ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Thursday, November 23, 2017

ഇനി ഈ ക്ലാസുമുറികളില്‍ ഐ.ടി.അധിഷ്ഠിത പഠനം



പുല്ലൂര്‍ സ്ക്കൂള്‍ അതിന്റെ  പുരോഗതിയില്‍ ഒരു നാഴികക്കല്ലു പിന്നിടുകയാണ്.ഇനി മുഴുവന്‍ ക്ലാസുമുറികളിലും പഠനം  ഐ.ടി.അധിഷ്ഠിതമാകും.സ്ക്കൂള്‍ ഹൈടെക്ക് പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശാരദ.എസ്.നായര്‍ നിര്‍വ്വഹിച്ചു.


ഈ പദ്ധതിയിലൂടെ എന്തൊക്കെ മാറ്റമാണ് ക്ലാസുമുറിയില്‍ വന്നത്?




  • എല്ലാ ക്ലാസുമുറിയിലും ഇന്റര്‍നെറ്റ് കണക്ഷന്‍
  • ഓരോ ക്ലാസിലും പ്രൊജക്ടര്‍,ലാപ്ടോപ്പ്,സ്ക്ക്രീന്‍,സൗണ്ട് സിസ്റ്റം
  • ഐടി സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഓരോ പാഠത്തിന്റേയും വിശദമായ ആസൂത്രണം
  • ഓരോ പാഠം പഠിക്കാനാവശ്യമായ ഡിജിറ്റല്‍ പഠന വിഭവങ്ങളുടെ ശേഖരം
  • ഐടി ഉപയോഗവുമായി ബന്ധപ്പെട്ട് മുഴുവന്‍ അധ്യാപകര്‍ക്കും അവധി ദിവസങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്  ഘട്ടംഘട്ടമായുള്ള തീവ്രപരിശിലനം



 ഐ.ടി.പഠനം ഫലപ്രദമാക്കാന്‍  ഇതോടെ സ്ക്കൂളില്‍ ഇപ്പോള്‍ 13 പ്രൊജക്ടറുകളും 17 ലാപ്ടോപ്പുകളുമുണ്ട്.നേരത്തെയുണ്ടായിരുന്ന കമ്പ്യൂട്ടറുകള്‍ കൂടാതെയാണ് ഇത്.സുസജ്ജമായ  ഐ.ടി.ലാബ് ഇപ്പോള്‍ പുല്ലൂര്‍ സ്ക്കൂളിന് സ്വന്തം.

ക്ലാസുമുറിയില്‍ ഐടി ഉപയോഗം കുട്ടികളുടെ പഠനത്തിന്‍റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കും.പഠനത്തില്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് അത് ഏറെ ഗുണകരമാകും.
സ്ക്കൂള്‍ ഹൈടെക്ക് പദ്ധതിയുടെ ഉദ്ഘാടനം അതുകൊണ്ട് തന്നെ സ്ക്കൂള്‍ വിസനപദ്ധതിയുമുന്നോട്ടുപോകുന്ന നമ്മുടെ സ്ക്കൂളിന് പുത്തന്‍ ഉണര്‍വ്വ് പകരും.



 സ്ക്കൂള്‍ ഹൈടെക്ക് പദ്ധതിയുടെ  ഉദ്ഘാടനചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് വി.രാമകൃഷ്ണന്‍ അധ്യാക്ഷനായിരുന്നു.ഹെഡ്മിസ്റ്റ്രസ് ഇന്ദിരാമ്മ ടീച്ചര്‍ സ്വഗതം പറഞ്ഞു.പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി.ബിന്ദു,ബേക്കല്‍ ബി.ആര്‍.സി പ്രോഗ്രം ഓഫീസര്‍ ശ്രീ.കെ.വി.ദാമോദരന്‍,ഐടി @ സ്ക്കൂള്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീ ശങ്കരന്‍,പൂര്‍വ്വ വിദ്യാര്‍ത്ഥി സമിതി പ്രസിഡണ്ട് ശ്രീ ബാലകൃഷ്ണന്‍,മദര്‍ പിടിഎ പ്രസിഡണ്ട് ശ്രീമതി ദേവിക എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സീനിയര്‍ അസി.ശ്രീമതി.ചന്ദ്രിക ടീച്ചര്‍ നന്ദി പറഞ്ഞു.





No comments:

Post a Comment