ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Friday, December 9, 2016

സ്ക്കൂള്‍ വികസനം-ഒരു ചുവടുവെപ്പുകൂടി


സ്ക്കൂളിന് പുതുതായി അനുവദിക്കപ്പെട്ട മൂന്ന് ക്ലാസുമുറികളുടെ ശിലാസ്ഥാപനം ഡിസംബര്‍ 8 വ്യാഴാഴ്ച  ഉച്ചയ്ക്കുശേഷം 3 മണിക്ക് ഉദുമ എംഎല്‍.എ.ശ്രീ.കെ കുഞ്ഞിരാമന്‍ നിര്‍വ്വഹിച്ചു...എംഎല്‍.എ.യുടെ വികസനഫണ്ടില്‍ നിന്നും അനുവദിക്കപ്പെട്ട  26.65 ലക്ഷം രൂപയാണ്  ഇതന്റെ ചെലവ്.



രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത ചടങ്ങില്‍ പഞ്ചായത്ത് പ്രസി‍ഡണ്ട് ശ്രീമതി.ശാരദ എസ്.നായര്‍ അധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് ശ്രീ വി.രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.പുള്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി.ടി.ബിന്ദു,ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.ബി.വി.വേലായുധന്‍,വിസസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശ്രീമതി.എം.ഇന്ദിര,ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ.പി.നാരായണന്‍,വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി.കെ.ബിന്ദു,ശ്രീമതി.കെ.സീത,ശ്രീ എ സന്തോഷ് കുമാര്‍,മദര്‍ പി.ടി.എ പ്രസിഡണ്ട്.വി.ഗീത,ശ്രീ.എം.വി..നാരായണന്‍,ശ്രീ.വിനോദ് കുമാര്‍ പള്ളയില്‍ വീട്,ശ്രീ.ടി.വി.സുരേഷ്,ശ്രീ.കെ.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.വി.ഗോപി നന്ദി രേഖപ്പെടുത്തി.
 സ്ക്കൂള്‍ വികസനത്തിനായി തയ്യാറാക്കിയ  മാസ്റ്റര്‍ പ്ളാന്‍ സ്റ്റാഫ് സിക്രട്ടറി ശ്രീ.പി.ടി.രാജേഷ് അവതരിപ്പിച്ചു.




  ഹരിത കേരളം

സ്ക്കൂളും പരിസരവും കുട്ടികള്‍ വൃത്തിയാക്കുന്നു.




ഹരിത കേരളം എന്ന വിഷയത്തെ അസ്പദമാക്കി  അഞ്ചാം ക്ലാസുകാരുടെ കൂട്ടചിത്രംവര








Monday, December 5, 2016

സ്ക്കൂള്‍ വികസനത്തിന് ഇതാ ഒരു മാസ്റ്റര്‍ പ്ലാന്‍


പുല്ലൂര്‍ സ്ക്കൂള്‍ വികസനത്തിന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ പി.ടി.എ.യും സ്ക്കൂള്‍ വികസനസമിതിയും സ്ററാഫ് കൗണ്‍സിലും.ഇവരുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ സ്ക്കൂള്‍ വികസനത്തില്‍ ചില സുപ്രധാന ചുവടുവെപ്പുകള്‍ നടത്തിക്കഴിഞ്ഞു.കഴിഞ്ഞ വര്‍ഷം ഏതാണ്ട് എട്ട് ലക്ഷത്തോളം രൂപയാണ് രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നവരില്‍ നിന്നുമായി പിരിച്ചെടുത്തത്.ഈ പണം ഉപയോഗിച്ചുകൊണ്ട് കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ഒരിടമായി സ്ക്കൂളിനെ മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ക്കൂള്‍ പെയിന്റിങ്ങ് പൂര്‍ത്തിയാക്കി. ചുമരുകളില്‍ ആകര്‍ഷകമായ ചിത്രങ്ങള്‍ വരച്ചു.ക്ലീന്‍ ടോയ് ലറ്റുകള്‍ എന്ന ലക്ഷ്യത്തോടെ മുഴുവന്‍ ടോയ് ലറ്റുകളും അറ്റകുറ്റപണികള്‍ നടത്തി ശുചിത്വപൂര്‍ണ്ണമാക്കി.മുഴുവന്‍ കെട്ടിടങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആധുനിക രീതിയിലുള്ള ഇലക്ട്രിഫിക്കേഷന്‍ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയാകാറായി.പുല്ലൂര്‍-പെരിയ പഞ്ചായത്തിന്റെ ധനസഹായത്തോടെ നിര്‍മ്മിക്കുന്ന അസംബ്ലി-‍‍ഡൈനിങ്ങ് ഹാളിന്റെ പണിയും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

 സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഒരു പത്തു വര്‍ഷം മുന്നില്‍ കണ്ടുകൊണ്ട് സ്ക്കൂള്‍ വികസനത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള ശ്രമത്തിലായിരുന്നു കഴി‍ഞ്ഞ രണ്ടുമാസക്കാലമായി ഞങ്ങള്‍.ഇതിനായി ഈ രംഗത്ത് ഏറെ പരിചയവും കഴിവുമുള്ള തൃശ്ശൂരില്‍ നിന്നുള്ള  സുമേഷ് എന്ന ആര്‍ക്കിടെക്ടിന്റെ സഹായം തേടുകയുണ്ടായി.അദ്ദേഹം സ്ക്കൂള്‍ സന്ദര്‍ശിക്കുകയും സ്ക്കൂള്‍ വികസനവുമായി ബന്ധപ്പെട്ട് സ്ററാഫും പിടിഎ അംഗങ്ങളുമായി സംവദിക്കുകയും ചെയ്തു.


ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട പ്ലാന്‍ പിടിഎ,സ്റ്റാഫ് അംഗങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചു.അപ്പോള്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് വീണ്ടും മെച്ചപ്പെടുത്തലിന് വിധേയമാക്കാനും കഴിഞ്ഞ ദിവസം ധാരണയായി.

 സ്ക്കൂള്‍ വികസനക്കുതിപ്പില്‍ മറ്റൊരു നാഴിക്കല്ലുകൂടി പിന്നിടുകയാണ് ഡിസംബര്‍ 8 വ്യാഴാഴ്ച.സ്ക്കൂളിന് പുതുതായി അനുവദിക്കപ്പെട്ട് മൂന്ന് ക്ലാസുമുറികളുടെ ശിലാസഥാപനം ഉച്ചയ്ക്കുശേഷം 3 മണിക്ക് ഉദുമ എംഎല്‍.എ.ശ്രീ.കെ കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കുകയാണ്.എംഎല്‍.എ.യുടെ വികസനഫണ്ടില്‍ നിന്നും അനുവദിക്കപ്പെട്ട  26.65 ലക്ഷം രൂപയാണ്  ഇതന്റെ ചെലവ്.ആ സമ്മേളനത്തില്‍ വെച്ച് രക്ഷിതാക്കളുടേയും നാട്ടുകാരുടേയും മുന്നില്‍ സ്ക്കൂള്‍ വികസനത്തിനായി തയ്യാറാക്കിയ  മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കാനും എല്ലാവരുടേയും  സഹകരണം അഭ്യര്‍ത്ഥിക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്.



 പുതുതായി അനുവദിക്കപ്പെട്ട മൂന്ന് ക്ലാസുമുറികള്‍(ഇപ്പോള്‍ ground floor മാത്രം)


 

Thursday, December 1, 2016

ഉപജില്ലാ സ്ക്കൂള്‍ കലോത്സവ വിജയികള്‍


First Prize with A grade in DeshaBhakthi Ganam and Sangha Ganam(LP)

Anusha Raj,Devananda,Adithya,Sreelakshmi,Gowri Vijayan,Rahana,Nandana


First Prize with A Grade in Kathaprsangham(UP)

  Nandana S.M(VI Std)

First Prize with A Grade in Painting Water colour and II prize with A Grade in Malayalam Prasangham
 
