ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Sunday, November 5, 2017

സുജാതയ്ക്ക് സ്നേഹപൂര്‍വ്വം യാത്രയയപ്പ്..


കഴി‍‍ഞ്ഞ ആറു വര്‍ഷത്തോളമായി സക്കൂളില്‍ പ്യൂണ്‍ ആയി ജോലിചെയ്യുന്ന സുജാതയ്ക്ക് സ്റ്റാഫിന്റെ വക ഊഷ്മളമായ യാത്രയയപ്പ് നല്‍കി.ജോലിയിലുള്ള തന്റെ ആത്മാര്‍ത്ഥതകൊണ്ടും സഹപ്രവര്‍ത്തകരോടും കുട്ടികളോടുമുള്ള സ്നേഹപൂര്‍ണ്ണമായ പരുമാറ്റം കൊണ്ടും ഏവര്‍ക്കും മാതൃകയായിരുന്നു സുജാത.സക്കൂളിലെ ഓഫീസ് ജോലിയിലുള്ള അറിവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും കൊണ്ട് സുജാത തന്റെ ജോലി മികവുറ്റതാക്കി.

സുജാതയുടെ അഭാവം സ്ക്കൂളിന് തീരാ നഷ്ടമായിരിക്കുമെന്ന് യാത്രയപ്പ് യോഗത്തില്‍ ഹെഡ്മിസ്ട്രസ് ഇന്ദിരാമ്മ ടീച്ചര്‍ പറഞ്ഞു.സീനിയര്‍ അസിസ്റ്റന്റ് ചന്ദ്രിക ടീച്ചര്‍,   സ്റ്റഫ് സിക്രട്ടറി രാജേഷ് മാസ്റ്റര്‍,രാധിക ടീച്ചര്‍,എസ്.ആര്‍.ജി.കണ്‍വീനര്‍ സീമ ടീച്ചര്‍,സുരേന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സുജാതയുടെ സേവനം അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.




 




 

No comments:

Post a Comment