ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, November 10, 2017

പുസ്തകശേഖരണം വിജയത്തിലേക്ക്; രണ്ടുമണിക്കൂര്‍ കൊണ്ട് സമാഹരിച്ചത് 25000രൂപയുടെ പുസ്തകങ്ങള്‍




SSA യുടെ 'നല്ല വായന,നല്ല പാഠം,നല്ല ജീവിതം' എന്ന പരിപാടിയുടെ ഭാഗമായി നവംബര്‍ ഏഴാം തീയ്യതി നടത്തിയ പുസ്തകശേഖരണം ഫലം കണ്ടു.കുട്ടികളും രക്ഷിതാക്കളും അധ്യാപികമാരും പുല്ലൂര്‍ പ്രദേശത്തെ വീടുകള്‍ കയറിങ്ങിയപ്പോള്‍ ലഭിച്ചത് 450ല്‍പരം പുസ്തകങ്ങള്‍.ഇതിന്റെ മുഖവില ഏതാണ്ട് 25000രൂപയോളം വരും.


നവംബര്‍ 7 ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ആരംഭിച്ച സ്ക്വാഡു പ്രവര്‍ത്തനം  5 മണിക്ക് അവസാനിപ്പിച്ചപ്പോഴാണ് ഇത്രയും പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക് സമാഹരിക്കാന്‍ കഴിഞ്ഞത്.എല്ലാ പുസ്തകങ്ങളും പുതിയവയാണ്.പഴയപുസ്തകങ്ങള്‍ തീരെയില്ലെന്നുതന്നെ പറയാം.കുട്ടികളുടെ നേത്യത്വത്തില്‍ ചിട്ടയായി നടത്തിയ പ്രരാംഭപ്രവര്‍ത്തനങ്ങളായിരുന്നു പരിപാടി വിജയത്തിലെത്തിച്ചത്.


എന്തൊക്കെയായിരുന്നു ആ പ്രവര്‍ത്തനങ്ങള്‍ ?പരിശോധിക്കാം.

ആറ് ഏഴ് ക്ലാസിലെ കുട്ടികളെ എട്ടു സ്വാഡുകളായി തിരിച്ചു.കുട്ടികളുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്തിനനുസരിച്ചായിരുന്നു ഇങ്ങനെ തിരിച്ചത്.ഒരു സ്ക്വാഡില്‍  പത്ത് കുട്ടികള്‍.രണ്ട് അധ്യാപികമാര്‍ക്കും സ്ക്വാഡിന്റെ ചുമതല നല്‍കി.


ഓരോ സ്ക്വാഡും തങ്ങളുടെ പ്രദേശത്ത് ഒരാഴ്ചമുമ്പേ പ്രചാര‌ണത്തിനിറങ്ങി.കുട്ടികളുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങിയായിരുന്നു പ്രചാരണം.രാവിലെ സ്ക്കൂളിലേക്ക് വരുന്ന വഴിയും വൈകുന്നേരം സ്ക്കൂല്‍വിട്ട് വീട്ടില്ക്ക് പോകുന്നവഴിയുമാണ് കുട്ടികളുടെ പ്രചാരണപ്രവര്‍ത്തനം.'എന്റെ വിദ്യാലയത്തിന് എന്റെ വക പുസ്തകം'എന്ന തലക്കെട്ടോടെ നോട്ടീസുകള്‍ വിതരണം ചെയ്തു.കൂടാതെ സ്ക്കൂള്‍ ബ്ലോഗ്,വാട്ട്സ് ആപ്പ് എന്നിവ വഴിയും പ്രചാരണം നടത്തി.രക്ഷിതാക്കളുടെ സഹകരണവും അഭ്യര്‍ത്ഥിച്ചു.



 നവംബര്‍ 7 ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ആറ് ഏഴ് ക്ലാസിലെ കുട്ടികളും അധ്യാപികമാരും രക്ഷിതാക്കളും അടങ്ങുന്ന സ്ക്വാഡുകള്‍ ഗൃഹസന്ദര്‍ശനം നടത്തി.നാട്ടുകാരുടെ പ്രതികരണം ആവേശകരമായിരുന്നു.കുട്ടികള്‍ക്ക് നല്‍കാനായി അവര്‍ പുസ്തകങ്ങള്‍ വാങ്ങിവെച്ചിരുന്നു.ഒന്നോ രണ്ടോ പുസ്തകങ്ങള്‍.വാങ്ങിവയ്ക്കാന്‍ സൗകര്യപ്പെടാത്തവര്‍ രണ്ടു ദിവസത്തിനകം പുസ്തകം സ്ക്കൂളിലെത്തിക്കാമെന്ന വാക്കും തന്നു.ലഭിച്ച പുസ്തകങ്ങളില്‍ ഭൂരിഭാഗവും ബാലസാഹിത്യകൃതികള്‍തന്നെയായിരുന്നു.കുട്ടികള്‍ക്ക് വായിച്ച് ആസ്വദിക്കാന്‍ പറ്റുന്നവ.

യഥാര്‍ത്ഥത്തില്‍ പുസ്തകം സമാഹരിക്കാനുള്ള കുട്ടികളുടെ ഉത്സാഹമായിരുന്നു ഈ പരിപാടി വിജയത്തിലെത്തിച്ചത്.ചെറിയ ഒരു ശ്രമം വലിയ നേട്ടം കൊണ്ടുവരുമെന്ന നല്ല പാഠമാണ്  ഇതു ഞങ്ങള്‍ക്ക് സമ്മാനിച്ചത്.









സ്ക്കൂളില്‍ നിന്നും ട്രാന്‍സ്ഫറായിപ്പോയ പ്യൂണ്‍ സുജാത സംഭാവനയായി   3000രൂപയുടെ പുസ്തകങ്ങള്‍ അസംബ്ലിയില്‍വെച്ച് ഹെഡ്മിസ്റ്റ്രസിനെ ഏല്‍പ്പിക്കുന്നു. 









No comments:

Post a Comment