 Aswini. P(VI Std)



First Prize with A Grade in Hindi Prsangham
Arunima. M(VII Std)

 A grade in DeshaBhakthi Ganam and Sangha Ganam(UP)
Anusha,Malavika,Ananya,Archana,Krishnaja,Shayana


A Grade Winners-LP Section


Sreelakshmi(Prsangham ) Soubhagya(Nadodinirtham)Abhishek (Painting)


A Grade Winners-UP Section
 Anusha(Kavitha rachana)Krishnaja(Lalithaganam) Ananya(Sastreeya sangeetham)


A Grade Winner-UP Section

Keerthana P (BharathaNatyam)

സംസ്ഥാന ശാസ്ത്രമേളയില്‍ പുല്ലൂരിന് നേട്ടം

സംസ്ഥാന ശാസ്ത്രമേളയില്‍ Research type Project ല്‍ പുല്ലൂര്‍ സ്ക്കൂളിലെ അനഘയും അരുണിമയും എ ഗ്രേഡോടെ നാലാം സ്ഥാനം കരസ്ഥമാക്കി.സ്ക്കൂളിന് അഭിനാര്‍ഹമായ നേട്ടം സമ്മാനിച്ച ഏഴാം ക്ലാസില്‍ പഠിക്കുന്ന ഈ മിടുക്കികളെ സ്ക്കൂള്‍ അസംബ്ലിയില്‍ അനുമോദിച്ചു.





Sunday, November 27, 2016

സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍-ഡിസംബര്‍ മാസം

2016
ഡിസംബര്‍




ഡിസംബര്‍ 1 വ്യാഴം
ലോക എയ്ഡ്സ് ദിനം

  • അസംബ്ലി-പ്രസംഗം(ഹെല്‍ത്ത്  ക്ലബ്ബ്)
  • ആരോഗ്യ പ്രവര്‍ത്തകനുമായി അഭിമുഖം(ഹെല്‍ത്ത്  ക്ലബ്ബ്)

ഡിസംബര്‍ 2 വെള്ളി
SRG യോഗം
ക്ലാസ് പിടിഎ വിലയിരുത്തല്‍
 

ഡിസംബര്‍ 5 തിങ്കള്‍
ബേസിക്ക് ഗ്രൂപ്പ്-ക്ലാസുതലം

  • കവിതകളുടെ ദൃശ്യാവിഷ്ക്കാരം-തയ്യാറെടുപ്പിനും അവതരണത്തിനും ഒരാഴ്ച


ഡിസംബര്‍ 9 വെള്ളി
SRG യോഗം

  • രണ്ടാം പാദവാര്‍ഷിക പരീക്ഷ-ആസൂത്രണം
  • ക്രിസ്മസ് ആഘോഷം- ആസൂത്രണം

 
ഡിസംബര്‍ 13 ചൊവ്വ

  • ന്യൂ ഇയര്‍ ഫ്രണ്ടിനെ തെരഞ്ഞെടുക്കല്‍
  • ആശംസാകാര്‍ഡുകളുടെ നിര്‍മ്മാണം-ബേസിക്ക് ഗ്രൂപ്പ്

ഡിസംബര്‍ 14 ബുധന്‍
രണ്ടാം പാദവാര്‍ഷിക പരീക്ഷ-ആരംഭം


 ഡിസംബര്‍ 23 വെള്ളി
  • ക്രിസ്മസ് ആഘോഷം
  • ക്രിസ്മസ് കരോള്‍
  • കേക്ക് മുറിക്കല്‍
  • അവധിക്കാല വായന- ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്യല്‍


 

Saturday, November 26, 2016

ക്ലാസുമുറി രംഗവേദിയായപ്പോള്‍...


