുല്ലൂര്‍ ഗവ.യു.പി.സ്ക്കൂളിനെ അന്താരാഷ്ട്ര മികവിലേക്ക് ഉയര്‍ത്താനുള്ള കര്‍മ്മ പരിപാടികള്‍ക്ക് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തുടക്കം കുറിച്ചിരിക്കയാണല്ലോ.വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ പുരോഗതിക്ക് ക്രിയാത്മകമായ പിന്തുണ നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ രൂപീകരിച്ച കാര്യം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.

കഴിഞ്ഞ ഒന്‍പത് ദശകങ്ങളായി ഈ വിദ്യാലയത്തില്‍ നിന്നും പഠിച്ചിറങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും മാത്യവിദ്യാലയത്തിന്റെ പുരോഗതിക്കായി ഒന്നിച്ചണിനിരത്തുകയും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസക്തിയും മാതൃഭാഷയിലൂടേയുള്ള ബോധനത്തിന്റെ പ്രാധാന്യവും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുക എന്നതാണ് നമ്മുടെ പ്രധാന ലക്ഷ്യം.


 
അതിനായി മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും സമിതിയില്‍ അംഗങ്ങളാക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കയാണ്.പ്രസ്തുത അംഗത്വവിതരണത്തിന്റെ ഉദ്ഘാടനവും മാതൃഭാഷാസെമിനാറും നവംബര്‍ 5 ഞായറാഴ്ച പുല്ലൂര്‍ ഗവ.യു.പി.സ്ക്കൂളില്‍ വെച്ച് നടത്തുകയാണ്.പ്രസ്തുത പരിപാടിയിലേക്ക് മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും  സാംസ്ക്കാരിക പ്രവര്‍ത്തകരുടേയും സാന്നിധ്യം സാദരം ക്ഷണിക്കുന്നു.

പ്രസിഡണ്ട്‌‌ \സിക്രട്ടറി
പൂര്‍വ്വ വിദ്യാര്‍ത്ഥി സമിതി


No comments:

Post a Comment