ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Monday, December 5, 2016

സ്ക്കൂള്‍ വികസനത്തിന് ഇതാ ഒരു മാസ്റ്റര്‍ പ്ലാന്‍


പുല്ലൂര്‍ സ്ക്കൂള്‍ വികസനത്തിന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ പി.ടി.എ.യും സ്ക്കൂള്‍ വികസനസമിതിയും സ്ററാഫ് കൗണ്‍സിലും.ഇവരുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ സ്ക്കൂള്‍ വികസനത്തില്‍ ചില സുപ്രധാന ചുവടുവെപ്പുകള്‍ നടത്തിക്കഴിഞ്ഞു.കഴിഞ്ഞ വര്‍ഷം ഏതാണ്ട് എട്ട് ലക്ഷത്തോളം രൂപയാണ് രക്ഷിതാക്കള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ എന്നവരില്‍ നിന്നുമായി പിരിച്ചെടുത്തത്.ഈ പണം ഉപയോഗിച്ചുകൊണ്ട് കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ഒരിടമായി സ്ക്കൂളിനെ മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ക്കൂള്‍ പെയിന്റിങ്ങ് പൂര്‍ത്തിയാക്കി. ചുമരുകളില്‍ ആകര്‍ഷകമായ ചിത്രങ്ങള്‍ വരച്ചു.ക്ലീന്‍ ടോയ് ലറ്റുകള്‍ എന്ന ലക്ഷ്യത്തോടെ മുഴുവന്‍ ടോയ് ലറ്റുകളും അറ്റകുറ്റപണികള്‍ നടത്തി ശുചിത്വപൂര്‍ണ്ണമാക്കി.മുഴുവന്‍ കെട്ടിടങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള ആധുനിക രീതിയിലുള്ള ഇലക്ട്രിഫിക്കേഷന്‍ ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയാകാറായി.പുല്ലൂര്‍-പെരിയ പഞ്ചായത്തിന്റെ ധനസഹായത്തോടെ നിര്‍മ്മിക്കുന്ന അസംബ്ലി-‍‍ഡൈനിങ്ങ് ഹാളിന്റെ പണിയും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

 സ്ക്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഒരു പത്തു വര്‍ഷം മുന്നില്‍ കണ്ടുകൊണ്ട് സ്ക്കൂള്‍ വികസനത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള ശ്രമത്തിലായിരുന്നു കഴി‍ഞ്ഞ രണ്ടുമാസക്കാലമായി ഞങ്ങള്‍.ഇതിനായി ഈ രംഗത്ത് ഏറെ പരിചയവും കഴിവുമുള്ള തൃശ്ശൂരില്‍ നിന്നുള്ള  സുമേഷ് എന്ന ആര്‍ക്കിടെക്ടിന്റെ സഹായം തേടുകയുണ്ടായി.അദ്ദേഹം സ്ക്കൂള്‍ സന്ദര്‍ശിക്കുകയും സ്ക്കൂള്‍ വികസനവുമായി ബന്ധപ്പെട്ട് സ്ററാഫും പിടിഎ അംഗങ്ങളുമായി സംവദിക്കുകയും ചെയ്തു.


ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട പ്ലാന്‍ പിടിഎ,സ്റ്റാഫ് അംഗങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചു.അപ്പോള്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് വീണ്ടും മെച്ചപ്പെടുത്തലിന് വിധേയമാക്കാനും കഴിഞ്ഞ ദിവസം ധാരണയായി.

 സ്ക്കൂള്‍ വികസനക്കുതിപ്പില്‍ മറ്റൊരു നാഴിക്കല്ലുകൂടി പിന്നിടുകയാണ് ഡിസംബര്‍ 8 വ്യാഴാഴ്ച.സ്ക്കൂളിന് പുതുതായി അനുവദിക്കപ്പെട്ട് മൂന്ന് ക്ലാസുമുറികളുടെ ശിലാസഥാപനം ഉച്ചയ്ക്കുശേഷം 3 മണിക്ക് ഉദുമ എംഎല്‍.എ.ശ്രീ.കെ കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കുകയാണ്.എംഎല്‍.എ.യുടെ വികസനഫണ്ടില്‍ നിന്നും അനുവദിക്കപ്പെട്ട  26.65 ലക്ഷം രൂപയാണ്  ഇതന്റെ ചെലവ്.ആ സമ്മേളനത്തില്‍ വെച്ച് രക്ഷിതാക്കളുടേയും നാട്ടുകാരുടേയും മുന്നില്‍ സ്ക്കൂള്‍ വികസനത്തിനായി തയ്യാറാക്കിയ  മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിക്കാനും എല്ലാവരുടേയും  സഹകരണം അഭ്യര്‍ത്ഥിക്കാനും ഞങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്.



 പുതുതായി അനുവദിക്കപ്പെട്ട മൂന്ന് ക്ലാസുമുറികള്‍(ഇപ്പോള്‍ ground floor മാത്രം)


 

No comments:

Post a Comment