ആറാം ക്ലാസ് കേരളപാഠാവലിയിലെ 'മായക്കാഴ്ചകള്‍' എന്ന യൂണിറ്റിലാണ് ലോകപ്രശസ്ത നാടോടിക്കഥയായ 'ഹാംമെലനിലെ കുഴലൂത്തുകാരന്‍' കുട്ടികള്‍ക്ക് പഠിക്കാനുള്ളത്.
കുട്ടികള്‍ എട്ട് പേര്‍ വരുന്ന നാലു ഗ്രൂപ്പുകളായിക്കൊണ്ടായിരുന്നു നാടകം അവതരിപ്പിച്ചത്.സ്ക്രിപ്പ്റ്റ് മുന്‍കൂട്ടി എഴുതിത്തയ്യാറാക്കാതെയുള്ള improvised drama യായിരുന്നു ചെയ്തത്.നേരത്തെ തയ്യാറാക്കിയ മുഖംമൂടികളും മറ്റു പ്രോപ്പുകളുമൊക്കെ നാടകത്തിനുവേണ്ടി ഉപയോഗിച്ചു.നാടകത്തിന്റെ രംഗാവിഷ്ക്കാരത്തെക്കുറിച്ച് കുട്ടികള്‍ പതുക്കെ ബോധവാന്മാരാകുന്നത് ഈ നാടകത്തിന്റെ അവതരണത്തില്‍ കാണാന്‍ കഴിഞ്ഞു.എലിയും കുഴലൂത്തുകാരനുമൊക്കെയായി അദുലിന്റെ ഗംഭീരമായ അഭിനയം അവരുടെ ഗ്രൂപ്പിന്റെ അവതരണത്തെ മികവുറ്റതാക്കി.






 

Sunday, November 20, 2016

വന്‍കരകളും സമുദ്രങ്ങളും



ക്ലാസ് V
യൂണിറ്റ്6-വന്‍കരകളും സമുദ്രങ്ങളും


ഗ്ലോബും മാപ്പും കുട്ടികള്‍ ആഹ്ലാദത്തോടെ പഠിക്കും.എപ്പോള്‍?

ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും കൈകാര്യം ചെയ്യാന്‍ പാകത്തില്‍ ഈ ഉപകരണങ്ങള്‍ ലഭ്യമാക്കണം എന്നതാണ് ഒന്നാമത്തെക്കാര്യം.ഗ്ലോബ് ഓരോ കുട്ടിയും എടുത്ത് നോക്കണം.ഒന്ന് കറക്കണം.അതിലൂടെ വിരലോടിക്കണം.ഗ്ലോബും മാപ്പും സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള പഠനസന്ദര്‍ഭം ക്ലാസില്‍ ഒരുക്കിയാലെ ഇതു സാധ്യമാകൂ.അപ്പോഴാണ് കുട്ടികള്‍ കടലിനക്കരെയുള്ള വിശാലമായ രാജ്യങ്ങളെക്കുറിച്ച് സ്വപ്നം കാണാന്‍ തുടങ്ങുന്നത്.




 മുപ്പത് കുട്ടികളുള്ള ഒരു ക്ലാസില്‍ ചുരുങ്ങിയത് അഞ്ചു ഗ്ലോബുകളെങ്കിലും വേണം.ആറ്  കുട്ടികളുള്ള ഒരു ഗ്രൂപ്പിന് ഒന്നു വീതമെങ്കിലും. വാള്‍മാപ്പുകളും ഇതു പോലെതന്നെ.പക്ഷേ,ക്ലാസില്‍ ചുമരില്‍ തൂക്കിയിടുന്ന പഴയ മാപ്പുകളുടെ കാലം കഴിഞ്ഞെന്നു തോന്നുന്നു.ഇന്ന് ഐ.ടി.സാധ്യതകള്‍ ഉപയോഗിച്ച് ചുമരില്‍ വലുതായി മാപ്പുകള്‍ പ്രൊജക്ട് ചെയ്ത് കാണിക്കാന്‍ കഴിയും.രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് സൂം ചെയ്യാം.രാജ്യങ്ങളിലൂടെ സഞ്ചരിക്കാം.  മാപ്പുകളുടെ വലുപ്പം കൂടുന്നതിനനുസരിച്ച് പഠനം  കൂടുതല്‍ എളുപ്പമാകും.