ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു.
2018-19 വര്‍ഷത്തെ സ്ക്കൂളിന്റെ അക്കാദമിക കാഴ്ചപ്പാടും പ്രവര്‍ത്തനപദ്ധതിയും ഉള്‍ക്കൊള്ളുന്ന അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ വാര്‍ഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സനുമായ ശ്രീമതി ടി.ബിന്ദുവില്‍ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു.സ്ക്കൂളിന്റെ ചരിത്രം ഔര്‍മ്മിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ ലഘുഭാഷണത്തില്‍ സ്ക്കൂളിന്റെ തുടര്‍ന്നുള്ള പുരോഗമനപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും അര്‍പ്പിച്ചു.
പി.ടി,എ പ്രസിഡണ്ട് ശ്രീ.വി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ക്കൂള്‍ ഹെഡ്മിസ്റ്റ്രസ്സ് ശ്രീമതി ഇന്ദിരാമ്മ സ്വാഗതം പറഞ്ഞു.സ്ക്കൂള്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.ടി.രാജേഷ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സദസ്സിനെ പരിചയപ്പെടുത്തി. .ഒമ്പതാം വാര്‍ഡ് മെമ്പര്‍ ശ്രീമതി.കെ.ബിന്ദു,വികസനസമിതി ചെയര്‍മാന്‍ ശ്രീ.വി.നാരായണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഇത്തവണത്തെ സ്ക്കൂള്‍ പഠനയാത്ര മൈസൂരിലേക്കായിരുന്നു… കുട്ടികളും അധ്യാപികമാരും പി.ടി.എ അംഗങ്ങളുമടക്കം അമ്പത്തഞ്ച് പേരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്.25.1.2018 വ്യാഴാഴ്ച രാത്രി കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും നിന്നും മംഗലാപുരത്തേക്ക് തീവണ്ടിയില്‍ യാത്ര.അവിടെ നിന്നും ബസ്സില്‍ മൈസൂരിലേക്ക്. അന്ന് പുലര്‍ച്ചെ മൈസൂരില്‍.അവിടെ ലോഡ്ജില്‍ വിശ്രമം.
ആദ്യ ദിവസം മൈസൂര്‍ പ്രദേശം മുഴുവന്‍ ഞങ്ങള്‍ ചുറ്റിക്കണ്ടു.ചാമുണ്ഡിക്കുന്നിലേക്കായിരുന്നു ആദ്യം പോയത്. പ്രകൃതി രമണീയമായ സ്ഥലം.കുറേ നേരം ഞങ്ങളവിടെ ചെലവഴിച്ചു. ,ചരിത്രത്തിലേക്കുള്ള ഒരു കിളിവാതിലായിരുന്നു മനോഹരമായ മൈസൂര്‍ കൊട്ടാരം.മൈസൂര്‍ രാജാക്കന്‍മാരുടെ ആഢംബര ജീവിതം എങ്ങനെയായരുന്നുവെന്ന് വിളിച്ചോതുന്ന ഒട്ടനവധി ചരിത്രശേഷിപ്പുകള്‍ അവിടെ കണ്ടു. പിന്നീട് മൃഗശാല സന്ദര്‍ശിച്ചു.പലതരം മൃഗങ്ങള്‍, അപൂര്‍വ്വ ഇനത്തില്‍ പെട്ട പക്ഷികള്‍..,
പിന്നീട് നേരെ വൃന്ദാവനത്തിലേക്ക്.മനോഹരമായ ഉദ്യാനം.അവിടത്തെ മ്യൂസിക്കല്‍ ഫൗണ്ടയിന്‍ അതിമനോഹരം. മുറിയില്‍ തിരച്ചെത്തുമ്പോള്‍ നേരം നന്നേ വൈകിയിരുന്നു.
രണ്ടാം ദിവസം നേരെ പോയത് സെന്റ് ഫിലോമിന ചര്‍ച്ചിലേക്കായിരുന്നു.ചരിത്രം ഉറങ്ങിക്കിടക്കുന്ന പ്രൗഢഗംഭീരമായ പള്ളി.പിന്നീട് ടിപ്പു സമാധിയിലേക്ക്.ടിപ്പു രാജാവ് എന്ന ധീരമായ ഭരണാധികാരി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം.പിന്നീട് ശ്രാവണ ബലഹോളയിലെ ഗോമടേശ്വര പ്രതിമ കാണാന്‍..ശില്പങ്ങളാല്‍ അലംകൃതമായ ഹളിബേഡുവിലെ ശിവക്ഷേത്രം,ബേളുരിലെ അതിഗംഭീരമായ ഗോപുരം.രണ്ടാംദിവസം കാഴ്ചകളാലും അതു നല്‍കിയ അറിവുകളാലും സമ്പന്നമായിരുന്നു.
സങ്കത്തോടെയായിരുന്നു ഞങ്ങള്‍ മൈസൂരിനോട് വിട പറഞ്ഞത്. മനസ്സില്‍ എന്നെന്നും സൂക്ഷിക്കാന്‍ ഏറെ അനുഭവങ്ങള്‍ നല്‍കിയ ഒരു യാത്ര....