ജനുവരി 7 ബുധനാഴ്ച അക്കാദമിക മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം പുല്ലൂര്‍ സ്ക്കൂളിലെ മുന്‍ അധ്യാപകനും സ്കൂളിന്റെ പുരോഗതിയില്‍ പ്രധാനപങ്കുവഹിച്ച ആളുമായ ശ്രീ.വസന്തകുമാര്‍ ഷേണായി നിര്‍വ്വഹിച്ചു...................... .............................

Thursday, May 26, 2016

മുഴുവന്‍ കുട്ടികളേയും നല്ല വായനക്കാരാക്കാന്‍...


അവധിക്കാലത്ത് ചില ദിവസങ്ങളിലൊക്കെ ഞങ്ങള്‍ വിദ്യാലയത്തില്‍ ഒത്തുചേരുകയുണ്ടായി.അതില്‍ ഒരു ദിവസം സ്ക്കൂള്‍ ലൈബ്രറി നവീകരിക്കാനായി ചെലവഴിച്ചു.ലൈബ്രറി മുറിയും അലമാരയും പൊടിതുടച്ച് വൃത്തിയാക്കി.പുസ്തകങ്ങള്‍ കുട്ടികളുടെ പ്രായത്തിനനുസരിച്ചു തരംതിരിച്ചു ക്രമീകരിച്ചു വെച്ചു.ബൈന്റു ചെയ്യേണ്ട പുസ്തകങ്ങള്‍ മാറ്റിവെച്ചു.ഞങ്ങളും അമ്മമാരും കുട്ടികളും അടങ്ങുന്ന ഒരു സംഘമായിരിക്കും പുസ്തകങ്ങള്‍ ബൈന്റു ചെയ്യുക.ഈ വര്‍ഷം സ്ക്കൂളിലെ മുഴുവന്‍ കുട്ടികളേയും മികച്ച വായനക്കാരാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.ഇതിനായി ക്ലാസ് ലൈബ്രറികള്‍ ശക്തിപ്പെടുത്തും.15000രൂപയുടെ പുസ്തകങ്ങള്‍ പുതുതായി വാങ്ങിക്കും..



ക്ലാസ് ലൈബ്രറി

ക്ലാസിലെ മുഴുവന്‍ കുട്ടികളേയും നല്ല വായനക്കാരാക്കി മാറ്റുക എന്നതാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികള്‍ വേണം.എന്താണ് ക്ലാസ് ലൈബ്രറി? 



കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പുസ്തകം തെരഞ്ഞെടുക്കാനും വായിക്കാനുമുള്ള സ്വാതന്ത്ര്യവും അവസരവും ക്ലാസില്‍ ഒരുക്കലാണ് അത്.അതിന് കുട്ടികളുടെ എണ്ണത്തിന്റെ ഇരട്ടിയെങ്കിലും പുസ്തകങ്ങള്‍ ഉണ്ടായിരിക്കണം.ക്ലാസില്‍ പുസ്തകങ്ങള്‍ ഭംഗിയായി display ചെയ്യണം.ഇതിന് അലമാരകള്‍ വേണ്ട.ചുമരുകള്‍ തന്നെ മതിയാകും.അല്ലെങ്കില്‍ ഒരു ബെഞ്ചോ ഡസ്ക്കോ മതിയാകും.കുട്ടികള്‍ എപ്പോഴും പുസ്തകങ്ങള്‍ കാണണം.എടുത്തുനോക്കാന്‍,മണപ്പിക്കാന്‍,തിരികെ വയ്ക്കാന്‍ അവസരമുണ്ടാകണം.വായിച്ച പുസ്തകങ്ങളെക്കുറിച്ച് അവര്‍ക്ക് സംസാരിക്കാന്‍ കഴിയണം.ഇതിനിടയില്‍ എപ്പോഴെങ്കിലും കുട്ടികള്‍ക്ക് പുസ്തകങ്ങളോട് ഇഷ്ടം തോന്നും.ഈ പുസ്തകം എനിക്കും ഒന്നുവായിച്ചുനോക്കണമെന്ന തോന്നലുണ്ടാകും...
ക്ലാസിലെ ലൈബ്രേറിയന്മാര്‍ കുട്ടികളായിരിക്കണം.ഇഷ്യുറെജിസ്റ്റര്‍ അവര്‍തന്നെ സൂക്ഷിക്കണം.നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ പുസ്തകം വിതരണം ചെയ്യണം.ടീച്ചര്‍ വായനയില്‍ കുട്ടികള്‍ക്കുണ്ടാകുന്ന പുരോഗതി വിലയിരുത്തണം. ആവശ്യമായ പുസ്തകങ്ങള്‍ ക്ലാസിലെത്തിക്കാന്‍ ശ്രദ്ധിക്കണം.ഇടയ്ക്ക് ചില പുസ്തകങ്ങള്‍ അവരെ പരിചയപ്പെടുത്തണം...









No comments:

Post a Comment