കുട്ടികള്‍ക്ക് വെള്ളക്കടലാസ് ഒട്ടിച്ച ഒരു സ്ക്രീനും കുറച്ച് നിറമുള്ള കടലാസുകളും നല്‍കുക.അവരുടെ ഭാവന ചിറകുവിരിക്കും..നിറമുള്ള കടലാസുകള്‍ കൊണ്ട് അവര്‍ മനോഹരമായ ചിത്രങ്ങള്‍ തീര്‍ക്കും..പരസ്പരം ആലോചിച്ചും ചര്‍ച്ചചെയ്തും കടലാസുകള്‍ കീറിയും ഒട്ടിച്ചും അവര്‍ തങ്ങളുടെ മനസ്സിലെ ചിത്രങ്ങളെ സ്ക്രീനിലേക്ക് പകര്‍ത്തും..
എന്തൊക്കെയാണ് പറഞ്ഞുകൊണ്ടിരുന്നത്..! ഒന്നാം ക്ലാസില്‍ അക്ഷരം പഠിപ്പിക്കുന്നില്ല.അവര്‍ക്ക് എഴുതാനോ വായിക്കാനോ അറിയില്ല.മുഴുവന്‍ അക്ഷരത്തെറ്റുകള്‍.. പുതിയ ഭാഷാസമീപനം ശരിയല്ല.... ഇന്നലെ കഴിഞ്ഞ പരീക്ഷയിലെ ഒന്നാം ക്ലാസുകാരുടെ ഉത്തര കടലാസ് കാണുക.ഒരു ചിത്രത്തെക്കുറിച്ച് എഴുതാന്‍ ആവശ്യപ്പെട്ടതാണ്..കുട്ടികളുടെ ഭാഷാപ്രയോഗത്തിലെ മികവ് നോക്കൂ.വിവരണത്തിനപ്പുറത്തേക്ക് എഴുത്ത് സര്‍ഗ്ഗാത്മകമാകുന്നു.... സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയത്തിലെ, തന്റെ ജോലി കൃത്യമായി ചെയ്യണമെന്ന് വിചാരിക്കുന്ന ഒരു സാധാരണ ടീച്ചറുടെ ക്ലാസില്‍ നിന്ന്..
പുല്ലൂര്‍ ഗവ യു.സ്കൂള്‍ ബാലോത്സവം ഏപ്രില്‍ 1 ശനിയാഴ്ച നടന്നു.രാവിലെ 10 മണിക്ക് ബേക്കല്‍ എ .ഇ.ഒ. ശ്രീ.കെ ശ്രീധരന് ഉദ്ഘാടനം ചെയ്യ്തു.പി.ടി.എ പ്രസിഡണ്ട് ശ്രീ വി.രാമകൃഷ്ണന് അധ്യാക്ഷനായിരുന്നു.സ്ക്കൂള് ഹെഡ്മാസ്റ്റര് ശ്രീ.വി.ഗോപി സ്വാഗതം പറഞ്ഞു.പുല്ലൂര്‍ ഗവ.ഐ.ടി.ഐ പ്രിന്‍സിപ്പല്‍ ശ്രീ.കെ.ടി സണ്ണി,സ്ക്കൂള് വികസനസമിതി ചെയര്മാന് ശ്രീ.നാരായണന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്ക്കൂള് സമീപത്തെ 7 അംഗനവാടിയില്‍ നിന്നുള്ള കുട്ടികളുടേയും സക്കൂളിലെ പ്രീപ്രൈമറി കുട്ടികളുടേയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ബാലോത്സവത്തെ മികവുറ്റതാക്കി. വൈകുന്നേരം സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ശാരദ എസ്.നായര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു.കെ അധ്യക്ഷത വഹിച്ചു.
പഴമ - പുരാവസ്തു പ്രദര്‍ശനം
ബാലോത്സവത്തോടനുബന്ധിച്ച് ശ്രീ.പി.നാരായണന് ആചാരി പൊള്ളക്കട ഒരുക്കിയ പുരാവസ്തു പ്രദര്‍ശനം നിരവധി ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചു.പഴയ കാല ഉപകരണങ്ങളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും പുതിയ തലമുറയില്‍ പെട്ടവര്‍ക്ക് അറിവ് പകരുന്നതായിരുന്നു പ്രദര്‍ശനം.